Monday, May 11, 2015

സോറിയാസിസ് അത്ഭുതകരമായി സുഖപ്പെട്ടു! സത്യമോ മിഥ്യയോ?

ബഹുമാനപ്പെട്ട മുല്ലക്കര ദേവസ്യ എന്ന പെന്തകൊസ്താ പ്രവാചകന്‍, ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് പുറത്തുവിട്ട, എറണാകുളം ജില്ലയിലെപെരുമ്പാവൂര്‍ ഉള്ള വായിക്കരിദേശത്തെ മിനി ജോണിയുടെ 12 വര്‍ഷമായി അനുഭവിക്കുന്ന  സോറിയാസിസ് എന്ന മാറാ രോഗം അത്ഭുതകരമായി സുഖപ്പെട്ടു എന്ന വാര്‍ത്തയുടെ സത്യാവസ്ഥ അറിയുന്നതിന് ഞങ്ങള്‍ ശ്രമിക്കുന്നു!

"ഒരു സ്ത്രീയുടെ ശരീരത്തില്‍ സോറിയാസിസ് വന്ന്‍, പഴുത്ത്, പുഴുത്ത്, പുഴുവരിചിരിക്കുന്ന ചിത്രം!" ഇതാണ് ശ്രീ  മുല്ലക്കര ദേവസ്യാ ഈ വിഡിയോക്ക് ആമുഖമായി പറയുന്നത്.

അതി വിദക്തനായ  ഒരു ഡോക്ടറെപോലെ, ഇത് സോറിയാസിസ് ആണെന്ന് മിനിക്ക് മുന്‍പേ മുല്ലക്കര അവരോടു തന്നെ പറയുന്നു. ഇത് ഒരിക്കലും സുഖപ്പെടുകയില്ല എന്ന് സാത്താന്‍ പറയുന്നു എന്നും, ഡോക്ടര്‍മാര്‍ക്ക് ഇതില്‍ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല എന്നും കൂട്ടിച്ചേര്‍ത്തു.
"ശരീരം  പൊട്ടി  വൃണപ്പെട്ട് മരിക്കാറായ അവസ്ഥയില്‍  ഞാന്‍ സാറിന്റ്റെ അടുക്കല്‍ വന്നു" എന്നും, "12 വര്‍ഷമായി ഈ വേദന അനുഭവിക്കുന്നു" എന്നും മിനി ജോണി കൂട്ടിച്ചേര്‍ക്കുന്നു. 
താഴെയുള്ള  ചിത്രങ്ങള്‍ ശ്രദ്ധിച്ച് നോക്കുക!







ഇത് അത്ഭുതമാണോ അല്ലയോ എന്ന് ചിന്തിക്കുന്നതിനു മുന്‍പ് എന്താണ് യഥാര്‍ത്ഥത്തില്‍ സോറിയാസിസ് എന്ന് മനസ്സിലാക്കുന്നത് നന്നായിയിരിക്കും!
ശ്രീ മോഹനന്‍ വൈദ്യരുടെ അഭിപ്രായത്തില്‍ സോറിയാസിസ് എന്ന രോഗത്തിന്  'മാറാത്ത ചൊറി' എന്നാണ് മലയാളത്തില്‍ പറയുന്നത്. 

മുകളിലെ  ചിത്രങ്ങളില്‍ നിന്നും ഒരുകാര്യം വ്യക്തമാണ്.
മിനി ജോണിയുടെ  രണ്ടു കയ്കളിലും കഴുത്തിലും ആമുഖത്തില്‍ പറയുന്ന   അവസ്ഥക്ക് വിപരീതമായി,  വൃണങ്ങള്‍  ഉണങ്ങിയ അവസ്ഥയിലാണ്. കൂടാതെ, ത്വക്കിന് മുകളിലുള്ള ഉണങ്ങിയ ഭാഗം പൊളിഞ്ഞു പോയിരിക്കുന്നു എന്നാല്‍ അതിനു താഴെ സോറിയാസിസ് ഉള്ള അവസ്ഥ കാണുന്നില്ല, മറിച്ച് സാധാരണ ചര്‍മ്മമാണ്  കാണുന്നത്! 
ഇത് യധാര്‍ത്ഥത്തില്‍ സോറിയാസിസ് തന്നെ  ആണോ എന്ന സംശയം   ബലമായി നിലനില്‍ക്കുന്നു! യഥാര്‍ത്ഥ സോറിയാസിസ്  രോഗം ഉള്ള വ്യക്തിയുടെ ചര്‍മ്മത്തില്‍  നിന്നും വ്യത്യസ്തമാണ് മിനിയുടെ അവസ്ഥ.  
പുറത്ത്  കാണുന്ന ഭാഗത്തെല്ലാം വൃണം ഒരേപോലെ ഉണങ്ങിയ അവസ്ഥയിലാണ്, കാരണം, ഒരു കലാകാരന്റ്റെ കരവിരുതാണോ ഇതെന്ന് സംശയിക്കേണ്ടി വരുന്നു! 
ഏതാനും ദിവസം കഴിഞ്ഞത് കൊണ്ട്  മേക്കപ്പ് ചെയ്ത ഭാഗങ്ങളില്‍ ചിലയിടം പൊളിഞ്ഞു പോയതായി കാണാം, അതുകൊണ്ട് അതിന് താഴെയുള്ള ഭാഗത്ത് സാധാരണ ചര്‍മ്മം വെളിയില്‍ കാണുന്നത്. ഇതെല്ലാം അത്ഭുതം നടക്കുന്നതിന് മുന്‍പുള്ള അവസ്ഥയാണ് എന്ന് ഓര്‍മ്മിപ്പിക്കുന്നു. 

യഥാര്‍ത്ഥ സോറിയാസിസ് ഉള്ള ഒരു വ്യക്തിയുടെ ശരീരം പരിശോധിച്ചാല്‍ കാണാം, മുകളിലെ ഉണങ്ങിയ ചര്‍മ്മത്തിന്/നേര്‍ത്ത പൊറ്റ (scales) താഴെ സോറിയാസിസ് ഉള്ള അവസ്ഥ, അല്ലാതെ പുതിയ ചര്‍മ്മം ആയിരിക്കുകയില്ല.
ഇവിടെ നേരെ മറിച്ച്  മിനിയുടെ കയ്കളിലെ  പൊറ്റ പൊളിഞ്ഞു പോയതും അതിന് താഴെ നല്ല ചര്‍മ്മവും വ്യക്തമായി കാണാം.

ശ്രീ മുല്ലക്കര ദേവസ്യയുടെ അടുക്കല്‍ വന്ന് പ്രാര്‍ഥിച്ചതിന് ശേഷം മിനി പൂര്‍ണമായി സുഖം പ്രാപിച്ചു എന്ന് മാത്രമല്ല സോറിയാസിസിന്റ്റെ പാടുകള്‍ പോലും അപ്രത്യക്ഷമായി എന്നുള്ളതാണ് ഏറ്റവും അത്ഭുതകരം.
അപ്പോള്‍ കഴിഞ്ഞ 12 വര്‍ഷം ഇവര്‍ യാതൊരു പള്ളിയിലും പോകുകയോ പ്രാര്‍ഥിക്കുകയോ ചെയ്തില്ലേ!?
എന്ത് കൊണ്ട് ദൈവം മിനി ജോണ്ണിയുടെ വേദന അതുവരെ കണ്ടില്ലെല്ല് നടിച്ചു!? 
എന്തിനാണ് ദൈവം ഒരു മീഡിയേറ്ററെ വയ്ക്കുന്നത്!?
അതായത് ശ്രീ  മുല്ലക്കര ഇല്ലായിരുന്നെങ്കില്‍ മിനിക്ക്  ഈ അത്ഭുതകരമായ സൌക്യം കിട്ടുമായിരുന്നില്ല എന്നര്‍ത്ഥം!
12 വര്‍ഷം  ചികിത്സിച്ച  തെളിവുകളും  അവരെ ചികിത്സിച്ച ഡോക്ടര്‍ മാരുടെ അഭിപ്രായങ്ങളും   ഇത്തരം ഒരു മാറാരോഗം അത്ഭുതകരമായി ദൈവം പൂര്‍ണമായും സുഖപ്പെടുത്തിയപ്പോള്‍ എന്തുകൊണ്ട്  ഇതിനോടൊപ്പം ചേര്‍ത്തില്ല! 
ഇത്രയും വര്‍ഷക്കാലം ഇവരെ അറിയുന്നവര്‍ ആരും ആ നാട്ടില്‍ ഉണ്ടാകാതെ വരുമോ!?


 ഒരു സ്ത്രീയുടെ ശരീരത്തില്‍ സോറിയാസിസ് വന്ന്‍, പഴുത്ത്, പുഴുത്ത്, പുഴു അരിചിരിക്കുന്ന അവസ്ഥയില്‍ നിന്നും ഈ അവസ്ഥയിലേക്ക് എത്തുമ്പോള്‍ അതില്‍ അല്‍പ്പം അതിശയോക്തിക്ക് സ്ഥാനം ഇല്ലെങ്കിലേ സംശയം ഉള്ളൂ!

പുഴുവരിക്കുന്ന അവസ്ഥയില്‍ വൃണം രൂപാന്തരപ്പെട്ട ഒരു വ്യക്തിയുടെ ശരീരത്തില്‍ ആഴത്തില്‍ അതിനുള്ള മുറിപ്പാടുകള്‍/വൃണങ്ങള്‍ കാണണം. എന്നാല്‍ ഇവിടെ പഴുത്ത് പുഴുവരിച്ച രീതിയില്‍  ഒരു വൃണം പോലും കാണുന്നില്ല എന്ന സത്യം അതിശയോക്തി തന്നെ.
അതായത് മിനി ജോണിയുടെ ശരീരത്തില്‍ യഥാര്‍ത്ഥത്തില്‍ സോറിയസ് ഉണ്ടായിരുന്നില്ല  എന്നുള്ളതാണ് അത് സൂചിപ്പിക്കുന്നത്.  ഒരു നല്ല  കലാകാരന്‍ ചെയ്ത മനോഹരമായ മേക്കപ്പ് ആണ് ഇതെല്ലാം എന്ന് നിസംശയം പറയാന്‍ സാധിക്കും. മിനി ജോണി അത് നല്ലത് പോലെ അഭിനയിച്ചു തീര്‍ത്തു.

ഇവിടെ രണ്ട് വീഡിയോകള്‍ ഉള്ളതായി കാണാം.
1. ഏകദേശം മൂന്ന് ആഴ്ച്ച മുന്‍പ് നടന്ന ഒരു അത്ഭുതം മറ്റൊരു വേദിയില്‍ അവതരിപ്പിക്കുകയാണ് ശ്രീ മുല്ലക്കര. 
അവിടെ ആകെ കാണാവുന്നത്‌ സ്റ്റേജില്‍ ഉള്ള ഏതാനും വ്യക്തികളെ മാത്രമാണ്. ഇതിനു സാക്ഷ്യം വരിച്ചവര്‍ എത്രപേര്‍ ഉണ്ടെന്നോ, അത് കഴിഞ്ഞുള്ള പതിനഞ്ചു ദിവസത്തെ മിനി ജോണിയുടെ അവസ്ഥയെ കുറിചുള്ള വിവരങ്ങളും  ഒരു രഹസ്യമായി നിലനില്‍ക്കുന്നു. 
2. മൂന്നാഴ്ച്ച കഴിഞ്ഞ് സുഖം പ്രാപിച്ച മിനിയെ മറ്റുള്ളവരെ പരിചയപ്പെടുത്തുന്നു. ഇത് കണ്ടവര്‍ എത്രപേര്‍ ഉണ്ടെന്നോ, ആദ്യം മിനിയെ രോഗാവസ്ഥയില്‍ കണ്ടവരില്‍ എത്രപേര്‍ മൂന്നാഴ്ച്ച കാലം കഴിഞ്ഞു ഇതിനു സാക്ഷ്യം വഹിച്ചു എന്നോ പറയാന്‍ പറ്റാത്ത അവസ്ഥ. 
ഒരുപക്ഷേ  പരസ്യത്തിന്  വേണ്ടി മാത്രം ചെയ്ത ഒരു വീഡിയോ ആണോ ഇതെന്ന് സംശയിക്കാവുന്നതാണ്! 

മുല്ലക്കര ദേവസ്യാ എന്ന വ്യക്തിയുടെ കൂടുതല്‍ വിവരങ്ങള്‍ പരിശോധിച്ചാല്‍ കാണാം, ഒരു ക്രിസ്തീയനായി ജീവിതം ആരംഭിച്ചു  പിന്നീട് പരിശുദ്ധഅരൂപി വെളിപ്പെടുത്തിയതനുസരിച്ചു  ഒരു പെന്തകൊസ്താ വിശ്വാസി  ആയി തീര്‍ന്ന് സ്വന്തമായി ഒരു സഭയും Church of Eternity, ധ്യാന കേന്ദ്രവും, ആതുരാ ശുസ്രൂഷാ   സ്ഥാപനം നടത്തുന്നത് കൂടാതെ, പെന്തകൊസ്താ വിശ്വാസങ്ങള്‍ക്ക് വിപരീതമായി ആശുപത്രിയും സ്ഥാപിക്ക തക്കവിധം പണം സംബാതിക്കുന്നതിനു കഴിഞ്ഞു.
ഒരു യഥാര്‍ത്ഥ പെന്തകൊസ്താകാരനും, ദൈവം തന്നിലൂടെ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നു എന്ന് വിശ്വസിക്കുന്ന ഒരു വ്യക്തി പിന്നെ എന്തിന്നാണ് അശരണര്‍ക്കും, പാവങ്ങള്‍ക്കും വേണ്ടി  ആശുപത്രി സ്ഥാപിച്ചത് എന്ന് ഇനിയും അവ്യക്തമായി  തുടരുന്നു.
മുല്ലക്കര ദേവസ്യയുടെ ആശ്രമത്തിനെതിരായി ഉയര്‍ന്നുവന്ന  കേസ്‌, അത്തരം സംശയങ്ങളെ അരകെട്ടുറപ്പിക്കുന്നവയാണ്.




നല്ലൊരു മയാജാലക്കരന്റ്റെ വിജയം, താന്‍ ചെയ്യുന്ന മായാജാല വിദ്യകളുടെ രഹസ്യം  കാണികളില്‍ നിന്നും മറച്ചു പിടിച്ചു അവരെ അത്ഭുത പോടുത്തുംബോഴാണ്. ഇവിടെ മുല്ലക്കര ദേവസ്യാ എന്ന വ്യക്തി മറ്റുള്ളവരുടെ വിശ്വാസത്തെ  ചൂഷണം ചെയ്തു ആത്മീകത ഒരു വ്യവസായമാക്കി തീര്‍ക്കുന്നതിനു വേണ്ടി ചെയ്ത ഒരു ചെപ്പടി വിദ്യയാണ് മിനി ജോണിയുടെ സോറിയാസിസ് അത്ഭുതകരമായി സുഖംപ്രാപിച്ചു എന്ന് വരുത്തിതീര്‍ത്ത ഈ കെട്ടുകഥ എന്ന് നിസംശയം പറയുന്നു.

ഇത് മാറ്റൊരു പാസ്റ്ററുടെ (Tinu George) അത്ഭുതം!
ഇന്നു നടന്ന കുബനാട് കണ്‍ വെന്ഷനില്‍ ജന്മനാ നടക്കുവാന്‍ കഴിയാതിരുന്ന ഈ സഹോദരനെ യേശു സൌക്യമാക്കിയപ്പോള്‍.....

പോളിയോ ബാധിച്ച ധാരാളം ആളുകള്‍, ഈ ചിത്രത്തില്‍ കാണുന്ന വ്യക്തിയെപോലെതന്നെ, നടക്കുന്നവരുണ്ട്. അവരൊന്നും യാതൊരു അത്ഭുതവും ഇതുവരെ അവകാശപെട്ടിട്ടില്ല, കാരണം ചെറുപ്പം മുതലേ അവര്‍ അങ്ങിനെ നടക്കാന്‍ പഠിച്ചു എന്നുള്ളത് കൊണ്ട് തന്നെ.

ഒരു ചെറുപ്പക്കാരി സ്ത്രീയുടെ, 12 വര്‍ഷം പഴക്കമുള്ള, മാറാ രോഗമായ സോറിയാസിസ്  പൂര്‍ണമായി സുഖപ്പെടുത്തി എന്ന് മാത്രമല്ല, ആ അസുഖതിന്റ്റെ ഒരു പാടുപോലും അവരുടെ ശരീരത്തില്‍  അവശേഷിക്കുന്നില്ല എന്നത് ശരിക്കും അത്ഭുതം തന്നെ!
എന്നാല്‍ വിരൂപനും അഗവൈകല്യമുള്ള ഒരു പുരുഷനെ ആ ദൈവംതന്നെ ഒരു കണക്കിന് നടക്കാനുള്ള പരുവത്തിലാക്കി എന്ന് പറയുമ്പോള്‍, ഈ രണ്ടു അത്ഭുതങ്ങള്‍ തമ്മിലുള്ള രാഷ്ട്രീയം എങ്ങനെ ന്യായീകരിക്കാം. ദൈവവും പക്ഷപാതിയായി മാറിയോ? അതോ ഒരു സ്ത്രീയോടുള്ള സമീപനത്തില്‍ ദൈവത്തിനും ചാഞ്ചല്ല്യം  വന്നോ!?
ഒരു യഥാര്‍ത്ഥ സോറിയാസിസ് ഉള്ള വ്യക്തിയെ നേരില്‍ കാണുകയോ, (ചിത്രങ്ങള്‍ കാണുക)  ഈ രോഗത്തെക്കുറിച്ച് ശരിക്കും അറിവുള്ള ഏതൊരാള്‍ക്കും, മിനി ജോണിയുടെ ഇരു കൈകളിലും സൂക്ഷിച്ചു നോക്കിയാല്‍, അത് സോറിയാസിസ് അല്ലായെന്ന് നിസംശയം ഉറപ്പിച്ചു പറയാന്‍ സാദിക്കും! 
ആദ്യത്തെ സംഭവത്തില്‍ ഒരു പ്രൊഫഷണല്‍ മേക്കപ്പ് അര്‍ട്ടിസ്റ്റിന്റ്റെ മികവ് തള്ളികളയാവുന്നതല്ല. ആമുഖത്തില്‍ പറയുന്ന രീതിക്ക് അനുസരിച്ച് ഇവിടെ തെളിവുകള്‍ ഒന്നുംതന്നെ കാണുവാന്‍ കഴിയാത്ത സ്ഥിതിക്ക് ഞങ്ങളുടെ സംശയം എന്നും നിലനില്‍ക്കും......

ഒരു യഥാര്‍ത്ഥ ദൈവവിസ്വാസ്സിയാണ്  ശ്രീ മുല്ലക്കര എങ്കില്‍ തന്റ്റെ വലിയ ഫ്ലക്സ് ബോര്‍ഡിനുപകരം  അവിടെ യേശുവിന്റ്റെ ചിത്രമായിരിക്കും ഉണ്ടാകുക. 
പൈസ കൊടുത്താല്‍ എന്തും അഭിനയിച്ചു വിശ്വസിപ്പിക്കാന്‍ കഴിവുള്ള  നടീ നടന്മ്മാരുള്ള ഇന്ത്യന്‍ മാഹാ രാജ്യത്ത്, ഇതെല്ലാം ചിലരുടെ തട്ടിപ്പാണ് എന്ന് ആ അഭിനയിച്ചവര്‍ തന്നെ നാളെ വന്നു പറഞ്ഞാല്‍ പോലും, ചിലരെങ്കിലും ഇത്തരം അത്ഭുതങ്ങളെ വാനോളം പുകഴ്ത്തി ഓശാന പാടി കൊണ്ടെയിരിക്കും!  

രോഗങ്ങളാല്‍ വിഷമിക്കുന്ന വിശ്വാസികളും അവിസ്വാസികലുമായ ധാരാളം ആളുകള്‍ നമ്മുടെ സമൂഹത്തില്‍ ഉണ്ട്. അവരുടെ വേദനകളെ മാനിചെങ്കിലും ഇത്തരം ചെപ്പടിവിദ്യകള്‍ ഒഴിവാക്കണമെന്ന് അഭ്യര്‍ഥിക്കുന്നു! 

NB: നീണ്ട  12 വര്‍ഷക്കാലം മിനി ജോണിയെ  ചികിത്സിച്ച ഏതെങ്കിലും ഒരു ഡോക്ടര്‍ ഈ അത്ഭുതം സ്ഥിരീകരിചിട്ടുണ്ടെങ്കില്‍ ദയവായി ഞങ്ങളെ അറിയിക്കുവാന്‍ താത്പര്യപ്പെടുന്നു! 

Courtesy - FB Investigation 

Monday, May 4, 2015

(കുര്‍ബാനക്കച്ചവടം, ഓശാന, ആഗസ്റ്റ് 1976, ഉത്തിഷ്ഠത ജാഗ്രത

 
.....……മനുഷ്യപുത്രനെ മുപ്പതു വെള്ളിനാണയങ്ങള്‍ക്കുവേണ്ടി യഹൂദപുരോഹിതന്മാര്‍ക്ക് വിറ്റതില്‍ നിന്നാണല്ലോ കാല്‍വരിയിലെ ത്യാഗബലിയുടെ ആരംഭം. അതും ക്രിസ്തുവിന്റെ ശിഷ്യനായിരുന്നു ചെയ്തത്. കുര്‍ബാന കാല്‍വരിയിലെ ത്യാഗാര്‍പ്പണത്തിന്റെ ഓര്‍മ്മയാണല്ലോ? അപ്പോള്‍ പണത്തിന്, മനുഷ്യപുത്രനെ വില്‍ക്കുന്ന, ആദിനാടകം വീണ്ടും അരങ്ങേറണമല്ലോ?
കൂടിയ വിലയ്ക്കു വാങ്ങി, കുറഞ്ഞ വിലയ്ക്കു വിറ്റാല്‍ ലാഭമുണ്ടാകുന്ന കച്ചവടം നിലവിലുണ്ടെന്നു പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ? വിശ്വസിക്കാന്‍ വിഷമമാണെങ്കിലും, അങ്ങിനെ ഒരു വ്യാപാരം കത്തോലിക്കരുടെ ഇടയില്‍ ഇന്ന്, വര്‍ദ്ധമാനമായ തോതില്‍ നടക്കുന്നുണ്ടെന്നത് ഒരു സത്യമാണ്.
…..സമ്പന്നരാജ്യങ്ങളിലെ കത്തോലിക്കര്‍ പണം കൊണ്ട് ഈ ലോകജീവിതം സുഖപൂര്‍ണ്ണമാക്കിയതിനു ശേഷം, പണം കൊടുത്ത് പരലോകസൗഭാഗ്യവും നേടിയെടുക്കാന്‍ വെമ്പല്‍ കൊള്ളുന്നവരാണ്. അവര്‍ വളരെയധികം കുര്‍ബ്ബാനകള്‍ ചൊല്ലിക്കാന്‍ ആഗ്രഹിക്കുന്നു. അതിനുള്ള പണവും അവര്‍ക്കുണ്ട്. അമേരിക്കയില്‍, ഒരു ‘കുര്‍ബ്ബാന’യ്ക്കുള്ള ഫീസ് ഒരു ഡോളറും, ചിലപ്പോള്‍ രണ്ടു ഡോളറുമാണ്. അവിടെ പുരോഹിതന്മാര്‍ കുറവായതിനാല്‍ ഈ ‘കുര്‍ബ്ബാന’ മുഴുവന്‍ ചൊല്ലിത്തീര്‍ക്കാന്‍ അവിടെ കഴിയില്ല. തന്മൂലം രൂപതകളും, സന്യാസസഭകളും, അച്ചന്മാരും ഇങ്ങനെയുള്ള ‘കുര്‍ബ്ബാന’കള്‍ ശേഖരിക്കുന്നു. ലക്ഷക്കണക്കിന് ഡോളറിനുള്ള ‘കുര്‍ബ്ബാന’കള്‍ അമേരിക്കയിലും ക്യാനഡായിലും ജര്‍മ്മനിയിലും എല്ലാമായി ആണ്ടിനാല്‍ സമാഹരിക്കപ്പെടുന്നു. ഈ ‘കുര്‍ബ്ബാന’ ചൊല്ലിത്തീര്‍ക്കുന്നതിനുള്ളത്ര പുരോഹിതന്മാര്‍ ആ നാട്ടിലില്ല.
…..ഇന്ത്യന്‍ മിസങ്ങളില്‍ ഒരു കുര്‍ബാനയുടെ ഫീസ് 5 രൂപാ മാത്രമാണ്. ദിവസവും കുര്‍ബാനയ്ക്കുള്ള ഫീസ് ലഭിയ്ക്കാത്ത വളരെയധികം ഇടവകകള്‍ കേരളത്തിലും പുറത്തും ഉണ്ട്. കത്തോലിക്കര്‍ ഇല്ലാത്ത വടക്കേ ഇന്ത്യയിലെ മിഷന്‍ മേഖലകളിലെ പാവപ്പെട്ട ഇടവക വൈദികര്‍ക്കും, കേരളത്തില്‍ ദാരിദ്ര്യമുള്ള പള്ളികളിലിരിക്കുന്ന അച്ചന്മാര്‍ക്കും കുര്‍ബാനപ്പണം വിരളമായേ കിട്ടാറുള്ളൂ. ഈ പുരോഹിതന്മാരാണ്, ഈ ഡോളര്‍ കുര്‍ബാനകളുടെ വിപണി.
……മനുഷ്യപുത്രനെ മുപ്പതു വെള്ളിനാണയങ്ങള്‍ക്കുവേണ്ടി യഹൂദപുരോഹിതന്മാര്‍ക്ക് വിറ്റതില്‍ നിന്നാണല്ലോ കാല്‍വരിയിലെ ത്യാഗബലിയുടെ ആരംഭം. അതും ക്രിസ്തുവിന്റെ ശിഷ്യനായിരുന്നു ചെയ്തത്. കുര്‍ബാന കാല്‍വരിയിലെ ത്യാഗാര്‍പ്പണത്തിന്റെ ഓര്‍മ്മയാണല്ലോ? അപ്പോള്‍ പണത്തിന്, മനുഷ്യപുത്രനെ വില്‍ക്കുന്ന, ആദിനാടകം വീണ്ടും അരങ്ങേറണമല്ലോ?
(കുര്‍ബാനക്കച്ചവടം, ഓശാന, ആഗസ്റ്റ് 1976, ഉത്തിഷ്ഠത ജാഗ്രത

നിങ്ങള്‍ ആന പ്രേമിയാണോ?

എങ്കില്‍ പത്തുമിനുട്ട് ഈ പോസ്റ്റ് വായിക്കാന്‍ ചിലവാക്കുക. നിങ്ങളുടെ എളുപ്പത്തിനുവേണ്ടി പട്ടികരൂപത്തില്‍ ആണ് ഇത് എഴുതിയിരിക്കുന്നത്.
1. ആന വന്യജീവിയാണ്. അതിനെ ഇണക്കാന്‍ (domesticate) ആവില്ല , മെരുക്കാനേ (tame) കഴിയൂ. രണ്ടായിരത്തിലധികം വര്‍ഷമായി ആനയെ പിടിച്ചു മെരുക്കാന്‍ തുടങ്ങിയിട്ട്. ഇതിനു ശേഷം മരത്തില്‍ നിന്നു പിടിച്ച് വളര്‍ത്താന്‍ തുടങ്ങിയ താറാവുകള്‍ ഇപ്പോള്‍ പറക്കലും അടയിരിക്കലും വരെ മറന്ന് മനുഷ്യനെ ആശ്രയിച്ചു ജീവിക്കുകയാണ്, ഇണങ്ങല്‍ എന്നാല്‍ അങ്ങനെയാണ്.
2. ആനയ്ക്ക് മനുഷ്യസംസര്‍ഗ്ഗം ഇഷ്ടമല്ല. കാട്ടാനയുടെ സേഫ്റ്റി ബബിള്‍ (respectful distance) ലംഘിച്ചാല്‍ നിങ്ങള്‍ക്ക് അത് നല്ലതുപോലെ മനസ്സിലായിക്കോളും.
3.സാധാരണഗതിയില്‍ ആനകള്‍ നിങ്ങളെപ്പോലെ പറ്റമായി ജീവിക്കുന്ന സാമൂഹ്യജീവികളാണ് (pack animals). അതിനു ഏകാന്തവാസം സഹിക്കാനാവില്ല.
4. ആനയെ ചതിക്കുഴി കുത്തി വീഴിച്ച്, അനങ്ങാന്‍ പറ്റാത്ത കൂട്ടില്‍ ഇട്ട് ദിവസങ്ങളോളം മര്‍ദ്ദിച്ചും പട്ടിണിക്കിട്ടും മുറിപ്പെടുത്തിയും പൊള്ളിച്ചും ശബ്ദവും തീയും കാട്ടി ഭയപ്പെടുത്തിയും അതിന്റെ ഇച്ഛാശക്തി ഇല്ലാതെയാക്കുന്ന പ്രക്രിയയാണ് മെരുക്കല്‍ (crushing). എന്നിട്ടും ആന വഴങ്ങുന്നില്ലെങ്കില്‍ മെരുക്കുന്നവര്‍ മരക്കറകള്‍ ഒഴിച്ച് അതിന്റെ കണ്ണിന്റെ കാഴ്ച കളയും. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എന്ന പ്രശസ്ത ആന ഒറ്റക്കണ്ണന്‍ ആയത് ഇങ്ങനെയാണ്. മെരുക്കലിലൂടെ ആന അടിമത്തം ശീലിക്കും എന്നല്ലാതെ നിങ്ങളെ സ്നേഹിക്കാന്‍ തുടങ്ങും എന്നു കരുതുന്നെങ്കില്‍ തെറ്റാണ്.
5. തണുപ്പും നനവുമുള്ള കാട്ടുമണ്ണില്‍ ജീവിക്കുന്ന ജന്തുവാകയാല്‍ ആനയ്ക്ക് കുളമ്പുകള്‍ ഇല്ല. ഉറച്ചതും ചൂടുള്ളതുമായ റോഡിലും പറമ്പിലും നടക്കുമ്പോള്‍ ആനയ്ക്ക് കാലു പൊള്ളും. നാട്ടാനകളില്‍ മിക്കതിന്റെയും കാല്‍ പൊള്ളിയും പഴുത്തും പോയ പാടുകള്‍ ഉള്ളവയാണ്.
6. തണലില്‍ ജീവിക്കുന്ന ജന്തുവാകയാല്‍ ആനയ്ക്ക് വിയര്‍പ്പു ഗ്രന്ഥി കാല്‍‌നഖങ്ങള്‍ക്കു ചുറ്റുമേയുള്ളൂ. ചൂട് ആറ്റാനും പിന്നെ മാനസികപ്രശ്നമുണ്ടാകുമ്പോഴും ഒക്കെയാണ് ആന ചെവിയാട്ടുന്നത്. തുറന്നയിടത്തെ വെയില്‍ ഏറെനേരം താങ്ങാനുള്ള ശേഷി ആനയ്ക്കില്ല.
7. ആന കാട്ടില്‍ സഞ്ചരിച്ച് ഇലകള്‍, തണ്ടുകള്‍ മരത്തൊലികള്‍ പാറയിലെ ഉപ്പുകള്‍ തുടങ്ങി 120 ഓളം വൈവിദ്ധ്യമാര്‍ന്ന ഭക്ഷണം കഴിക്കുന്ന ജന്തുവാണ്. തെങ്ങോലയും പനമ്പട്ടയും അതിന്റെ ആമാശയത്തിനും കുടലിനും താങ്ങാവുന്നതിലപ്പുറം കടുത്ത നാരുകള്‍ ഉള്ള അസ്വാഭാവിക ഭക്ഷണമാണ്. ഇമ്മാതിരി ഭക്ഷണം കുടലില്‍ തടയുമ്പോള്‍ വരുന്ന അസുഖമാണ് എരണ്ടക്കെട്ട് (impaction). നാട്ടാനകളില്‍ എരണ്ടക്കെട്ട് സാധാരണമാണ്. എരണ്ടക്കെട്ട് വന്നാല്‍ ഭൂരിപക്ഷം ആനകളും പിടഞ്ഞ് നരകിച്ച് ദിവസങ്ങള്‍ കൊണ്ട് ദയനീയമായ മരണത്തിനു കീഴടങ്ങും.
8. കാട്ടാന ഒരു ദിവസം 200 ലിറ്ററോളം വെള്ളം കുടിക്കും. കാട്ടില്‍ നിന്നു പുറത്തായാല്‍ ഇതിലും എത്രയോ അധികം വേണ്ടി വരും. നാട്ടാനയ്ക്ക് ആവശ്യത്തിന്, ആവശ്യമുള്ള സമയം വെള്ളം ലഭിക്കുന്നില്ല.
9. മദപ്പാട് (musth) ആനയ്ക്ക് ഭ്രാന്തിളകുന്നതല്ല. അതിന്റെ പ്രജനനവുമായി ബന്ധപ്പെട്ട സ്വാഭാവിക പ്രക്രിയയാണ്. മദപ്പാടുള്ള ആനയുടെ പുരുഷ ഹോര്‍മോണ്‍ (testosterone) 60 മടങ്ങ് വരെ വര്‍ദ്ധിക്കുകയും അത് നിരന്തരം വെള്ളം കുടിക്കുകയും ചെയ്യും. ഈ സമയം അതിനു കുടിവെള്ളം കൊടുക്കാതെ പൂട്ടിയിടുന്ന അടവിനെയാണ് "വാട്ടല്‍" എന്നു നിങ്ങള്‍ വിളിക്കുന്നത്. വാട്ടലിലൂടെ ആന തളര്‍ന്നുപോകുക മാത്രമല്ല, അതിന്റെ ആന്തരികാവയവങ്ങള്‍ക്ക് സ്ഥിരമായി കേടുസംഭവിക്കുകയും ചിലപ്പോള്‍ ചെരിയുകയും ചെയ്യും. മദപ്പാട് അസുഖമാണെങ്കില്‍ മനുഷ്യന്‍ വിവാഹം കഴിക്കുന്നതും മയില്‍ നൃത്തം ചെയ്യുന്നതും ഒക്കെ അസുഖം തന്നെ.
10. മിക്ക ആനകളുടെയും കാലില്‍ കാണുന്ന വ്രണങ്ങള്‍ ചങ്ങല ഉരഞ്ഞുമാത്രം ഉണ്ടായതല്ല. പാപ്പാന്മാര്‍ അവിടെ സ്ഥിരം മുറിവ് ഉണ്ടാക്കിയിടും. ഇതിനു ചട്ടവ്രണം എന്നു പറയും. ചട്ടവ്രണം ഉണ്ടെങ്കില്‍ ആന നിരന്തരം വേദന ഓര്‍ക്കും എന്നു മാത്രമല്ല, തോട്ടികൊണ്ട് അതില്‍ കുത്തിയാല്‍ അസഹ്യമായ വേദന മൂലം ആന എന്തും അനുസരിക്കും.
11. വനജീവി ആകയാല്‍ ആനയ്ക്ക് ശബ്ദവും പുകയും തീയും പേടിയാണ്. കൃഷിയിടങ്ങളില്‍ ഇറങ്ങുന്ന ആനകളെ തീപ്പന്തം കാട്ടിയും പറകൊട്ടിയും പടക്കം പൊട്ടിച്ചുമാണ് ഭയപ്പെടുത്തി ഓടിക്കാറുള്ളത്. അതിനെ പിടിച്ചു ബന്ധിച്ച് അതിന്റെ മുന്നില്‍ ചെണ്ടകൊട്ടും തീവെട്ടിയും വൈദ്യുതാലങ്കാരവും കരിമരുന്നു പ്രയോഗവും നടത്തുമ്പോള്‍ ആന അസഹ്യമായ മാനസിക പിരിമുറുക്കം അനുഭവിക്കുകയാണ്. ചെവിയാട്ടുന്നത് അസ്വസ്ഥതയും ചൂടും മൂലമാണ്, ഇതൊന്നും ആസ്വദിക്കുന്നതുകൊണ്ടല്ല.
12. നാട്ടില്‍ കാണുന്ന കുട്ടിയാനകള്‍ നിരന്തരം തലയാട്ടുന്നത് മാനസികപ്രശ്നം മൂലമാണ്. അതു കളിക്കുന്നതോ സന്തോഷിക്കുന്നതോ അല്ല. കാട്ടില്‍ പിടിയാനപ്പറ്റത്തിനൊപ്പം ജീവിക്കുന്ന ഒരു കുട്ടിയാനയും ഇങ്ങനെ തലയാട്ടാറില്ല.
13. ആനയ്ക്ക് മനുഷ്യസംസര്‍ഗ്ഗം മൂലം രോഗം ബാധിക്കാറുണ്ട്. അതിലൊന്നാണ് ക്ഷയരോഗം. മഹാഭൂരിപക്ഷം നാട്ടാനകള്‍ക്കും ക്ഷയരോഗമുണ്ട്. ഇതിലെ ഭീതിദമായ വസ്തുത കൂപ്പുപണിക്കു പോയ ആനകള്‍ മൂലം പശ്ചിമഘട്ടത്തിലെ കാട്ടാനകള്‍ക്കും ക്ഷയരോഗബാധ കണ്ടുതുടങ്ങി എന്നതാണ്. കരയിലെ ഏറ്റവും വലിയ ജീവി അന്യം നിന്നുപോകാന്‍ നിങ്ങളുടെ ആനപ്രേമം കാരണമായേക്കും എന്ന് നിങ്ങള്‍ അറിയുന്നുണ്ടോ?
14. ആന നമ്മുടെ സംസ്കാരത്തിന്റെ ഭാഗമല്ല. അപൂര്‍‌വ്വം ചില ദേവസ്വം ബോര്‍ഡുകളുടേതും പിന്നെ ചില കൂപ്പുകളിലായി മറ്റുമായി 100ഇല്‍ പുറത്ത് ആനകളേ അമ്പതു വര്‍ഷം മുന്നേ കേരളത്തില്‍ ഉണ്ടായിരുന്നുള്ളൂ. ആനയെ യുദ്ധത്തിനും മറ്റും ഉപയോഗിക്കുന്നതിനാല്‍ സ്വത്ത് ഏറെയുള്ള അമ്പലങ്ങളില്‍ ആനയുണ്ടായിരുന്നു പണ്ട്. ഇന്ന് ഏറ്റവും ധനികമായ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം പോലും ആനയല്ല കാക്കുക്കത്. എന്നാല്‍ മിക്കവാറും 200 സ്വകാര്യവക്തികളുടേതായി 700ഇല്‍ അധികം ആനകള്‍ കേരളത്തിലുണ്ട്.
15. ലോകത്ത് ഏറ്റവും വേഗത്തില്‍ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ജന്തുക്കളുടെ പട്ടികയില്‍ പെട്ടുപോയ ഹതഭാഗ്യ ജീവിയാണ് ഏഷ്യന്‍ ആന. ഇവയുടെ വാസസ്ഥലങ്ങളും ആനത്താരകളും മനുഷ്യന്‍ അതിക്രമിച്ചു നശിപ്പിച്ച മൂലം നഷ്ടമായിക്കൊണ്ടിരിക്കുകയാണ്. അതിനു പുറമേയാണ് കാട്ടാനയെ പിടിച്ചു ദ്രോഹിച്ചു അതിനു പ്രജനനാവസരം കൂടി നഷ്ടമാക്കുന്ന ആനപ്രേമവും. ഇന്ത്യയിലെ നാട്ടാനയുടെ മഹാഭൂരിപക്ഷവും കേരളത്തിലാണ് ഇന്ന്. കഴിഞ്ഞ പതിനഞ്ചു വര്‍ഷത്തില്‍ കേരളത്തില്‍ മര്‍ദ്ദനവും അമിതാദ്ധ്വാനവും ക്ഷയവും എരണ്ടക്കെട്ടും ഒക്കെമൂലം ആയിരത്തിലധികം ആനകള്‍ ചെരിഞ്ഞിട്ടുണ്ട്.
ഇപ്പോഴും നിങ്ങള്‍ ആനപ്രേമിതന്നെയാണോ...?
post courtesy Jithin Das

ആരോടാണ് പ്രാർത്ഥിക്കണ്ടത്..

ഹിന്ദു, ക്രിസ്ത്യൻ, മുസ്ലിം, ജൂത, ബുദ്ധ- തുടങ്ങിയ മതങ്ങളിലെ ഏത് ദൈവത്തോടാണ് പ്രാർത്ഥിക്കണ്ടത്...
എന്താണ് പ്രാർത്ഥിക്കണ്ടത്..
""ഇതുവരെ കൊന്നവരെ നമുക്ക് തിരിച്ച് തരണം എന്നോ... അതൊ ആയിരകണക്കിന് പേരെ കൊന്നത് പോട്ടെ ഇനിയുളളവരെ കൊല്ലരുതെ എന്നോ.""
ഒരു മനുഷ്യൻ എങ്ങനെ ആകണം എന്ന് ദൈവം അവൻറെ തലയിൽ എഴുതിയുട്ടളളത് പോലെ നടക്കും എന്ന് വിശ്വസിക്കുന്ന നമ്മൾ എന്താണ് ഇനി പ്രാർത്ഥിക്കണ്ടത്..
പല നേപ്പാളും നമ്മുടെ മുന്നിൽ വന്നിട്ടും കണ്ണ് തുറക്കാത്ത കളിമൺ പ്രതിമകളായ ദൈവത്തോട് നാം പ്രാർത്ഥിക്കാനോ...
ദുരന്തത്തിൻറെ ബാക്കി മുഖത്തേക്ക് മനുഷ്യൻ ഇറങ്ങി പ്രവർത്തിച്ചാൽ ബാക്കി ആയവർക്ക് ആശ്വാസം ആകും എന്നല്ലാതെ ഇല്ലാത്ത ദൈവത്തോട് പ്രാർത്ഥിച്ചത് കൊണ്ട് ഇവിടെ ഒന്നും സംഭവിക്കാൻ പോകുന്നില്ല...

ഒരു ഉളുപ്പുമില്ലാത മത ഭ്രാന്തു പിടിച്ച --------കള്‍ക്കായി സമര്‍പ്പിക്കുന്നു

 


Mid ( Mud) Brain Activation Exposed

Mid ( Mud) Brain Activation Exposed
കഷ്ടിച്ച് 6 മിനിറ്റ് മാത്രമുള്ള ഈ വീഡിയോ കാണുക. ആഭ എന്ന മഡ്‌ബ്രെയിന്‍ തട്ടിപ്പുകാര്‍ എറണാകുളത്തെ ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ മാധ്യമപ്രവര്‍ത്തകരെ കാണുന്നു. അവകാശവാദങ്ങള്‍ സമര്‍ത്ഥിക്കാന്‍ ദയനീയമായി പരാജയപ്പെടുന്നു.
എട്ടും പൊട്ടും തിരിയാത്ത സ്വന്തം മക്കളെ അതിമാനുഷിക കഴിവുള്ളവരാക്കാം എന്ന വാഗ്ദാനത്തിൽ മയങ്ങി പതിനായിരങ്ങൾ എണ്ണിക്കൊടുത്ത് കണ്ട തട്ടിപ്പുകാരുടെ കൈയിലേക്ക് ഇട്ടുകൊടുക്കുന്ന പരിപാടിയുടെ പേര്- 'Midbrain activation technique'. പത്താം ക്ലാസ് ബയോളജി പോലും അറിയാത്തവർ, അങ്ങനെ സ്വയം തെളിയിക്കുന്നവർ, പറയുന്ന വിഡ്ഢിത്തങ്ങളിൽ വീഴുന്ന ഗതികേടിന് വിദ്യാസമ്പന്നമലയാളി വിളിക്കുന്ന പേര്- 'പ്രബുദ്ധത'.

Mid Brain Activation മുതുകാടിന്‍റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന്‍ നടന്ന ചര്‍ച്ച

ഡിക്കിരീം, ഡിക്കിരീടെ മീതെ ഡിക്കിരീം, വകതിരിവ് വട്ടപ്പൂജ്യവും എന്ന ലൈനിലേയ്ക്ക് മത്സരിക്കുകയാണ് മലയാളി. എട്ടും പൊട്ടും തിരിയാത്ത സ്വന്തം മക്കളെ അതിമാനുഷിക കഴിവുള്ളവരാക്കാം എന്ന വാഗ്ദാനത്തിൽ മയങ്ങി പതിനായിരങ്ങൾ എണ്ണിക്കൊടുത്ത് കണ്ട തട്ടിപ്പുകാരുടെ കൈയിലേക്ക് ഇട്ടുകൊടുക്കുന്ന പരിപാടിയുടെ പേര്- 'Midbrain activation technique'. പത്താം ക്ലാസ് ബയോളജി പോലും അറിയാത്തവർ, അങ്ങനെ സ്വയം തെളിയിക്കുന്നവർ, പറയുന്ന വിഡ്ഢിത്തങ്ങളിൽ വീഴുന്ന ഗതികേടിന് വിദ്യാസമ്പന്നമലയാളി വിളിക്കുന്ന പേര്- 'പ്രബുദ്ധത'. ഇതിനെതിരേ രംഗത്ത് വന്ന മജീഷ്യൻ ശ്രീ Gopinath Muthukad സ്വന്തം സാമൂഹ്യപ്രതിബദ്ധത വീണ്ടും തെളിയിച്ചിരിക്കുകയാണ്. ഈ വിഷയത്തിൽ കൈരളി ചാനലും അനുകരണീയമായ നിലപാടാണ് സ്വീകരിച്ചത്.
കൈരളി പീപ്പിളില്‍ Mid Brain Activation മുതുകാടിന്‍റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന്‍ നടന്ന ചര്‍ച്ച മുഴുവന്‍ :
News 'n' Views is a news-based show on Kairali People TV. The show features expert panel discussions on the top headlines of the day. Kairali People is a lea..

Fr Edwin

https://www.facebook.com/LAITYVIEWS/photos/a.387112911415986.1073741828.387106224749988/688020614658546/?type=1

ഫാ.എ‌ഡ്വിൻ ഫിഗ്രേസിന്രെ ആരോപണം അടിസ്ഥാന രഹിതം: കോട്ടപ്പുറം രൂപത

പറവൂർ : പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ഫാ.എഡ്വിൻ ഫിഗ്രേസ് ലത്തീൻ കത്തോലിക്കാ സഭയുടെ കോട്ടപ്പുറം രൂപതാ ബിഷപ്പിനും രണ്ട് വൈദികർക്കും എതിരെ ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് രൂപതാ അധികൃതർ അറിയിച്ചു.
ഗുരതരമായ ക്രിമിനൽ കേസ് നേരിടുന്ന ഫാ.എഡ്വിൻ ഫിഗ്രേസിനെ വൈദിക ശുശ്രൂഷകളിൽ നിന്ന് വിലക്കിയിട്ടുണ്ട്. കേസിൽ രൂപത അദ്ധ്യക്ഷൻ ജോസഫ് കാരിക്കശേരിയോ വൈദികരോ ഇടപെട്ടിട്ടില്ല. വൈദികർക്കെതിരെ ഫാ.എഡ്വിൻ ഫിഗ്രേസ് ഉന്നയിച്ച ആരോപണങ്ങൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ്. യു.എ.ഇയിൽ ഫാ.എഡ്വിൻ നടത്താൻ നിശ്ചയിച്ചതായി പറയുന്ന ധ്യാനത്തെ പറ്റിയും രൂപത അദ്ധ്യക്ഷന് അറിവില്ല. രൂപത നിയമമനുസരിച്ച് വിദേശത്ത് പോകുമ്പോൾ വൈദികർ മുൻകൂർ അനുമതി രേഖാമൂലം വാങ്ങണമെന്ന നിബന്ധനയും ഫാ.എഡ്വിൻ ഫിഗ്രേസ് പാലിച്ചിട്ടില്ലെന്നും കോട്ടപ്പുറം രൂപതയുടെ പ്രസ്താവനയിൽ പറയുന്നു.
കഴിഞ്ഞ ദിവസം 'കേരളകൗമുദി'ക്ക് നൽകിയ അഭിമുഖത്തിലാണ് രൂപതാ ബിഷപ്പും ഫാ.ഫ്രാൻസിസ് താണിയത്ത്, ഫാ.നിക്സൺ കാട്ടാശേരി എന്നീ വൈദികരും ചേർന്ന് തന്നെ കെണിയിൽപ്പെടുത്തിയതാണെന്ന് ഫാ.എഡ്വിൻ ഫിഗ്രേസ് ആരോപിച്ചത്.

ഫാ.എഡ്വിൻ ഫിഗ്രേസ് പൊലീസ് സ്റ്റേഷനിൽ ഹാജരായി
പറവൂർ : പതിനാലുകാരിയെ പള്ളിമേടയിൽ പീഡിപ്പിച്ച കേസിൽ പ്രതിയായ ഫാ.എഡ്വിൻ ഫിഗ്രേസ് അന്വേഷണ ഉദ്യോഗസ്ഥന് മുൻപിൽ ഹാജരായി. ഇന്നലെ ഉച്ചയ്ക്ക് മൂന്നു മണിയോടെ ബന്ധുക്കൾക്കും അഭിഭാഷകർക്കും ഒപ്പമാണ് വടക്കേക്കര സർക്കിൾ ഇൻസ്പെക്ടർ പി.കെ.മനോജ് കുമാർ മുമ്പാകെ വികാരി എത്തിയത്.
മേയ് അഞ്ച് വരെ അറസ്റ്റ് ചെയ്യരുതെന്ന ഹൈക്കോടതി ഉത്തരവിന്റെ പിൻബലത്തിലാണ് ഫാ.ഫിഗ്രേസ് വന്നത്. കഴിഞ്ഞ ദിവസം 'കേരളകൗമുദി"യോട് പറഞ്ഞത് പോലെ കോട്ടപ്പുറം രൂപതാ ബിഷപ്പ് ഡോ.ജോസഫ് കാരിക്കശ്ശേരിയുടെ അറിവോടെ ഫാ.ഫ്രാൻസിസ് താണിയത്ത്, ഫാ.നിക്സൺ കാട്ടശ്ശേരി എന്നിവർ ചേർന്ന് ഒരുക്കിയ കെണിയാണ് പീഡനക്കേസെന്നാണ് ഫാ.എഡ്വിൽ പൊലീസിന് നൽകിയ മൊഴി.

ചെറുപ്പം മുതൽ ലൂർദ്ദ് മാത പള്ളിയിലെ വികാരിയച്ചൻ ആകുന്നതു വരെയുള്ള എല്ലാ വിവരങ്ങളും പൊലീസ് മൊഴിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ആലുവ ഡി.വൈ.എസ്.പി ഷംസിന്റെ സാന്നിദ്ധ്യത്തിൽ നടന്ന മൊഴിയെടുക്കൽ രാത്രി ഏഴ് വരെ നീണ്ടു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലായിരിക്കും പാസ്പോർട്ട് കണ്ടുകെട്ടുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കുകയെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ പി.കെ.മനോജ് കുമാർ പറഞ്ഞു.

പെര കത്തുമ്പോള്‍ വാഴ വെട്ടുന്നവര്‍

പെര കത്തുമ്പോള്‍ വാഴ വെട്ടുന്നവര്‍ ! smile emoticon smile emoticon smile emoticon smile emoticon smile emoticon smile emoticon
നേപ്പാളിലേക്ക് പ്ലയിനില്‍ ഒരു ലക്ഷം ബൈബിള്‍ എത്തി ..!!!!

സംഘിഫലിതം

പാവം സംഘികളെ ഇങ്ങനെ പരിഹസിക്കാതെ.. അവർ തമാശ പറയുന്നതല്ലെ ... അവരെ പ്രോൽസാഹിപ്പിക്കുകയാണ് വേണ്ടത്. എന്നാ അടുത്തു തന്നെ "സംഘിഫലിതം '' എന്ന പുസ്തകമിറക്കാനുള്ള വകയും കിട്ടും നമുക്കെല്ലാം ചിരിച്ചു ചിരിച്ചു ഉല്ലസിക്കുകയും ചെയ്യാം.

എഡ്വിന്‍ നെ വിദേശത്ത് പോകാന്‍ സഹായിച്ച പുരോഹിതനും

ഇന്ത്യന്‍ നിയമ വ്യവസ്ഥയില്‍ കേട്ട് കേള്‍വി ഇല്ലാത്ത കാര്യമാണല്ലോ മുന്‍‌കൂര്‍ ജാമ്യം അപേക്ഷിച്ച ഒരാളെ അത് പരിഗണിക്കുന്നത് വരെ അറസ്റ്റ് ചെയ്യരുത് എന്നു പറഞ്ഞു വിധി പുറപ്പെടുവിക്കുന്നത് . എല്ലാ കൊള്ളക്കാരും കൂടി വിശ്വാസികളുടെ പണം കട്ടെടുത്തു വെച്ച് അതിന്റെ പലിശ കാശു പോലും വേണ്ടി വരില്ല കേസ് നടത്താന്‍ എന്നിരിക്കെ കേസ് നടത്തുന്നതിന് എന്ത് പ്രശ്നം . എഡ്വിന്‍ നെ വിദേശത്ത് പോകാന്‍ സഹായിച്ച പുരോഹിതനും ( കൂടെ പോയ ) പോലീസ് പ്രമാണികളും ഇടവകയിലെ പ്രമാണികളും ഈ പാപകറയില്‍ ഒരുപോലെ പങ്കുകാരാണ് . വളരെ വിചിത്രമായ വാദമാണ് എഡ്വിന്‍ ഉയര്‍ത്തിയിരിക്കുന്നത് - പെണ്‍കുട്ടിയുടെ അമ്മ 16 വര്ഷം മുന്‍പ് നടത്തിയ പ്രേമാഭ്യര്‍ഥന നിരസിച്ചതിന്റെ പ്രതികാരം സ്വന്തം കുട്ടിയെ ഉപയോഗിച്ച് നടത്തിയതാണെന്ന് . ഈ വാദം കോടതിയില്‍ നിലനില്‍ക്കുകയില്ലെങ്കിലും 25 ലക്ഷം രൂപ ഇരകള്‍ക്ക് കൊടുക്കമെന്നുള്ള പ്രലോഭനത്തില്‍ വീണു മൊഴി മാറ്റിയാല്‍ മുന്‍‌കൂര്‍ ജാമ്യം കിട്ടാന്‍ സാധ്യത ഉണ്ട് 

കൊടുങ്ങല്ലൂര്‍ കാര കര്‍മല മാതാ പള്ളി

കോട്ടപ്പുറം രൂപതയുടെ കീഴിലുള്ള കൊടുങ്ങല്ലൂര്‍ കാര കര്‍മല മാതാ പള്ളി ഇടവകയുടെ പൈതൃക സ്വത്തായ 63 സെന്റ്‌ ഭൂമിയില്‍ തഴപ്പായ തൊഴിലാളികളുടെ ക്ഷേമത്തിനായി പ്ര വര്‍ത്തിക്കുന്നതിന് വേണ്ടി പള്ളി പാരിഷ് കൗണ്‍സില്‍, രൂപതയുടെ നിയന്ത്ര ണത്തില്‍ പ്ര വര്ത്തിക്കുന്ന KIDS എന്ന സംഘടനയുടെ കൈവശം കൊടുത്തു. ആവശ്യം കഴിഞ്ഞാല്‍ തിരിചെല്പ്പിക്കണം എന്ന വ്യവസ്ഥയും വെച്ചിരുന്നു. ഫാ. ജോസഫ് തട്ടകത്തും, KIDSന്റെ ഡയരക്ടര്‍ ഫാ. ജോയി പീറ്റര്‍ തട്ടകത്തും കൂടി ഈ ഭൂമി KIDS ന്റെതാക്കി മാറ്റി വഞ്ചന നടത്തി. പ്ര സ്തുത ഭൂമി KIDSന്റെ ആവശ്യം കഴിഞ്ഞതിനാല്‍ തിരിച്ചു നല്കണമെന്ന് പാരിഷ് കൗണ്‍സില്‍ ആവശ്യപ്പെട്ടീട്ടും അത് ഗൗനിക്കാതെ ബിഷപ്പ് കാരിക്കാശ്ശേരിയും, ഫാ. നിക്സണ്‍ കാട്ടാശ്ശേരിയും, ഫാ. സാജു കണിച്ചുകുന്നത്തും കൂടി ഗൂഡാലോചന നടത്തി ഫാ. സാജു കണിച്ചുകുന്നത്തിന്റെ സഹോദരി ഭര്‍ത്താവിന്റെ പേരില്‍ തീറ് വിറ്റു.
ഈ പ്രശ്നം ചര്‍ച്ച ചെയ്ത് പരിഹരിക്കുന്നതിന് ഇടവകാംഗങ്ങള്‍ ബിഷപ്പിന് 3 നിവേദനങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്തെങ്കിലും ഒരു നടപടിയും ഉണ്ടായില്ല.ഇതില്‍ പ്രതിഷേധിച്ച് ഒക്ടോബര്‍ 26 ന് വഞ്ചനാദിനമായി ആചരിക്കുവാനും ബിഷപ്പ് ഹൗസിനു മുന്നില്‍ ധര്‍ണ്ണ നടത്തുന്നതിനുള്ള ശ്രമം, പ്ര ശ്നം എത്രയും പെട്ടെന്ന് പരിഹരിക്കാം എന്നുള്ള രൂപതയുടെ ഉറപ്പിന്മേല്‍ പിന്‍വലിക്കുകയുമായിരുന്നു. ബിഷപ്പിന്റെ ഉറപ്പ് കുറുപ്പിന്റെ ഉറപ്പാണെന്ന് ആര്‍ക്കാണറിയാത്തത്.
Joy Kochuvarkey Varocky

വികാരം മൂത്ത വികാരി..

എറണാകുളം പറവൂര്‍ പുത്തന്‍വേലിക്കരയില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന കേസില്‍ പുരോഹിതന്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായി. കേസായതിനെ തുടര്‍ന്ന് വിദേശത്തേക്ക് കടന്ന പുരോഹിതനെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
പതിനാലുകാരിയെ പീഡിപ്പിച്ചുവെന്നാണ് പുരോഹിതനെതിരായ കേസ്. കേസില്‍ പൊലീസ് പിടികൂടുമെന്ന ഘട്ടത്തില്‍ വിദേശത്തേക്ക് കടക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇപ്പോള്‍ ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം ലഭിച്ച സാഹചര്യത്തിലാണ് നാട്ടിലെത്തിയത്. അടുത്തമാസം അഞ്ചാം തീയതി വരെയാണ് കോടതി അറസ്റ്റ് തടഞ്ഞത്. എത്രയും വേഗം പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്നും നിര്‍ദേശിച്ചിരുന്നു. ജാമ്യവ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് പുരോഹിതന്‍ വടക്കേക്കര പൊലീസ് സ്റ്റേഷനില്‍ ഹാജരായത്. ആലുവ ഡി.വൈ.എസ്.പി യുടെ നേതൃത്വത്തില്‍ പുരോഹിതന്‍റെ മൊഴി വിശദമായി രേഖപ്പെടുത്തി.

ദൈവം യോജിപ്പിച്ചതിനെ മനുഷ്യന്‍ വേര്‍പ്പെടുത്തുമോ? സുപ്രിംകോടതി നിര്‍ദേശം സഭാകോടതികളെ അപ്രസക്തമാക്കുമ്പോള്‍

BY സന്ദീപ് വെള്ളാരംകുന്ന്
ക്രിസ്ത്യന്‍ ദമ്പതികള്‍ക്കു സിവില്‍ നിയമ പ്രകാരം വിവാഹ മോചനം ലഭിക്കാന്‍ രണ്ടു വര്‍ഷം വേര്‍പിരിഞ്ഞു താമസിക്കണമെന്ന നിയമം വേര്‍ പിരിഞ്ഞു താമസിക്കുന്ന കാലാവധി ഒരു വര്‍ഷമാക്കി കുറയ്ക്കുന്ന തരത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിയമ നിര്‍മാണം നടത്തണമെന്നു സുപ്രീം കോടതി നിര്‍ദേശിച്ചതോടെ കോടതി നിര്‍ദേശം ക്രിസ്ത്യന്‍ വിവാഹ മോചനങ്ങളുടെ എണ്ണം കൂട്ടാനിടയാക്കുമോയെന്ന ചര്‍ച്ചകള്‍ ഉയര്‍ന്നു കഴിഞ്ഞു. നിലവില്‍ കോടതി വഴിയുള്ള വിവാഹമോചനത്തെ ക്രിസ്ത്യന്‍ സഭകള്‍ കാര്യമായി പരിഗണിക്കുന്നില്ലെങ്കിലും സീറോ മലബാര്‍ സഭയില്‍ സഭാ കോടതി വഴിയുള്ള വിവാഹ മോചനത്തിന് കടുത്ത വ്യവസ്ഥകള്‍ ഉള്ളതിനാല്‍ മിക്കവരും കോടതി വഴിയുള്ള വിവാഹ മോചന രീതിയാണു സ്വീകരിക്കുന്നത്. അതേസമയം യാക്കോബായ ഓര്‍ത്തഡോക്‌സ് സഭകളില്‍പെട്ടവര്‍ക്ക് കോടതി നിര്‍ദേശ പ്രകാരം പുതിയ നിയമം വരുന്നത് വിവാഹ മോചന പ്രക്രിയ കൂടുതല്‍ എളുപ്പമാക്കും.
മറ്റു മത വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് വിവാഹ മോചനം ലഭിക്കാന്‍ ദമ്പതികള്‍ ഒരു വര്‍ഷം മാത്രം വേര്‍പിരിഞ്ഞു താമസിച്ചാല്‍ മതിയെന്നിരിക്കേ ക്രിസ്ത്യന്‍ ദമ്പതികള്‍ രണ്ടു വര്‍ഷം വേര്‍പിരിഞ്ഞു താമസിക്കണമെന്ന 146 വര്‍ഷത്തിലധികം പഴക്കമുള്ള നിയമത്തെ ചോദ്യം ചെയ്താണ് സുപ്രീംകോടതി കഴിഞ്ഞ ദിവസം രംഗത്തെത്തിയത്. ആല്‍ബര്‍ട്ട് ആന്റണി എന്ന ഹര്‍ജിക്കാരനുവേണ്ടി ഹാജരായ അഡ്വക്കേറ്റ് രാജീവ് ശര്‍മയാണ് മറ്റു മതസ്ഥരും ക്രിസ്ത്യാനികളും തമ്മില്‍ വിവാഹ മോചന വിഷയത്തില്‍ നിലനില്‍ക്കുന്ന വൈരുദ്ധ്യം കോടതിയെ ധരിപ്പിച്ചത്. ഹിന്ദു മാര്യേജ് ആക്ട്, സ്‌പെഷ്യല്‍ മാര്യേജ് ആക്ട്, പാഴ്‌സി മാേര്യജ് ആക്ട് എന്നിവ പ്രകാരം ഉഭയ സമ്മതത്തോടെയുള്ള വിവാഹ മോചനം ലഭിക്കാന്‍ ദമ്പതികള്‍ ഒരു വര്‍ഷം മാത്രം പിരിഞ്ഞു താമസിച്ചാല്‍ മതിയാകുമെന്നിരിക്കെ ക്രിസ്ത്യാനികള്‍ക്കു മാത്രം രണ്ടു വര്‍ഷമെന്ന നിയമം അംഗീകരിക്കാനാവില്ലെന്നും ഇതു നീതിക്കു നിരക്കുന്നതെല്ലന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജിക്കാരന്‍ കോടതിയെ സമീപിച്ചത്. ഈ വിഷയത്തില്‍ കേന്ദ്രം ഉചിതമായ നിയമ നിര്‍മാണം നടത്തണമെന്നാണ് ജസ്റ്റിസ് വിക്രമമാജിത് സെന്നും ജസ്റ്റിസ് എം എം സപ്രയും ചേര്‍ന്ന ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നല്‍കിയത്. മറ്റു മതസ്ഥര്‍ക്കു ലഭിക്കാത്ത സൗകര്യം എന്തിനാണു ക്രിസ്ത്യാനികള്‍ക്കു നല്‍കുന്നതെന്നു ചോദിച്ച സുപ്രീംകോടതി ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനോട് അഭിപ്രായം അറിയിക്കാനും ആവശ്യപ്പെട്ടു കഴിഞ്ഞു.
ദൈവം യോജിപ്പിച്ചത് മനുഷ്യന്‍ വേര്‍പെടുത്താന്‍ പാടില്ലായെന്ന തരത്തില്‍ വിവാഹ മോചനക്കാര്യത്തില്‍ കര്‍ക്കശമായ നിലപാടാണ് സീറോ മലബാര്‍ സഭ സ്വീകരിക്കുന്നത്. വിവാഹ മോചനത്തിനായി ഓരോ രൂപതകളിലും പ്രവര്‍ത്തിക്കുന്ന സഭാ കോടതികളെയാണ് സമീപിക്കേണ്ടതെന്ന് കേരള കാത്തലിക് ബിഷപ്‌സ് കൗണ്‍സില്‍ (കെസിബിസി) ഫാമിലി കമ്മീഷന്‍ ചെയര്‍മാന്‍ ഫാദര്‍ ജോസ് കോട്ടയില്‍ പറയുന്നു. രൂപതകളില്‍ ഈ വിഷയം ആഴത്തില്‍ പഠിച്ചിട്ടുള്ള വൈദികര്‍ ഉള്‍പ്പെട്ട വിദഗ്ധ സമിതിയാണ് ദമ്പതികളില്‍ നിന്നു ലഭിക്കുന്ന പരാതികള്‍ പരിശോധിച്ചു തീരുമാനമെടുക്കുന്നത്. ഇതോടൊപ്പം ഏറ്റവും പ്രധാനപ്പെട്ട കാര്യം കത്തോലിക്കാ സഭ യാതൊരു കാരണവശാലും വിവാഹമോചനമല്ല നടത്തുന്നുവെന്നതാണ്. വിവാഹം അസാധുവാക്കുക എന്നാണ് സഭ ഇതിനെ പറയുന്നത്. ഏതെങ്കിലും സാഹചര്യവശാല്‍ ഒരുമിച്ചു പോകാന്‍ സാധിക്കാത്ത ദമ്പതിമാര്‍ വേര്‍പിരിയണമെന്നുണ്ടെങ്കില്‍ സഭാ കോടതിയെയാണ് സമീപിക്കേണ്ടത്. മാനസിക രോഗം, വഞ്ചന, വിവരങ്ങള്‍ മറച്ചുവയ്ക്കല്‍, സമ്മതമില്ലാതെ നിര്‍ബന്ധപൂര്‍വം നടത്തിയ വിവാഹം തുടങ്ങി 15 ഓളം കാരണങ്ങളാണ് ഇത്തരത്തില്‍ വിവാഹം അസാധുവാക്കുന്നതിന് പരിഗണിക്കുക.

പരാതിക്കാരുടെ രണ്ടു ഭാഗത്തു നിന്നും അഞ്ചുവീതം സാക്ഷികള്‍ ഉണ്ടായിരിക്കണം. പരാതികള്‍ പരിശോധിക്കുന്ന സമിതി വിവാഹം റദ്ദാക്കുന്നതിനു ദമ്പതികള്‍ ബോധിപ്പിച്ചിട്ടുള്ള വസ്തുതകള്‍ ശരിയാണെന്നു ബോധ്യപ്പെട്ടാല്‍ വിവാഹം അസാധുവാക്കുകയാണ് ചെയ്യുക. എന്നാല്‍ കാരണങ്ങള്‍ കൃത്യമായി സഭാ കോടതിയെ ബോധ്യപ്പെടുത്താന്‍ സാധിക്കാതെ വന്നാല്‍ സഭ വിവാഹം റദ്ദാക്കി നല്‍കുകയുമില്ല. സഭാ കോടതി വഴിയല്ലാതെ വിവാഹ മോചനം നേടുന്നവര്‍ക്ക് യാതൊരു കാരണവശാലും പള്ളിയില്‍ വച്ചു രണ്ടാമതു വിവാഹം നടത്തിക്കൊടുക്കുകയോ കൂദാശകള്‍ നല്‍കുകയോ ചെയ്യില്ല. വേണ്ടത്ര ഒരുക്കത്തോടെ വിവാഹ ജീവിതത്തിലേക്കു പ്രവേശിക്കാത്തവരുടെ വിവാഹങ്ങളാണ് അസാധുവാക്കപ്പെടേണ്ടി വരുന്നതെന്നാണു സഭയുടെ വിലയിരുത്തല്‍. വിവാഹം റദ്ദാക്കാന്‍ ബോധിപ്പിക്കുന്ന കാരണങ്ങള്‍ യഥാര്‍ഥമാണെങ്കില്‍ സഭാ കോടതി വഴി വിവാഹം അസാധുവാക്കി കിട്ടാന്‍ സിവില്‍ നിയമപ്രകാരമുള്ള രണ്ടു വര്‍ഷമൊന്നും കാത്തിരിക്കേണ്ടി വരില്ല. വളരെ വേഗത്തില്‍ തന്നെ ഇതു നടത്തിക്കൊടുക്കുകയാണു പതിവ്. കഴിഞ്ഞ വര്‍ഷം സീറോ മലബാര്‍ സഭയില്‍ വിവിധ രൂപതകളിലായി വിവാഹം റദ്ദാക്കാനുള്ള രണ്ടായിരം പരാതികളാണു ലഭിച്ചത്. പുതിയ നിയമം വന്നാലും അത് കത്തോലിക്കാ സഭയെ ബാധിക്കില്ല കാരണം സഭ പരിഗണിക്കുന്നതു സഭാ കോടതി വഴിയുള്ള വിവാഹം റദ്ദാക്കല്‍ രീതി മാത്രമാണ്. അതുകൊണ്ടു തന്നെ രണ്ടു വര്‍ഷം വേര്‍പിരിഞ്ഞു താമസിക്കണമെന്ന നിയമം ഒരു വര്‍ഷമാക്കി കുറച്ചാലും സഭയ്ക്കതു പ്രശ്‌നമാകില്ല. ഫാദര്‍ ജോസ് കോട്ടയില്‍ അഭിപ്രായപ്പെടുന്നു.

അതേസമയം യാക്കോബായഓര്‍ത്തഡോക്‌സ് ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട ക്രിസ്ത്യന്‍ ദമ്പതികളെ സംബന്ധിച്ചിടത്തോളം വേര്‍പിരിഞ്ഞു താമസിക്കുന്ന കാലാവധി ഒരു വര്‍ഷമാക്കി കുറച്ചാല്‍ വിവാഹ മോചനം വേഗത്തില്‍ ലഭിക്കാന്‍ സഹായകമാകുമെന്നതാണ് വസ്തുത. യാക്കോബായഓര്‍ത്തഡോക്‌സ് സഭകളില്‍ വിവാഹ മോചനത്തിനു ശേഷം പുനര്‍ വിവാഹത്തിനുള്ള അനുമതി നല്‍കുന്നത് അതാതു ഭദ്രാസന മെത്രാപ്പോലീത്തമാരാണെന്ന് യാക്കോബായ സഭയിലെ മുതിര്‍ന്ന വൈദികനായ ഫാദര്‍ വര്‍ഗീസ് കല്ലാപ്പാറ പറയുന്നു. വിവാഹ മോചനത്തിനായി സീറോ മലബാര്‍ സഭയുടെ മാതൃകയില്‍ സഭാ കോടതി യാക്കോബായ ഓര്‍ത്തഡോക്‌സ് സഭകളില്‍ പ്രവര്‍ത്തിക്കുന്നില്ല. പകരം സിവില്‍ കോടതിയില്‍ നിന്നു വിവാഹ മോചനം നേടിയതിന്റെ സര്‍ട്ടിഫിക്കറ്റുമായി ഭദ്രാസന മെത്രാപ്പോലീത്തമാരെ സമീപിക്കുകയാണു വേണ്ടത്. ഭദ്രാസന മെത്രാപ്പോലീത്ത ദമ്പതികള്‍ ഉള്‍പ്പെടുന്ന ഇടവക വികാരിയില്‍ നിന്നു നിന്നു വിവരം ശേഖരിച്ചശേഷം ഹിയറിംഗ് നടത്തും. ഇതിനു ശേഷമാണ് പുനര്‍വിവാഹത്തിനുള്ള അനുമതി നല്‍കുക. ഈ സമ്മത പത്രവുമായി വരുന്നവര്‍ക്കു മാത്രമാണ് പള്ളികളില്‍ വച്ച് പുനര്‍ വിവാഹം നടത്താന്‍ അവകാശം ലഭിക്കുക. പുതിയ നിയമം വരുകയാണങ്കില്‍ ഈ വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് വിവാഹമോചനം കുറച്ചുകൂടി എളുപ്പത്തില്‍ ലഭിക്കുമെന്നത് വസ്തുതയാണ്. ഫാദര്‍ വര്‍ഗീസ് കല്ലാപ്പാറ അഭിപ്രായപ്പെടുന്നു.

ക്രിസ്ത്യന്‍ ദമ്പതികള്‍ക്ക് വിവാഹ മോചനത്തിന് രണ്ടു വര്‍ഷം വേര്‍പിരിഞ്ഞു താമസിക്കണമെന്ന നിലവിലെ നിയമം കേന്ദ്രം ഒരു വര്‍ഷമാക്കി കുറച്ചാല്‍ കത്തോലിക്കാ സഭ ഇതിനെ എതിര്‍ക്കില്ലെന്ന് കത്തോലിക്കാ മെത്രാന്‍ സമിതി വക്താവ് ഫാദര്‍ പോള്‍ തേലക്കാട്ട് പ്രതികരിച്ചു. സഭയുടെ ആത്മീയമായ ചിട്ടവട്ടങ്ങളും മൂല്യങ്ങളും ഉള്‍ക്കൊള്ളാതെ ജീവിക്കുന്നവരാണ് വിവാഹമോചനത്തിലേക്കു പോകുന്നത്. അതുകൊണ്ടു തന്നെ രണ്ടു വര്‍ഷം വേര്‍പിരിഞ്ഞു താമസിച്ചാലും ഒരു വര്‍ഷം വേര്‍പിരിഞ്ഞു താമസിച്ചാലും ഇക്കാര്യത്തില്‍ വലിയ വ്യത്യാസമുണ്ടാകില്ല. ഇതോടൊപ്പം സഭ ഒരിക്കലും വിവാഹ മോചനമല്ല നടത്തുന്നത്. ഏതെങ്കിലും സാഹചര്യത്തില്‍ ദമ്പതികള്‍ക്ക് ഒരുമിച്ചു മുന്നോട്ടു പോകാന്‍ സാധിക്കാതെ വന്നാല്‍ വിവാഹം അസാധുവാക്കുക മാത്രമാണ് സഭ ചെയ്യുന്നത്. ഇതോടൊപ്പം പിരിഞ്ഞു താമസിക്കുന്ന കാലാവധി രണ്ടു വര്‍ഷത്തില്‍ നിന്ന് ഒരു വര്‍ഷമാക്കി കുറയ്ക്കുന്നത് വിവാഹമോചനങ്ങളുടെ എണ്ണം കൂട്ടാന്‍ സാധ്യതയുണ്ട്. ഫാദര്‍ പോള്‍ തേലക്കാട്ട് അഭിപ്രായപ്പെടുന്നു.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ക്രൈസ്തവര്‍ക്കിടയില്‍ വിവാഹ മോചന കേസുകള്‍ വര്‍ധിച്ചു വരുകയാണെന്നു കത്തോലിക്കാ സഭ വിലയിരുത്തുന്നുണ്ട്. അണുകുടുംബങ്ങളും നാഗരിക ജീവിതവും ജോലിയുള്ള ദമ്പതികള്‍ക്ക് പരസ്പരം ആശ്രയിക്കേണ്ട ആവശ്യം കുറയുന്നതും വിവാഹ മോചനം വര്‍ധിപ്പിക്കുന്നുവെന്നാണ് സഭയുടെ കണ്ടെത്തല്‍. വിവാഹിതരായ ദമ്പതിമാര്‍ക്കിടയില്‍ ഐക്യം ഊട്ടിയുറപ്പിക്കാന്‍ പ്രത്യേക തുടര്‍ പഠന ക്ലാസുകളും സെമിനാറുകളും സംഘടിപ്പിക്കണമെന്ന് 2014 ഒക്ടോബറില്‍ റോമില്‍ വിളിച്ചുകൂട്ടിയ അസാധാരണ സിനഡില്‍ നിര്‍ദേശിച്ചിരുന്നു. ഇതുപ്രകാരം വിവിധ രൂപതകളില്‍ സെമിനാറുകളും സഭ ആരംഭിച്ചിട്ടുണ്ട്. സഭാ കോടതി വഴി വിവാഹ മോചനം ലഭിക്കാന്‍ കര്‍ശനമായ വ്യവസ്ഥകള്‍ മുന്നോട്ടുവയ്ക്കുന്നതിനാലാണ് കത്തോലിക്കാ സഭയില്‍ നിരവധി ദമ്പതിമാര്‍ സിവില്‍ കോടതിയെ സമീപിക്കുന്നത്. അതുകൊണ്ടു തന്നെ വേര്‍പിരിഞ്ഞു താമസിക്കുന്ന കാലാവധി ഒരു വര്‍ഷമാക്കി കുറയ്ക്കുന്നത് കോടതി വഴി വിവാഹ മോചനം നേടാന്‍ ശ്രമിക്കുന്ന ക്രിസ്ത്യന്‍ ദമ്പതിമാര്‍ക്ക് സഹായകമാകും. നഗരങ്ങളില്‍ താമസിക്കുന്ന ക്രിസ്ത്യന്‍ ദമ്പതിമാര്‍ക്കിടയില്‍ വിവാഹമോചന കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പുതിയ നിയമം വരുന്നതോടെ സഭാ കോടതിക്കു പകരം കൂടുതല്‍ പേരും ഈ രീതി സ്വീകരിക്കാനാണ് വഴിയൊരുങ്ങുക. അതുകൊണ്ടു തന്നെയാണ് പുതിയ നിയമം വരുന്നത് വിവാഹ മോചനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുമോയെന്ന് വിശ്വാസികളുടെ എണ്ണത്തില്‍ മുന്‍പന്തിയിലുള്ള സീറോ മലബാര്‍ സഭ ആശങ്കപ്പെടുത്തുന്നതും.

വിശുദ്ധ എഡ്വിനെക്കുറിച്ച് കേരള കൌമുദിയില്‍ വന്ന വാര്‍ത്തയുടെ താഴെ കണ്ട ഒരു കമന്റ്....

"വെള്ളയടിച്ച കുഴിമാടങ്ങളിൽ അമ്പതിൽ ഒന്ന് വച്ച് അവരാതിമക്കൾ ആണെന്നാണ്‌ വലിയ പോപ്പ് കുമ്പസാരിച്ചത്..
കൂലിപണി കഴിഞ്ഞു വല്ല തെങ്ങിൻ തോപ്പിലും കുത്തിയിരുന്ന് 2 രൂപക്ക് ചീട്ടു കളിക്കുന്നവരെ നട്ടപാതിരക്ക് വീടുകളിൽ കേറി അതിസാഹസികമായി പൊക്കും നമ്മുടെ പോലീസുകാർ.

പ്രായപൂർത്തിയാകാത്ത ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി കത്തനാർ ആയപ്പോൾ അന്വേഷണം ഐസ് മുട്ടായി നുണയുന്ന പോലെ പതിയെ പതിയെ..

മ പത്രങ്ങളിലും മീഡിയകളിലും വാർത്തയും ഇല്ല; ബ്രിട്ടാസിന്റെ "അവിമുഖവും" ഇല്ല.

നീ പേടിക്കണ്ട എഡ്വിനെ., കേരളത്തിൽ എന്നല്ല ഇന്ത്യയിൽ എന്നല്ല ലോകത്തൊരിടത്തും നിന്റെ കുപ്പായം ഇട്ടവർ ചെയ്യുന്ന അവരാതിത്തരത്തിനു ശിക്ഷ കിട്ടിയ ചരിത്രം ഇല്ല.

അത് കൊണ്ട് ഒളിയിടത്തിൽ ഇരുന്നു പുതിയ റ്റ്യുണുകൾ ഉണ്ടാക്കു...

പുറത്തു വരുമ്പോൾ എടുത്തു പ്രയോഗിക്കാം,പുതിയ ഇരകളുടെ നേരേ.."

പള്ളിമേടയിലെ പീഡനം:

പള്ളിമേടയിലെ പീഡനം:കോട്ടപ്പുറം ബിഷപ്പിന്റെ കെണിയെന്ന് ഫാ.എഡ്വിൻ ഫിഗ്രേസ്
കൊച്ചി: കോട്ടപ്പുറം രൂപത ബിഷപ്പ് ജോസഫ് കാരിക്കശ്ശേരിയുടെ അറിവോടെ പുരോഹിതരായ ഫാ. ഫ്രാൻസിസ് താണിയത്ത്, ഫാ. നിക്സൺ കാട്ടശേരി എന്നിവർ ചേർന്നൊരുക്കിയ കെണിയാണ് തനിക്കെതിരായ പീഡനക്കേസെന്ന് ഫാ. എഡ്വിൻ ഫിഗ്രേസ് പറഞ്ഞു. കേസന്വേഷണവുമായി സഹകരിക്കും. ഇന്ന് ഉച്ചയോടെ പൊലീസിനെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
യു.എ.ഇയിൽ നിന്ന് ഇന്നലെ കൊച്ചിയിലെത്തിയ ഫാ. എഡ്വിൻ ഫിഗ്രേസ് ഹോട്ടലിൽ വെച്ചാണ് സംസാരിച്ചത്. അഭിഭാഷകരായ...

See More

പള്ളിമേടയിലെ പീഡനം:കോട്ടപ്പുറം ബിഷപ്പിന്റെ കെണിയെന്ന് ഫാ.എഡ്വിൻ ഫിഗ്രേസ്

പള്ളിമേടയിലെ പീഡനം:കോട്ടപ്പുറം ബിഷപ്പിന്റെ കെണിയെന്ന് ഫാ.എഡ്വിൻ ഫിഗ്രേസ്
കൊച്ചി: കോട്ടപ്പുറം രൂപത ബിഷപ്പ് ജോസഫ് കാരിക്കശ്ശേരിയുടെ അറിവോടെ പുരോഹിതരായ ഫാ. ഫ്രാൻസിസ് താണിയത്ത്, ഫാ. നിക്സൺ കാട്ടശേരി എന്നിവർ ചേർന്നൊരുക്കിയ കെണിയാണ് തനിക്കെതിരായ പീഡനക്കേസെന്ന് ഫാ. എഡ്വിൻ ഫിഗ്രേസ് പറഞ്ഞു. കേസന്വേഷണവുമായി സഹകരിക്കും. ഇന്ന് ഉച്ചയോടെ പൊലീസിനെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
യു.എ.ഇയിൽ നിന്ന് ഇന്നലെ കൊച്ചിയിലെത്തിയ ഫാ. എഡ്വിൻ ഫിഗ്രേസ് ഹോട്ടലിൽ വെച്ചാണ് സംസാരിച്ചത്. അഭിഭാഷകരായ...
See More

മെൽബണിൽ പള്ളിപണിയാൻ വാങ്ങിയ സ്ഥലത്തെ ചൊല്ലി വിവാദം

മെൽബണിൽ പള്ളിപണിയാൻ വാങ്ങിയ സ്ഥലത്തെ ചൊല്ലി വിവാദം. വിശ്വാസി സമൂഹം രണ്ടു തട്ടിൽ.
ഒരു നല്ല കാര്യത്തിനിറങ്ങുമ്പോൾ ഇങ്ങനെ കുത്തിത്തി രിപ്പുണ്ടാക്കേണ്ട ആവശ്യമെന്ത്. പള്ളിപണിയാൻ അകമഴി ഞ്ഞ് സഹായിക്കുക, സഹകരിക്കുക. സ്വാർത്ഥത വെടിഞ്ഞ് എല്ലാ വിശ്വാസികളും ഒരുമിച്ച് വളരെ ആർഭാടമായ ഒരു സിറോ മലബാർപള്ളി പണിതുയർത്താൻ സഹകരിക്കുക. ഓസ്ട്രേലിയയിലെ ഏറ്റവും വലിയ പള്ളി എന്ന് അത് അറിയപ്പെടണം . ആലഞ്ചേരി പിതാ വിന്റെ വാക്കുകൾ കടമെടുത്തു പറഞ്ഞാൽ "ഇവർ (വിവര മില്ലാത്ത വെള്ളത്തൊലിയന്മാർ) തളരുമ്പോൾ, നാം (വിവരമുള്ള മലബാറികൾ) വളരണം. ഇവർക്ക് മാതൃകയാകണം. Gilbert Kuruppacheril
__________________________________________________
മെൽബണിൽ പള്ളിപണിയാൻ വാങ്ങിയ സ്ഥലത്തെ ചൊല്ലി വിവാദം. വിശ്വാസി സമൂഹം രണ്ടു തട്ടിൽ.

മെൽബണ്‍ : സൌത്ത് ഈസ്റ്റ്‌ മേഖലയിലെ സീറോ മലബാർ വിശ്വാസികൾക്കായി പള്ളി പണിയുവാൻ വാങ്ങിയ സ്ഥലത്തെ ചൊല്ലി വിവാദം കൊഴുക്കുന്നു. കൃത്യമായ അന്വേഷണമോ, തയ്യാറെടുപ്പോ ഇല്ലാതെ ലക്ഷക്കണക്കിന്‌ ഡോളർ ചിലവിട്ടു വാങ്ങിയ അഞ്ച് ഏക്കറോളം വരുന്ന ഭൂമിയിൽ ആരാധനാലയം പണിയുവാൻ അനുവാദം ലഭിക്കില്ല എന്ന് തിരിച്ചറിഞ്ഞ വിശ്വാസികളാണ് പള്ളി നിർമ്മാണ കമ്മറ്റിക്കെതിരെ ഗുരുതരമായ ആരോപണവുമായി രംഗത്ത് വന്നത്. പള്ളി നിർമ്മാണ കമ്മറ്റി ഭാരവാഹികൾ മെൽബണിലെ മലയാളിയായ ഒരു പ്രമുഖ റിയൽ എസ്റ്റെറ്റ് എജെന്റുമായി ചേർന്ന് പതിനായിരക്കണക്കിനു ഡോളർ കൈക്കൂലി വാങ്ങിയാണ് ഒരു നിർമ്മാണ പ്രവർത്തനവും നടത്തുവാൻ കഴിയാത്ത ഭൂമി പള്ളിക്കായി വാങ്ങിയതെന്നാണ് വിശ്വാസി സമൂഹം ആരോപിക്കുന്നത്.
ആരാധനാലയം പണിയുവാൻ പറ്റാത്ത ഭൂമി പള്ളി പണിയുവാൻ വാങ്ങിയതിൽ ഗുരുതരമായ അഴിമതി നടന്നിട്ടുള്ളതായി വിശ്വാസികൾ ആരോപിക്കുന്നു. പള്ളി പണിക്കായി പണം നല്കിയ വലിയൊരു വിഭാഗം വിശ്വാസികൾ നിർമ്മാണ കമ്മറ്റി ഭാരവാഹികളുടെ നിലപാടിൽ പ്രതിഷേധിച്ച് രംഗത്തെത്തിയതോടെയാണ് വിഷയം ചൂട് പിടിച്ചത്.
നിലവിലെ പള്ളി നിർമ്മാണ കമ്മറ്റി ഭാരവാഹികളും, പഴയ ട്രെസ്റ്റിമാരിൽ ചിലരും, ഒരു പ്രമുഖ റിയൽ എസ്റ്റെറ്റ് എജെന്റും, അറിയപ്പെടുന്ന ഒരു മലയാളി ബിൽഡറും അടങ്ങുന്ന സംഘം ഈ അഴിമതി ഇടപാടിൽ പങ്കുപറ്റിയിട്ടുണ്ടെന്നാണ് ഈ വിഷയത്തിൽ ആരോപണം ഉന്നയിക്കുന്ന വിഭാഗം പറയുന്നത്. ഏപ്രിൽ 26 ഞായറാഴ്ച പള്ളിയിൽ ചേരുന്ന നിർമ്മാണ കമ്മറ്റി യോഗത്തിൽ വിഷയം അവതരിപ്പിക്കുവാനാണ് ഒരു കൂട്ടം വിശ്വാസികളുടെ തീരുമാനം. പള്ളി നിർമ്മാണ കമ്മറ്റിയുടെ പൊള്ളത്തരങ്ങൾ പൊതു സമൂഹത്തിൽ ചർച്ചയായതോടെ വിവാദത്തിൽ നിന്നും തലയൂരുന്നതിനുള്ള ശ്രമത്തിലാണ് നിർമ്മാണ കമ്മറ്റി ഭാരവാഹികൾ.

നേപ്പാള്‍ ദുരന്തത്തില്‍ ലോകം

നേപ്പാള്‍ ദുരന്തത്തില്‍ ലോകം ഹൃദയം വിറങ്ങലിച്ച് വിതുമ്പുമ്പോള്‍, വിശ്വാസഭ്രാന്ത് തലയ്ക്ക് പിടിച്ച കുറെ വട്ടന്മാര്‍ കര്‍ത്താവിനെ ദുരന്തഭൂമിയില്‍ വില്‍ക്കുന്നത് നോക്കൂ

http://www.opindia.com/2015/04/when-nepal-was-groaning-in-earthquake-christian-missionaries-were-shamelessly-selling-jesus/