എറണാകുളം പറവൂര്‍ പുത്തന്‍വേലിക്കരയില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന കേസില്‍ പുരോഹിതന്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായി. കേസായതിനെ തുടര്‍ന്ന് വിദേശത്തേക്ക് കടന്ന പുരോഹിതനെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
പതിനാലുകാരിയെ പീഡിപ്പിച്ചുവെന്നാണ് പുരോഹിതനെതിരായ കേസ്. കേസില്‍ പൊലീസ് പിടികൂടുമെന്ന ഘട്ടത്തില്‍ വിദേശത്തേക്ക് കടക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇപ്പോള്‍ ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം ലഭിച്ച സാഹചര്യത്തിലാണ് നാട്ടിലെത്തിയത്. അടുത്തമാസം അഞ്ചാം തീയതി വരെയാണ് കോടതി അറസ്റ്റ് തടഞ്ഞത്. എത്രയും വേഗം പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്നും നിര്‍ദേശിച്ചിരുന്നു. ജാമ്യവ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് പുരോഹിതന്‍ വടക്കേക്കര പൊലീസ് സ്റ്റേഷനില്‍ ഹാജരായത്. ആലുവ ഡി.വൈ.എസ്.പി യുടെ നേതൃത്വത്തില്‍ പുരോഹിതന്‍റെ മൊഴി വിശദമായി രേഖപ്പെടുത്തി.

No comments:
Post a Comment