Saturday, December 12, 2015

കരുണയുടെ വർഷം ....

കരുണയുടെ വർഷം ....
സനൽ ഇടമറൂകിനെതിരെയുള്ള കേസ് പിൻ വലിച്ചു ബോംബെ ബിഷപ്പ് കരുണയുടെ വർഷത്തിൽ മാതൃകയായി .
ഇന്ഫാമിന്റെ പേരിൽ റെജി ഞള്ലാനിയിൽ നിന്നും വടക്കേമുറിയച്ചൻ തട്ടിയെടുത്ത ലക്ഷങ്ങൾ പലിശ സഹിതം തിരിച്ചു കൊടുത്തു കൊണ്ട് ഇടുക്കി ബിഷപ്പ്‌ കരുണാമയനായി .
സിസ്റ്റെർ ജെസ്മിക്കെതിരെ തന്റെ നേതൃത്വത്തിൽ പണ്ടു നടത്തിയ അപവാദ പ്രചരണങ്ങൾക്ക് മാപ്പു ചോദിച്ചുകൊണ്ട് ഫാതർ തേൾ പോലക്കാട്ട് മാതൃകയായി .
സർക്കാരിനെ ഭീഷണിപ്പെടുത്തി തട്ടിയെടുത്ത കോടികൾ വിലമതിക്കുന്ന നഗരത്തിലെ ഭൂമി വിട്ടുകൊടുത്തു തൃശൂർ രൂപത മാതൃകയായി .വർഷങ്ങളായി അടയ്ക്കാതിരുന്ന പാട്ടക്കുടിശികയും അടയ്ക്കുമെന്ന് മാർ താഴട്ടിൽ .
സിസ്റ്റർ അഭയയുടെ വീട്ടിൽ ചെന്ന് മാതാപിതാക്കളോട് മാപ്പുചോദിച്ചു കൊണ്ട് കോട്ടൂർ ,പൂത്രുക്ക ,സെഫി ഇവർ കരുണയുടെ മാതൃകയായി .
പീ ടീ തോമസിനെ വ്യകതിപരമായി അവഹേളിച്ചതിനു ക്ഷമ ചോദിച്ചുകൊണ്ട് ഫാദർ ഞോണി ചെറ്റേ മാരിയിൽ എല്ലാ വൈദികർക്കും മാതൃകയ്യായി .

Disturbing Footage Of Toddler Being Used As Faith Healer

കൊച്ചു കുഞ്ഞുങ്ങളെ പോലും അത്ഭുത രോഗ ശാന്തി നല്കുന്നവരായിട്ടു അവതരിപ്പിക്കുന്ന ഈ ഊളകളെ എന്ത് ചെയ്യണം .നന്നായിട് സംസാരിക്കാന്‍ പോലും അറിയില്ലാത്ത കുഞ്ഞിനു ദൈവമെന്തെന്നോ , രോഗം എന്ന അവസ്ഥയെക്കുറിച്ച് പോലും മനസ്സിലാക്കാന്‍ പ്രായമായില്ല . അതിനെ വെച്ച് കാശുണ്ടാക്കുന്ന ഈ ഈ ------- മക്കളെ എന്താണ് വിളിക്കേണ്ടത് ????
Disturbing Footage Of Toddler Being Used As Faith Healer
Katelyn Christabel is about three years old according to her Facebook page which is now followed by over 100,000 people. She doesn’t fully comprehend it yet, but she has the ability to cure cancer, fix aches and pains, and cure infections— all probably without ever having stepped into a medical school.
There’s no shortage of charlatans in India. But Katelyn looks like a rare case of a toddler being cast in the role of a miracle healer.
At the behest of Reverend Paul Dawson, Kateyln screams things like “I release the power” and raises her palm at disciples who enter a trance, start convulsing, and awake claiming to be healed of their indisposition.
Watch her ‘cure’ a follower who claims to have both blood and bone cancer. Dawson points a mic at Katelyn and instructs her to say things like “Cancer die” and “Satan come out”.
Dawson runs a faith healing centre in Arumbakkam in Chennai.
His website says, "At Miracle Healing Centre, we are committed to creating an atmosphere which allows the Holy Spirit to move in total liberty and liberate people, enabling them to walk in the fullness of God. As per the vision, Miracle Healing Centre is completely filled with miracle power."
The website further claims: "Instantaneous miracles take place in every meeting. Bondages are broken, the sick are healed and the oppressed are delivered."
We have reached out to Dawson for comments and will update our report if he responds.
0:11/3:23

മാമോദിസ മുക്കിയ അരവണ അഥവാ വില്‍പനയ്ക്ക് വെച്ച വിശ്വാസം


മാമോദിസ മുക്കിയ അരവണ

അഥവാ വില്‍പനയ്ക്ക് വെച്ച വിശ്വാസം


മലമുകളിലെ കുരിശു കൃഷി

ധ്യാന കുരുവിന്റെ ഒളിവിലെ ജീവിതം

പതിനായിരങ്ങളെ ധ്യാനിപ്പിക്കുകയും , കിന്നരനാദത്തിലൂടെ ദൈവത്തെ സ്തുതിക്കുകയും ചെയ്ത ധ്യാന കുരുവിന്റെ ഒളിവിലെ ജീവിതം . കൃഷ്ണഭക്തനായി ആശ്രമങ്ങളില്‍ നിന്ന് ആശ്രമങ്ങളിലേക്ക് ........സഞ്ചരിച്ചുകൊണ്ടേയിരുന്നു .... 
ഈ പുണ്ട മോന്റെ ധ്യാനം കൂടിയവര്‍, പാട്ട് കേട്ട് സന്തോഷപ്പെട്ടവര്‍ , ഇവരൊക്കെ ഇപ്പോള്‍ ആരായി ????.

ഈ മഹാനെപറ്റി ഇയാളുടെ കൂടെ ഉണ്ടായിരുന്ന ഒരു വൈദികന്‍ പറഞ്ഞത് , കോട്ടപ്പുറം രൂപതയ്ക്ക് വിദേശ സഹായം ആയി കിട്ടിയ 26 കോടി രൂപ രൂപതയെ പറ്റിച്ചു ഈ പീഡന ഗുരുവും മറ്റു രണ്ടു പേരും കൂടി തട്ടിയെടുത്തുവെന്നും , ബിഷപ്പ് അന്വേഷണം നടത്തി തെളിഞ്ഞതുമാണ് . കൂടാതെ പീഡനകല ഇതു മാത്രമല്ലെന്നും മറ്റു പല പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയും ഈ "കുരു" ബലാത്സംഗം ചെയ്തിട്ടുണ്ടെന്നുമാണ് .

കുടുംബത്തിന്റെ വഴിയടച്ച്‌ പള്ളി കാരുന്ന്യ വർഷം ആഘോഷിക്കുന്നു

കത്തോലിക്കാ പള്ളിക്ക് വേണ്ടി സ്വന്തം സ്ഥലം വിട്ട് കൊടുത്ത് പള്ളി പണിയാന്‍ സഹായിച്ച കുടുംബത്തിന്റെ വഴിയടച്ച്‌ പള്ളി കാരുന്ന്യ വർഷം ആഘോഷിക്കുന്നു , ദൈവത്തിനു സ്ത്രോത്രം..
ആലപ്പുഴ ജില്ലയിലെ പള്ളിപുറം പഞ്ചായത്തിലെ വെളിയിൽപറമ്പിൽ വീട്ടിൽ മത്തായിക്കും കുടുംബതിനുമാണ് സമീപത്തെ കത്തോല്ലിക പള്ളിയായ തിരുനെലൂർ സെന്റ്‌. ജോസഫ് പള്ളിയിൽ നിന്നും ഇത്തരത്തിലുള്ള ദുര്‍ഗതി വന്ന് ചേർന്നിരിക്കുന്നത്. പള്ളിക്ക് സമീപത്ത് പള്ളിയുടെ സ്വന്തം സ്ഥലത്ത് (ബിനാമിയായി) നിയമം ലങ്ഗിച്ചുകൊണ്ടും വലിയ തോതിലുള്ള പരിസ്തിതിക പ്രശനങ്ങൾ ഉണ്ടാകികൊണ്ടും പ്രവർത്തിക്കുന്ന മൈൻങ്ങ് കമ്പിനിക്ക് വേണ്ടിയാണ് കുടുംബപരമായി (35 വർഷമായി) ഉപയോഗിച്ച് പോന്നിരുന്ന വഴി 2012-ൽ തിരുനെലൂർ പള്ളി മതിൽ കെട്ടി അടച്ച് പ്രസ്തുത കുടുംബത്തെ സമൂഹത്തിൽ നിന്നും ഒറ്റപെടുത്തിയത്. ശ്രി മത്തായിയും കുടുംബമടക്കമുള്ള ആളുകൾ ആണ് കഷ്ട്ടപെട്ട് പിരിവ് എടുത്ത് പള്ളിക്ക് വേണ്ടി കല്ലുകൾ (5KM) അകലെ നിന്ന് വരെ ചുമന്ന് കൊണ്ട് വന്ന് പള്ളി പണ്ണിയുകയും വർഷങ്ങൾക്ക് ശേഷം പള്ളി സിമിത്തേരിക്ക് സ്ഥലം ആവിശ്യമായി വന്നപോൾ സ്വന്തം സ്ഥലം വിട്ട് കൊടുത്ത് കൊണ്ട് ആണ് ശ്രി മത്തായിയും കുടുംബവും നന്ദിയുള്ള നല്ല ശമരിയകാരനായത്.
ശ്രി മത്തായിയും കുടുംബവും നിരവധി പരാതികൾ അയചെങ്കിലും ഒരു നടപടിയും സര്ക്കാരിന്റെ ഭാഗത്ത് നിന്നോ സഭയുടെ ഭാഗത്ത്‌ നിന്നോ ഉണ്ടായിട്ടില്യ. ആർ.ഡി.ഓ-യുടെ റിപ്പോർട്ടിലും മനുഷ്യാവകാശ കമ്മിഷന്റെ റീപൊർട്ടിലും പ്രസ്തുത സ്ഥലത്ത് വഴി ഉണ്ടായിരുന്നുവെന്നും അത് തുറന്ന് കൊടുക്കണം എന്നും ആവിശ്യപെട്ടിട്ടും പള്ളി കമ്മിറ്റിയും രൂപതയും തയാറാവുന്നില്ല്യ എന്ന് മാത്രമല്ല പള്ളിയുടെ ബിനാമി കമ്പനിയുടെ ആളുകളെ ഉപയോഗിച്ചും വിശ്വാസികളെ ഉപയോഗിച്ചും ഭീക്ഷണ്ണിപെടുത്തുകയും ചെയുന്നു. ശ്രി മത്തായിയും കുടുംബവും നിർവധി വർഷങ്ങളായി പള്ളിയുടെ സ്ഥലത്ത് കൂടിയാണ് നടന്ന് പോയി കൊണ്ടിരുന്നത് വർഷങ്ങൾക്ക് മുൻപ് വികാരിയായി ഇരുന്ന ഫാ.ജോസഫ് കോയിപറമ്പിൽ പ്രസ്തുത കുടുംബങ്ങൾക്ക് വഴി നടക്കാൻ വേണ്ടി 2 മീറ്റർ വീതിയിൽ വഴിയിട്ട് മതില് കെട്ടി തിരിച്ചിരുന്നു പീന്നിട് വന്ന വികാരി ഫാ.തോമസ്‌കക്കാട്ട്ചിറ പള്ളിയുടെ സ്ഥലത്ത് ബിനാമിയായി ഒരു സ്ഥാപനത്തെ ചുമതലപെടുത്തി മുഴുവൻ നിയമങ്ങളും ലങ്ഗിച്ചുകൊണ്ട് മണ്ണൽലൂറ്റ് മൈനിങ്ങ് ആരംഭിച്ചു. ഈ കമ്പനിയുടെയും പള്ളി കമ്മിറ്റിയിലെ ചിലരുടെയും സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി വഴി കൊട്ടിയടച്ചത്.
എന്തു കൊണ്ടാണ് വഴി കൊട്ടിയടച്ചത് എന്ന് പരിശോധിച്ചാൽ കാര്യങ്ങൾ കൂടുതൽ വെക്തമാകും. പള്ളിയോട് ചേർന്നാണ് ശ്രി മത്തായിയും കുടുംബവും താമസിക്കുന്നത്. അവർക്ക് ഏകദേശം അര എക്കറോളം സ്ഥലമുണ്ട് പ്രസതുത സ്ഥലത്തിന് പുറകിലും പള്ളിക്ക് സ്വന്തമായി സ്ഥലമുണ്ട്. ഈ പറയുന്ന പുറകിലെ സ്ഥലത്ത് ആന്നു പള്ളി ബിനാമികളെ വച്ച് മണ്ണൽലൂറ്റ് മൈനിങ്ങ് നടത്തുന്നത്. പ്രസ്തുത മൈനിങ്ങ് കമ്പനി നടത്തുന്നത് കേരളത്തിലെ ഒരു രൂപതാ അദ്ധ്യക്ഷന്റെ പെങ്ങളുടെ ഭർത്താവാണ് എന്നാണ് അറിയാൻ കഴിഞ്ഞത് കൂടാതെ ഈ വ്യക്തിയുടെ നോമിനികൾ ആണ് പള്ളി കമ്മിറ്റിയിൽ ഉണ്ടായിരുന്നതും ഇപ്പൊൾ ഉള്ളതും. പള്ളി കമ്മിറ്റിയുടെ പൂർണ്ണമായ പിന്ത്തുന്നയോട് കൂടിയാണ് മതിൽ കെട്ടിയത് കാരണം മത്തായിയും കുടുംബത്തെയും ഒറ്റപെടുത്തി ചുളു വില്ലക്ക്‌ അവരുടെ സ്ഥലവും കൂടി വാങ്ങി മണ്ണൽലൂറ്റ് നടത്താനായിരുന്നു മൈനിങ്ങ് കമ്പനി ശ്രമിച്ചത്‌. ഈ ശ്രമം നടക്കാതെ വന്നപോൾ വലിയ തോതിലുള്ള ഭീക്ഷണ്ണിയും സമൂഹത്തിൽ നിന്ന് ഊര് വിലക്കി ഒറ്റപെടുത്തുകയും ചെയ്തു. പ്രസ്തുത മൈനിങ്ങ് കമ്പനിയുടെ അനുമതി സ്മാബന്തിച്ച് പരിശോദിച്ചപ്പോൾ അടിമുടി അഴിമതി നടത്തിയാണ് ലൈസ്നസുകൾ സംബാതിച്ചത്‌ എന്ന് വെക്തം. പഞ്ചായത്ത് മുതൽ ജീയോളജി വകുപ്പ് വരെ നൽകിയിക്കുന്ന എല്ലാ ലൈസ്നാസുകളും ശാസ്ത്രിയ പരിശോധനയും-പാരിസ്ഥിതി പഠനം നടത്താതെയുമാണ്. പ്രസ്തുത സ്ഥലം വർഷങ്ങൾക്ക് മുൻപ് മണ്ണ് എടുത്ത കുഴി ആക്കി ഇട്ടിരിക്കുന്ന സ്ഥലമായിരുന്നു അതുകൊണ്ട് വർധിച്ച തോതിലുള്ള മണ്ണൽലൂറ്റ് മൂലം ജനങ്ങങ്ങൾ തിങ്ങി പാർക്കുന്ന ഈ സ്ഥലത്ത് കടുത്ത കുടിവെള്ള ക്ഷാമം നേരിടുന്നതായി നാട്ടുകാർക്ക് പരാതിയുണ്ട് കൂടാതെ വേനകാലത്‌ നടക്കുന്ന വലിയ തോതിലുള്ള മൈനിങ്ങ് മൂലം തൊട്ടടുത്ത്‌ താമസിക്കുന്ന വീടുകളിലെ കുട്ടികൾക്ക് ആസ്മ പോലുള്ള മാരക രോഗങ്ങൾ വരാൻ സാധ്യത ഉണ്ടെന്ന് പഠനങ്ങൾ തെളിയിക്കുന്നു. ഈ വിഷയത്തിൽ പള്ളിയുൾപെട്ടതിനാൽ മുഖ്യധാര രാഷ്ട്രീയ പാർട്ടികൾ, മാധ്യമങ്ങൾ മൌനം അവലബിക്കുകയാണ് .
ശ്രി മത്തായി ഹ്രദയ സംബന്തമായ രോഗമുള്ളവനും നിരവധി തവണ്ണ സ്ട്രോക്ക് വന്ന് തളർന്ന് കിടക്കുന്ന വെക്തിയുമാന്ന് കൂടാതെ മറ്റ് നിരവധി രോഗങ്ങൾ ഉള്ള ഈ കുടുംബത്തെ സഹായിക്കാനായി ആരുമില്ല്യ. മക്കളിലാത്ത ഈ വ്ര്ദ്ധ (79 വയസ്) ദമ്പതികളെ നോക്കുന്നത് അനുജന്റെ മകനാണ് കൂടാതെ അസുഗം വരുമ്പോൾ വഴിയിലാതതിനാൽ ചുമ്മന്ന് കൊണ്ട് വേണ്ണം തൊട്ടടുത്ത വഴിയിലെത്താൻ അതുകൊണ്ട് കാരുന്ന്യ വർഷം ആഗോഷിക്കുന്ന ഈ വർഷത്തിലെ ക്രസുതുമസിന് മുൻപ് ആയിട്ടേങ്കിലും വഴി തുറന്ന് കിട്ടുവാൻ സഭക്ക് കാരുണ്യം ഉണ്ടാകണം എന്ന് പ്രാര്‍ത്ഥിക്കുകയാണ് .മത്തായും കുടുംബവും.
ഇനിയുമുണ്ട് സഭയുടെ കരുണ്യങ്ങള്‍. ഈ കാരുണ്യവര്‍ഷത്തില്‍ ഇതെല്ലാംകൂടി എടുത്തു വെളിയില്‍ഇട്ടാല്‍ പിന്നെ താങ്ങാന്‍ പറ്റൂല . അത്രക്കുണ്ട് സഭയുടെ കാരുണ്യം. ഹല്ലേല്ലൂയ ,

കരുണയുടെ വർഷം തുടരുന്നു ,....

കരുണയുടെ വർഷം തുടരുന്നു ,....
പ്രൊഫസർ ജോസഫിനെയും സലോമിയെയും നമ്മൾ മറന്നോ ? സഭയുടെ കീഴിലുള്ള കോളേജ് മാനേജ്മെന്റ് അദ്ദേഹത്ത്തോടോ കുടുംബത്തോടോ കരുണ ചെയ്തോ ? ഈ നിമിഷം വരെ അര്ഹതപ്പെട്ട പെൻഷനൊ മറ്റു ആനുകൂല്യങ്ങളോ അദ്ദേഹ്സത്ത്തിനു ലഭിച്ചിട്ടില്ല ... കോളേജ് അധികാരികൾ കൊടുത്ത റിപ്പോർട്ടിൽ വരുത്തിയ പിഴകളാണ് കാരണം . കരുണയും സ്നേഹവുമെല്ലാം അൾത്താരയിൽ നിന്നും വിളിച്ചുകൂവാൻ മാത്രമുള്ളതാണ് കത്തോലിക്കാ പുരോഹിതര്ക്ക് ....
പ്രൊഫസർ ജോസഫിനെതിരെ കരുക്കൾ നീക്കി പ്രശ്നങ്ങൾ വഷളാക്കിയ ഫാദർ മാനുവലിനെ അമേരിക്കയിലേയ്ക്ക് സുഖവാസത്തിനു അയക്കുകയാണ് സഭ ചെയ്തത് . സഭയുടെ ,പുരോഹിതരുടെ ക്രൂരതകളുടെ ജീവിച്ചിരിക്കുന്ന രക്ത സാക്ഷികളുടെ അവശതകൾ കാണാതെ പരിഹരിയ്ക്കാതെ എന്ത് കരുണയുടെ വര്ഷം ?