Sunday, April 26, 2015

ഏഴു വ്യാകുലങ്ങള്‍

 
ഏഴു വ്യാകുലങ്ങള്‍
പാതിരിമെത്രാന്മാര്‍ക്കെതിരായി, മാന്നാനം കൊവേന്തിയിലെ 7 അച്ചന്മാര്‍ റോമിന് അപേക്ഷയയച്ചത്. വരാപ്പുഴമെത്രാന്മാരുടെ ദുര്‍ഭരണത്തില്‍നിന്നും കേരള കത്തോലിക്കരെ വിടര്‍ത്തണമെന്ന് അവര്‍ ആവശ്യപ്പെട്ടു. അതിനെത്തുടര്‍ന്ന്, ഈ പുരോഹിതന്മാരെ വരാപ്പുഴ മെത്രാന്‍ ലിയോനാര്‍ദ്ദ് കര്‍മ്മലീത്താ സഭയില്‍നിന്നു പുറംതള്ളി.

അവരുടെ പേരുകള്‍ താഴെ ചേര്‍ക്കുന്നു.
(1) പഴേപറമ്പില്‍ ലൂയീസച്ചന്‍ (പിന്നീട് വികാരിയത്തിന്റെ മെത്രാന്‍)
(2) മീനാട്ടൂര്‍ എമ്മാനുവല്‍ അച്ചന്‍
(3) കീരിഇരുമ്പന്‍ ഗീവറുഗീസച്ചന്‍
(4) മാതേക്കല്‍ മത്തായി അച്ചന്‍
(5) ശങ്കരിക്കല്‍ പൗലോസച്ചന്‍
(6) ചാവറയില്‍ യൗസേപ്പച്ചന്‍
(7) തറവാട്ടില്‍ ഹില്ലാരിയോസച്ചന്‍
വരാപ്പുഴമെത്രാന്റെ അധികാര ദുഷ്പ്രഭുത്വത്തിനെതിരെ പടവാളുയര്‍ത്തിയ ഈ വൈദികര്‍ പിന്നീട് ‘ഏഴു വ്യാകുലങ്ങള്‍’ എന്ന പേരിലറിയപ്പെട്ടു. ഇവരെ പുറംതള്ളിക്കൊണ്ട് ലിയോനാര്‍ദു മെത്രാന്‍ അയച്ച ഇടയലേഖനം താഴെ കൊടുക്കുന്നു. അപ്പസ്‌തോലന്മാരുടെ പിന്‍ഗാമിത്വവും പരിശുദ്ധാത്മാവിന്റെ അനുഗ്രഹവും അവകാശപ്പെടുന്ന പ്രസ്തുത മെത്രാന്റെ കല്പന ശ്രദ്ധിക്കുക.

”ദൈവകൃപയാലും, ശ്ലീഹായ്ക്കടുത്ത് സിംഹാസനത്തിന്റെ മനോഗുണത്താലെയും, മലയാളത്തിന്റെ വികാരി അപ്പസ്‌തോലിക്കാ ആകുന്ന നാം, പ്രൊ: ലെയോനാര്‍ദൊ, ദെ, സാംളൂവിസ്, നിക്കോമേദ്യാ എന്ന ദിക്കിന്റെ മെത്രാപ്പോലീത്താ, മാന്നാനം മുതലായ കൊവേന്തകളിലെ പെ. ബ: പ്രിയോറിന്.

എന്നാല്‍ സന്യാസികളുടെ നാമവും വസ്ത്രവും ധരിച്ച് ശ്ലീഹാന്മാരുടെ കൂട്ടത്തില്‍ യൂദാസ്‌കരിയോത്തായെപ്പോലെയും, കുഞ്ഞാടുകളുടെ തൊഴുത്തില്‍ ചെന്നായ്ക്കളെപ്പോലെയും, അവരുടെ ഹൃദയത്തില്‍ നരകവിഷം കലക്കിക്കൊണ്ട്, കൂടപത്രക്കാരെപോലെ പിശാചുക്കളുടെ സ്വരത്തിന് ചെവികൊടുത്തുംകൊണ്ട് ദുഷ്ടതയാലെ ബുദ്ധിമയങ്ങി അവരുടെ ദുരാശകളും, തന്നിഷ്ടങ്ങളും, ഒക്കെയും നന്മയെന്നും അതുതന്നെ നിറവേറ്റണമെന്നും വച്ച് ആയുസ്സും, നേരവും ഇതിനായി ചിലവഴിച്ചുവരുന്ന ചില കള്ളഭക്തിക്കാര്‍ ഈ കൊവേന്തകളില്‍ പാര്‍ത്തുവരുന്നു എന്ന് നാം അറിഞ്ഞിരിക്കുന്നു….ഇങ്ങനെയുള്ളവരുടെ മനോമൂര്‍ക്കതയും, ഹൃദയകാഠിന്യവും, വൈരാഗ്യഭാവവും, ഇവര്‍ വഴിയായി നടന്നുവരുന്ന ദുര്‍മര്യാദകളും നോക്കുമ്പോള്‍, മുമ്പിനാല്‍ തന്നെ ഇവര്‍ക്ക് യോഗ്യമായ വിധത്തില്‍ ഇവരോട് പ്രവര്‍ത്തിക്കേണ്ടിയിരുന്നു എന്ന് നാം കാണുന്നു….. എന്നാല്‍ ഇവരുടെ ഇത്ര മഹാരഹസ്യ ആലോചനകളും, പ്രാണന്‍ വച്ചുകൊണ്ടുള്ള മഹാവല്യസത്യവും എന്തുവന്നാലും പിന്‍വാങ്ങുകയില്ലെന്നുള്ള മൂര്‍ക്കതയും, അതു സ്ഥിരപ്പെടുത്തുവാന്‍ മേല്‍പ്പട്ടക്കാര്‍ക്കും തലവന്മാര്‍ക്കും വിരോധമായി പറഞ്ഞുനടത്തുന്ന നാനാവിധ ദൂറുകളും അവരോടുകാണിക്കുന്ന ധിക്കാരങ്ങളും ആരുടെയെങ്കിലും എഴുത്തുകളെ പിടിക്കയും, പൊട്ടിച്ചുവായിക്കയും, ആരുടെയെങ്കിലും കയ്യൊപ്പിട്ട് കള്ളകത്തുകളെ ഉണ്ടാക്കുകയും, ആര്‍ക്കെങ്കിലും എഴുതുകയും, എഴുതിയ്ക്കുകയും, ജനങ്ങളില്‍ മഹാഉതപ്പു പരസ്യമായിട്ടുണ്ടാകുന്നു എന്നു കണ്ടിട്ടും, അവരെ കുത്തി വാശികേറ്റിക്കൊണ്ട് ചിരിക്കയും, തങ്ങളെ സഹായിക്കാതിരിക്കയോ, വിരോധിക്കയോ, ചെയ്യുന്നവരെക്കൊണ്ട്, സകലദൂഷണങ്ങളും പറഞ്ഞറീക്കയും, പാടുള്ളിടത്തോളം ഞെരുക്കുകയും, എന്നിങ്ങനെ എണ്ണിയാല്‍ തീരാത്തവണ്ണം ഇവരുടെ ശങ്കില്‍ പുറപ്പെടുന്ന നരകസര്‍പ്പത്തിന്റെ വിഷം എവിടെ നിന്ന്?…. ഇങ്ങനെയുള്ള ദുഷ്‌ക്രിയകളുടെ ആധിക്യം കൊണ്ട് അല്‍മേനികള്‍കൂടെയും ഇവരെ വിഷസര്‍പ്പങ്ങളെന്നും, പിശാചുക്കളെന്നും പരസ്യമായി വിളിക്കാന്‍ മടിക്കുന്നില്ല. -ആ ഇവര്‍ തീവണ്ടിയേക്കാള്‍ ശീഘ്രത്തില്‍ നരക പാതാളത്തിലേയ്ക്ക് കടക്കുന്നു. വൈരത്തേക്കാള്‍ ഇവരുടെ ശങ്ക കടുത്തുപോയി. ഇരുട്ടുകുഴിയേക്കാള്‍ ഇവരുടെ ബോധവും, ആത്മാവും, അന്ധകാരമായിപ്പോയി…..പുണ്യവാന്മാരെ ജനിപ്പിച്ച് കാക്കുന്ന കൊവേന്തകളില്‍ ഈ മിണ്ടാമാര്‍ഗ്ഗത്തിന്റെ കണ്ടെത്തിപ്പുകാരനായ നരകപിശാചുകള്‍ എങ്ങിനെ ഉണ്ടായി എന്നോര്‍ക്കുമ്പോള്‍ ബോധം ഭ്രമിക്കുന്നു….വിശേഷിച്ച് ഏവരുടേയും പൊതുരക്ഷയും ഗുണവും വിചാരിപ്പാന്‍ ഉള്ള കടം നമ്മുടെമേല്‍ വന്നിരിക്കയാല്‍ ആത്മാവുകളുടെ നിത്യനാശത്തിന് കാരണമാകുന്ന ഈ വസന്ത പിടിച്ചിരിക്കുന്ന ആളുകള്‍, ഒരുകൂട്ടത്തില്‍ ഉണ്ടായിരിക്കുന്നതുവരേയും, പുത്തനായിട്ടു പട്ടമേല്‍ക്കുന്ന യാതൊരുത്തനേയും, അങ്ങോട്ടയയ്ക്കാനും, കുടിപാര്‍പ്പിക്കാനും നമ്മുടെ കടത്തിനും തക്കവണ്ണം പാടുള്ളതല്ല എന്ന് അറിഞ്ഞിരിക്കണം.

ഇത് മഞ്ഞുമ്മേല്‍നിന്നും 1876-ാം കാലം മകരം 15-ാം തീയതി
(ഒപ്പ്)
+Fr. Leonardo des Luis
Arch. Epis Vie. Ap.
അച്ചടിച്ചാല്‍ 10 പേജു വരുന്ന ഈ ‘ഇടയലേഖനം’ മുഴുവന്‍ ഇവിടെ പകര്‍ത്തുന്നില്ല. ആ ലേഖനം ഉടനീളം ശാപവചനങ്ങളാണ്. ‘ശ്ലീഹാന്മാരുടെ പിന്‍ഗാമിയായ’ മെത്രാന്‍ ‘നരകസന്തതി’യെന്നും ‘യൂദാസ് കരിയോത്താ’യെന്നും ‘മൂര്‍ക്ക’നെന്നും മറ്റും ശപിച്ചവരില്‍ ഒരുവനായ ലൂയീസ് പഴേപറമ്പിലാണ് പിന്നീട് എറണാകുളം വികാരിയത്തിന്റെ മെത്രാനായതെന്ന് ഓര്‍ക്കുമ്പോള്‍, ‘ഈ ശ്ലീഹായ്ക്കടുത്ത’ ശാപവചനങ്ങളുടെ വിലയെന്തെന്ന് ചിന്തിച്ചുപോകുന്നു! മിശിഹാ തന്ന അധികാരമെന്നു പറഞ്ഞ് അഹങ്കരിച്ച്, അധികാരത്തിന്റെ മധുരരസം കുടിച്ച്, ദൈവത്തിന്റെ ആലയത്തെ കച്ചവടസ്ഥലമാക്കുന്നവര്‍ക്കെതിരെ ശബ്ദിച്ചവരെയെല്ലാം അവര്‍ ശപിച്ചിട്ടുണ്ട്. സ്വന്തം കാര്യം നേടുന്നതിന് അവര്‍ക്ക് ഹല്ലേലുയ്യാ പറഞ്ഞ് നില്‍ക്കുന്ന സമുദായ നേതാക്കളായ ‘മേനിക്കണ്ടപ്പന്മാര്‍’ അന്നും ഇന്നും ഉണ്ടായിട്ടുണ്ട്. പക്ഷേ, അവരെല്ലാം, നവീകരണ ചിന്തയുടെ കുത്തൊഴുക്കില്‍പെട്ട്, ചരിത്രത്തില്‍പോലും അവശേഷിക്കാത്തവിധം മറക്കപ്പെടും. സത്യം അന്തിമമായി ജയിക്കും.
(ഉദ്ധരണികള്‍ ഐ.സി. ചാക്കോയുടെ ‘മാര്‍ ലൂയീസ് പഴേപറമ്പില്‍’ എന്ന ജീവചരിത്രഗ്രന്ഥത്തില്‍ നിന്നാണ്.)
(ഏഴു വ്യാകുലങ്ങള്‍, കേരളസഭാചരിത്രം, ഐ.സി. ചാക്കോ, മാര്‍ ലൂയീസ് പഴേപറമ്പില്‍, ഓശാന, ഡിസംബര്‍ 1975)

"അറിഞ്ഞത് കടുകോളം , അറിയുവാൻ കടലോളം"

ഞാൻ ഒരു സഭാവക്താവ് അല്ലാത്തതിനാൽ അഭിപ്രായമോ പ്രശ്നപരിഹാരമോ പറയുവാൻ മുതിരുന്നില്ല. എങ്കിലും രണ്ട് സംശയങ്ങൾ മാന്യ വായനക്കാരുമായി പങ്കുവയ്ക്കുവാൻ ആഗ്രഹിക്കുന്നു; അതാവാമല്ലോ.

(1) ലോകമെബാടും വൈദികരിൽനിന്നുമുണ്ടാവുന്ന ലൈഗീകപീഢനങ്ങൾക്ക് ഇരയാവുന്നവർക്ക്
കൊടുക്കുന്ന പണം ആരുടെതാണ്? അവരുടെതാണോ ; അതയോ വിശ്വാസികളെ ഓരോന്നും പറഞ്ഞ് ഭയപ്പെടുത്തി പലതിനും സ്പോണ്‍സർ ചെയ്യിപ്പിച്ചും നേർച്ചയിടിപ്പിച്ചും അഗതികൾക്കെന്നുപറഞ്ഞ് സംഭാവന പിരിച്ചും ആണോ.

(2) ശാരീരിക ഇംഗിതത്തിനു വഴങ്ങാത്ത കന്ന്യാസ്ത്രിയെ മറ്റു കന്ന്യാസ്ത്രിമാരുടെ സയായത്തോടെ മഠത്തിനു വെളിയിൽ ആക്കിയെങ്കിൽ ഇപ്പോൾ മഠങ്ങളിൽ സസുഖം
സസന്തോഷം മാന്യമായി വാഴുന്നവരെപ്പറ്റി ജനങ്ങൾ എന്ത് മാനിക്കണം?

"അറിഞ്ഞത് കടുകോളം , അറിയുവാൻ കടലോളം"

പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികപീഡനം നടത്തുകയും, അമേരിക്കൻ നീതിന്യായക്കോടതികളുടെ ശിക്ഷഭയന്നു അമേരിക്കയിൽനിന്ന് സ്ഥലംവിടുകയുംചെയ്ത ഈ സീറോമലബാർ വൈദീകന്റെ

പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികപീഡനം നടത്തുകയും, അമേരിക്കൻ നീതിന്യായക്കോടതികളുടെ ശിക്ഷഭയന്നു അമേരിക്കയിൽനിന്ന് സ്ഥലംവിടുകയുംചെയ്ത ഈ സീറോമലബാർ വൈദീകന്റെ പ്രവർത്തി അതീവ നിന്ദ്യവും ഹീനവുമാണ്. ഇതിലും നിന്ദ്യവും ക്രൂരവുമായ മറ്റൊരുപ്രവർത്തികൂടി ഈ വൈദീകൻ ചെയിതിരിക്കുന്നതെന്തെന്നാൽ, മരിച്ചു ഇഹലോകം വെടിഞ്ഞ KCCNA യുടെ ഒരു നാഷണൽ കൌണ്‍സിൽ മെമ്പറുടെ ശവസംസ്കാരവേളയിൽ, മരിച്ചുപോയ വ്യക്ത്തി പള്ളിക്കും പട്ടക്കാരനും സഭക്കും എതിരായിരുന്നുവെന്നു പരസ്യമായി വിളിച്ചുകൂവുകയും ചെയ്തിരിക്കുന്നു.

ഈ വൈദീകൻ അമേരിക്കയിൽനിന്ന് രക്ഷപ്പെട്ടുവെങ്കിലും ഇയാളുടെ ചെയ്തികൾക്കെതിരെ KCCNA നേതൃത്വം ശക്ത്തമായി മുന്നോട്ടു വരേണ്ടതുണ്ട്. ഇയാൾക്കെതിരെ മാതൃകാപരമായ ശിക്ഷാനടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സീറോമലബാർരൂപതാധ്യക്ഷനോടും, ഇയാൾ സേവനമനുഷ്ട്ടിച്ചിരുന്ന സ്ഥലത്തെ റോമൻ കാത്തലിക്ക് ആര്ച്ച്ബിഷപ്പിനോടും, അമേരിക്കയിലെ വത്തിക്കാൻ പ്രൊനുന്ഷ്യോയോടും ഒരു പ്രമേയത്തിലൂടെ ആവശ്യപ്പെടാവുന്നതാണ്.

ലൈംഗീകപീഡനം നടത്തിയ ഇയാളെ സംരക്ഷിക്കുകയും സ്ഥലംവിടാൻ സഹായിക്കുകയും ചെയ്ത സീറോമലബാർ രൂപതാധ്യക്ഷനും ഉത്തരം നല്കാൻ ബാധ്യസ്ഥനാണ്.

കുറ്റകൃത്യങ്ങൾ ചെയ്യുന്ന ക്രിമിനലുകൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കാൻ അമേരിക്കയും ഇന്ത്യയുംതമ്മിൽ നയതന്ത്രതലത്തിലുള്ള കരാറുകൾ നിലവിലുണ്ട്. ഇക്കാര്യത്തിൽ ഇന്റർപോളിന്റെ സഹായവും ലഭ്യമാണ്. ലൈംഗീകപീഡനം നടന്ന യഥാസമയത്ത് പോലീസിൽപരാതിപ്പെടാൻ സാധിച്ചില്ലെങ്കിലും, പിന്നീട് വ്യക്ത്തികൾക്കോ സംഘടനകള്ക്കോ പൊതുതാല്പര്യ ഹർജി, പീഡനം നടന്ന സ്ഥലത്തെ സുപ്പീര്യർ കോർട്ടിലോ, ഫെഡറൽ കോർട്ടിലോ ഫയൽ ചെയ്യാവുന്നതാണ്. ഒരു moneytory Sueing വന്നാൽ ചിക്കാഗോ സീറോമലബാർ രൂപതയെയും അങ്ങാടിയത്ത്പിതാവിനെയും വളരെഗുരുതരമായി ബാധിച്ചേക്കാവുന്ന ഒരു വലിയവിഷയമാണ് ഈ സീറോമലബാർ വൈദീകന്റെ ബാല ലൈംഗീകപീഡനം.

പാതിരാത്രിയുടെ മറവിൽ വൈദീകനും കന്യാസ്ത്രീയുമായുള്ള വേഴ്ച അബദ്ധവശാൽ കണ്ടുപോയി എന്നതാണ് നിഷ്കളങ്കയായ സിസ്റ്റർ അഭയ ചെയ്ത തെറ്റ്. രാത്രിയിൽ ഉറക്കമിളച്ചിരുന്നു പിറ്റേദിവസത്തെ പരീക്ഷക്ക്‌ പഠിച്ചുകൊണ്ടിരുന്ന അഭയ ദാഹിച്ചുവലഞ്ഞു അടുക്കളയിൽ വെള്ളംകുടിക്കാൻ പോയത്അവളുടെ തെറ്റോ ?. സിസ്റ്റർഅഭയയെ കോടാലിക്കൈകൊണ്ട് തലയ്ക്ക് അടിച്ചുകൊന്ന് കിണറ്റിലെറിഞ്ഞ ഇത്തരം ക്നാനായ വൈദീകർ ക്നാനായ സേവനത്തിനായി അമേരിക്കയിലെത്തുമ്പോഴും, ഇതേപോലെ മറ്റുപല ലൈംഗീക ആരോപണങ്ങളിൽ അകപ്പെട്ട വൈദീകരെ നാട്ടിൽനിന്ന് രക്ഷപ്പെടുത്താൻ അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുമ്പോഴും ഇത്തരക്കാരെപ്പറ്റിയുള്ള വിശദ വിവരങ്ങൾ ശേഘരിച്ച് അധികാരികളിലെത്തിക്കാൻ KCCNA ക്ക് കടമയുണ്ട്.


KCCNA എന്ന മഹത്തായ സംഘടന, കേവലം കണ്‍വൻഷൻ നടത്താൻവേണ്ടി മാത്രമുള്ള ഒരു സംഘടനയായി മാറാതെ ഇത്തരം സമകാലിക സാമുദായിക പ്രശ്നങ്ങളിൽഉണർന്നു പ്രവർത്തിച്ചേ മതിയാകൂ.

ജെയിംസ്‌ വട്ടപ്പറമ്പിൽ

Hartford , Connecticut , USA .

ദൈവവിളി ഇല്ലാതെ പൌരോഹിത്യം സീകരിച്ച മറ്റൊരു അഭിഷക്തന്റെ തനിനിറത്തിന്റെ പൂര്ണരൂപവും,

 ദൈവവിളി ഇല്ലാതെ പൌരോഹിത്യം സീകരിച്ച മറ്റൊരു അഭിഷക്തന്റെ തനിനിറത്തിന്റെ പൂര്ണരൂപവും, മുന്ന് KCCNA പ്രസിഡന്റിന്റെ പ്രതികരണവും !!

ദൈവവിളി ഇല്ലാതെ പൌരോഹിത്യം സീകരിച്ച മറ്റൊരു അഭിഷക്തന്റെ തനിനിറത്തിന്റെ പൂര്ണരൂപവും, മുന്ന് KCCNA പ്രസിഡന്റിന്റെ പ്രതികരണവുംമാണ്‌ ഈ പോസ്റ്ന്റെ ആധാരം

ദാരിദ്ര്യം, ബ്രഹ്മചര്യം , അനുസ്സരണം തുടങ്ങിയ വൃതങ്ങൾ ആയുഷ്കാലം മുഴുവനും നിറവേറ്റാൻ സന്നത്തരായിട്ടുള്ള വൈദികർ ഒറ്റപ്പെടും. 10 കൊല്ലം സ്കൂളുകളിലും അടുത്ത 10 കൊല്ലം ഏതെങ്കിലും സെമിനാരിയിലും കഴിഞ്ഞാൽ ചിലർ സ്വയം കുട്ടിദൈവങ്ങളും ഇടവകയിലെ രാജാക്കന്മാരുമാകും. അപ്പോൾപ്പിന്നെ മുൻപറഞ്ഞ ദാരിദ്ര്യം, ബ്രഹ്മചര്യം, അനുസ്സരണം മുതലായ ഗുണങ്ങൾ ഇടവകജനങ്ങൾക്ക് മാത്രം.

ഫ. സക്കറിയ തോട്ടിലെവേലി പിടിച്ചാൽ പിടി വിടില്ലാന്നു വായിച്ചു. കാട്ടിലെ അട്ട കടിച്ചാലും പിടി വിടില്ല. പറിച്ചെറിഞ്ഞാൽ എന്തെങ്കിലും ശരീരഭാഗങ്ങൾ അവശ്ശേക്ഷിക്കും. അവരെ പിടി വിടിവിക്കുവാൻ തീ വച്ച് പൊള്ളിക്കുക; അത്യവശ്യമായാൽ ചുടുക. കെട്ടിപ്പിടിക്കുവാൻ നിന്നുകൊടുക്കുന്നവർ ധൃതരാഷ്ടരുടെ മനസ്സിലിരിപ്പ് അറിയുന്നത് നല്ലത്,"

ആലിംഗനത്തിങ്കലാശു മരിക്കുമെന്നാരാരുമുണ്ടോ നിരൂപിച്ചതീശ്വരാ". ആണ്‍കുട്ടികളെ പീഡിപ്പിക്കുന്നു, പെണ്‍കുട്ടികളെ ഗർഭിണികളാക്കുന്നു, വിധവകളായ സ്ത്രീകൾക്ക് ഭർതൃതുല്യമായ ആശ്രയമാകുന്നു, ഭർത്താക്കന്മാർ ജോലിക്ക് പോവുമ്പോൾ ആ വിടവ് നികത്തി വിവാഹമോചനത്തിലെത്തിക്കുന്നു. ഇങ്ങനെയുള്ള പൂജാരികളെ സ്ഥലം മാറ്റിവിടുന്നതിലൂടെ ആ സ്ഥലം രക്ഷപെടുകയല്ല; മറ്റ് സ്ഥലങ്ങൾ കൂടെ നശിപ്പിക്കപ്പെടുകയാണ് ചെയ്യുന്നത്, ഒപ്പം സഭയും. അതിനുത്തരവാദി സ്ഥലം മാറ്റുന്നവനല്ലേ? നീതിന്യായ കോടതികളും രാഷ്ട്രീയ നേതാക്കളും ജാതിമതവർണ്ണ ഭേദമില്ലാതെ നീതിനിയമങ്ങൾ എല്ലാവർക്കും ബാധകമാക്കണം.

ഇവരെ കൂടുതൽ ബഹുമാനിച്ച് നമ്മൾ ഭയപ്പെടുന്നു. ഇങ്ങനെ ഭയപ്പെടുമ്പോൾ നമ്മൾ ഭാഗ്യത്തിലും വിധിയിലും ദൈവത്തിലും വിശ്വസിച്ചും സഹിച്ചും ശിഷ്ടകാലജീവിതം ജീവിച്ച് തീർക്കുമ്പോൾ നമ്മളാൽ അവർ ജീവിതം വിജയകരമായി ഈ ലോകത്തിൽ ജീവിച്ചുതീർക്കുന്നു.

ഇങ്ങനെയുള്ള വാർത്തകൾ എഴുതുന്നതും ഷെയർ (share) ചെയ്യുന്നതും ആരേയും അവഹേളിക്കുവാനോ വ്യക്തിഹത്യ നടത്തുവാനോ അല്ല; മറ്റുള്ളവർ സ്വയം അറിഞ്ഞു രക്ഷപെടാനാണ്.

ജോണ്‍ കരമ്യാലിൽ,
ചിക്കാഗോ.

This pervert was sexually abused a (Knanaya?)under age girl in Florida.This is the same guy accused our late KCCNA Chicago NC Member Mr Biju Thuruthi in his Miami church homely a week after his funereal. Read More മാധ്യമങ്ങൾ മുക്കിയ വാർത്ത‍ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

KCCNA (2013-14) President's Responce ...
From: tomyboy1361@
Date: April 16, 2015 at 11:55:29 AM EDT
To:
Subject: SHOCKING NEWS ABOUT A SYRO MALABAR PRIEST
Dear Fellow KCCNA NC Members and Community Members,
It has come to my attention through social media about a Syro Malabar priest who evaded out of the country followed by an underage harassment. I feel that this is totally unacceptable. I strongly suggest that Bishop Angadieth and or Bishop Joy Alappattu should go after him and bring back to this country and present him in front of the Judiciary for them to handle for future prevention and a warning for such tendency. This should be another genuine reason for us to be separated from the Syro Malabar administration because our innocent Knanaya priests should not be visualized with the same eyes for this I believe it is the third similar incident that I hear. KCCNA should be raising the voice and attempt for a mass action because our priests have limitations and Bishop Angadieth had closed communication with KCCNA on purpose.

For your information, this particular priest was under close observation of KCCNA for making a ridiculous statement about one of our fellow NC member who entered in to eternal birth. He made his statement in Ft. Lauderdale, Miami, simultaneous to the funeral services in Chicago that the person died was against Church. A person actively work for the community does not mean that he is against Church and vise versa. This priest has not yet answered my questions or answered my phone calls ever after.
Sincerely,
Tomy Myalkarapurathu,

Nepal earthquake tragedy exposes Soul Vultures

Nepal earthquake tragedy exposes Soul Vultures

Evangelism is a 1 lakh Crore business in IndiaEvangelism is a 1 lakh Crore business in India
26
Apr 15
Written by
Published in
Christian evangelical organisations work for conversion, not charity, suggested Sarsanghchalak Mohan Bhagvat in what became a raging controversy. He stands vindicated time and again with the acts of Soul Harvesters feasting upon the heathens with their book and their bigotry, the latest of which can be seen post Nepal disaster these days.

    The earthquake hit Nepal (and parts of Northern & Eastern India) yesterday at 11 and then past 12. The Government of India convened an emergency meet at 3pm, the entire rescue and disaster relief convoys were ready by evening and were dispatched within an hour of this meeting.  Rescue operations were on full swing by 6 in the evening. As a matter of fact, first batch of rescuees started arriving before midnight, thankful to the disaster management teams for their swift action. However, more swift than any government, were the soul harvesters, rejoicing at the opportunity to take Jesus to the unreached. Sources say, most of the 'western' civilians stuck in the Nepal Earthquake are evangelists who went there for a soul harvest.
The bloke in the aforementioned tweet is saying that God brought this quake deliberately to further the cause of Christian mission. There are scores of missionary individuals as well as groups working day and night for converting the Nepalese.

Complaining of their bigotry on any other day would itself be labelled a bigoted opinion had one not witnessed the sick alacrity with which the news of quake was shared among the greedy evangelists in India and abroad. Turns out Missionary Teresa was no exception but just another part of the conversion rule.
There is no charity, there is no selfless service for an evangelist - it's all just preying upon the unsuspecting souls. They're like any sales company which has sales targets and the target groups to achieve that.

Being the third world, the people in the Indian sub-continent more often that not are sold products rejected (sometimes, detested) already in the west. Not to digress into parallels, Evangelical Christianity (as opposed to the simple teachings of love) is one such product which is being shoved down the sub-continent in pretext of service, charity and love (or with money, jobs and other lures).

What's this 10/40 window?
well, according to the Joshua Project,
"The 10/40 Window is the rectangular area of North Africa, the Middle East and Asia approximately between 10 degrees north and 40 degrees north latitude. The 10/40 Window is often called "The Resistant Belt" and includes the majority of the world's Muslims, Hindus, and Buddhists. The original 10/40 Window included only countries with at least 50% of their land mass within 10 and 40 degrees north latitude. The revised 10/40 Window includes several additional countries, such as Indonesia, that are close to 10 or 40 degrees north latitude and have high concentrations of unreached people"

So coming back to the calamity, all the evangelist groups were seen suggesting that had the Nepalese accepted Jesus as their true god and saviour, there would not be any destruction, accidents or sorrows anymore. Going by their theory, no Christian should ever die accidentally/due to a natural calamity. For a bigot, idiocy knows no heights.

events like these are thus an opportunity to introduce the 'unreached' to the Love of Jesus. Because the countries whose majority population accepts Jesus as their saviour and true light witness no calamities, sufferings or pains.

Secretly they'd rejoice at the turn of events. The cause for their joy is twofold
1) Lots and lots of dead heathens
2) The remaining are apt target for conversion

Their hate for the heathens is too blaring to be ignored as an individual's opinion and this, as a side effect, puts all Christians in bad light. it is really sad that these  Soul Vultures Are becoming active to prey upon weak and helpless victims of disaster. Missionaries are rushing into Nepal with their aid, but help will be given to those who convert. This is religion of Love they preach around the world in the name of poor Jesus Christ. 

While those in distress are in need of food, shelter and medicine they're out there preaching the Gospel and distributing Bibles and Children's Bible storybooks. Baba Ramdev was in midst of his yoga summit when the tragedy struck. Instead of asking to be escorted back to safety of his homeland, he chose to stay and work for the victims. Unfortunately some evangelists were seen wishing he was hurt too. Such is the level to which they stoop; and although this is their entire mentality, it's only in rare occasions  like these they're caught in the public eye. Better late than never!


തിരുവസ്ത്രങ്ങളെ പഴന്തുണി വലിച്ചു കീറുമ്പോലെ കീറാന്‍ അവന്‍ വരുമെന്ന് പ്രത്യാശിക്കാം!

പരസ്ത്രീ സംഗമം അത് ഉഭയസമ്മതത്തോടെയോ ബലാല്‍ക്കാരമായിട്ടോ ആണെങ്കിലും ഒരു പാതിരിക്ക് നിഷിദ്ധവും പാപവുമാണ്. കൂടാതെ ബലാത്സംഗം അല്ലെങ്കില്‍ പീഡനം എന്നു പറയുന്നത് ഏതു ലോകത്തിലോ സമൂഹങ്ങളിലോ ആയാലും ഏറ്റവും നിന്ദ്യമായ ഒരു പ്രവര്‍ത്തിയാണ്. എന്നാല്‍ ഇന്ന് ക്രിസ്തീയ സഭകളിലെ പട്ടക്കാരില്‍ നല്ലൊരു ശതമാനം വ്യഭിചാരികളോ, പീഡകന്മാരോ ആണ്. പലരുടെയും പല കഥകളും പുറംലോകം അറിയുന്നില്ലെന്ന് മാത്രം. സഭയിലെ ഇത്തരം ‌മ്ലേച്ഛമായ കാര്യങ്ങള്‍ പുറത്തായാല്‍ സഭയ്ക്ക് തന്നെ നിലനില്‍പ്പില്ലാതാകുന്നതിനാല്‍ പലതും സഭതന്നെ മൂടിവയ്ക്കുകയും, മത മേലധ്യക്ഷന്മാര്‍ മദ്ധ്യസ്ഥരായി പ്രവര്‍ത്തിച്ച് ഇത്തരം പ്രശ്നങ്ങള്‍ ഒതുക്കിത്തീര്‍ക്കുകയും ചെയ്യുന്നു.

ആര്‍ക്കും ഇത്തരക്കാര്‍ക്കെതിരെ സംസാരിക്കാനോ, മിണ്ടാനോ അവകാശമില്ല. ഉടനെ ഭീഷണികളുമായി സഭാഗുണ്ടകള്‍ എത്തിക്കഴിയും. സ്വന്തം ഇടവകകളില്‍ പോലും ഇവര്‍ക്കെതിരെ ശബ്ദിക്കാന്‍ ഇന്ന് അവകാശമില്ല. എല്ലാം പാതിരിമാരുടെ ഏകാധിപത്യഭരണത്തിന്‍ കീഴിലാണ്. ഇടവകകളില്‍ വായ് തുറക്കുന്നവന്റെ വായ് അപ്പോള്‍ തന്നെ അടപ്പിക്കും. അല്ലെങ്കില്‍ ഭ്രഷ്ട് കല്പിച്ച് പുറത്തുതള്ളും.

നിങ്ങള്‍ വ്യഭിചാരം ചെയ്യെരുത്, അത് ക്ഷമിച്ചുകൂടാന്‍ പറ്റാത്ത പാപമെന്ന് അരുളിച്ചെയ്ത മിശിഹായുടെ തിരുവസ്ത്രമണിഞ്ഞ് ചെല്ലുന്ന പള്ളികളിലും, മഠങ്ങളിലും വ്യഭിചരിക്കുന്നതു കൂടാതെ കുടുംബമായി താമസിക്കുന്ന ഇടവക ജനങ്ങളുടെ ഭാര്യമാരെയും, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വരെയും ഉഭയസമ്മതത്തോടും, ബലാല്‍ക്കാരമായും ലൈംഗീക ചൂഷണങ്ങള്‍ക്ക് വിധേയരാക്കുന്ന പട്ടക്കാരുടെ സഭയായി മാറിക്കഴിഞ്ഞു ഇന്ന് ക്രിസ്തീയ സഭ.

പണ്ടൊക്കെ കുടുംബങ്ങളില്‍ ഒരു വിഷയമുണ്ടാകുമ്പോള്‍ ഇടവകയിലെ അച്ചന്മാരെ വിളിച്ച് പ്രാര്‍ഥിപ്പിക്കുന്ന ഒരു പതിവുണ്ടായിരുന്നു. എന്നാല്‍ ഇന്ന് എന്തുപ്രശ്നമുണ്ടായാലും അച്ചനെയോ പള്ളിയിലെ കൈക്കാരന്മാരെയെയോ വിളിക്കാന്‍ ആളുകള്‍ക്ക് ഭയമാണ്. കാരണം അവര്‍ ഒരിക്കല്‍ വീട്ടില്‍ കാലെടുത്തുകുത്തിയാല്‍ പിന്നെ അവിടെ കുടുംബകലഹമാണ്. ചിലപ്പോള്‍ ഇവര്‍ പോയിക്കഴിഞ്ഞു നോക്കിയാല്‍ അവിടെ ഭാര്യയോ, പെണ്‍മക്കളോ ഉണ്ടായെന്ന് വരില്ല. അല്ലെങ്കില്‍ സ്ത്രീകള്‍ അച്ചനെ മതി നിങ്ങളെ ഇനിമുതല്‍ വേണ്ടാ എന്നു പറഞ്ഞ് ഭര്‍ത്താവിനെ പടിയടച്ചു പിണ്ണംവയ്ക്കും.

അതുപോലെ തന്നെ വിശുദ്ധ കുര്‍ബാന സ്വീകരിക്കണമെങ്കില്‍ കുമ്പസരിക്കണമെന്നാണ് ക്രിസ്തീയ ചട്ടങ്ങള്‍. ഈയൊരു നിയമം നിലനില്‍ക്കുന്നതിനാല്‍ ഇന്ന് സഭയില്‍ വിശുദ്ധകുര്‍ബാന സ്വീകരിക്കുന്നവരുടെ എണ്ണം കുറഞ്ഞു വരുന്നതായാണ് കണക്കുകള്‍ പറയുന്നത്. പ്രത്യേകിച്ചും സ്ത്രീകളുടെ; അവര്‍ക്ക് ഭയമാണ്! ദൈവത്തോട് നേരിട്ടുപറയുന്നതുപോലെ അവര്‍ പറയുന്ന കുംബസാര രഹസ്യങ്ങള്‍ (പാപങ്ങള്‍) കേട്ട് തിരുവസ്ത്രത്തില്‍ ശുക്ലക്കറ പിടിപ്പിക്കുന്നതുകൂടാതെ കുര്‍ബാനയ്ക്കു ശേഷം ഇവര്‍ വീട്ടിലേക്ക് മടങ്ങി ചെല്ലുമ്പോള്‍ അവര്‍ക്കു മുമ്പേ പട്ടം പറത്തി അദ്ദേഹവും എത്തിയിട്ടുണ്ടാവും ജീവജലവുമായി!

പണ്ട് കുടുംബങ്ങളില്‍ പട്ടക്കാര്‍ ഉപദേശിക്കുന്ന ബൈബിള്‍ പാഠങ്ങള്‍ മനസ്സില്‍ ഉരുവഴിച്ച് സന്ധ്യാ പ്രാര്‍ഥന കഴിഞ്ഞ് ആളുകള്‍ കിടന്നുറങ്ങിയിരുന്നു. എന്നാല്‍ ഇന്ന് പ്രാര്‍ഥനകള്‍ ഇല്ല. പട്ടക്കാരുടെ ലൈംഗീക ചേഷ്ടകളുടെ കഥകള്‍ പറഞ്ഞും അവയുടെ ചിത്രങ്ങള്‍ മനസ്സില്‍ സങ്കല്‍പ്പിച്ചും ഭാര്യാഭര്‍ത്താക്കന്മാര്‍ കിടക്കമേല്‍ നൃത്തം വയ്ക്കുന്നു. പിറ്റേദിവസം എഴുന്നേറ്റാല്‍ വേദപുസ്തകം പാരായണം ചെയ്ത് ദൈവത്തോട് പ്രാര്‍ഥിക്കുന്നതിനു പകരം ആദ്യം അവര്‍ പത്രം തിരയുന്നു; അന്നു രാത്രിയിലേക്കുള്ള ഊര്‍ജത്തിനായി. വയാഗ്രയോ അതുപോലുള്ള ഉത്തേജനാഷ്വധങ്ങളോ ഇന്ന് ആവശ്യമില്ല. ഇവരുടെ വീരകഥകള്‍ തന്നെ ധാരാളം.

പല പട്ടക്കാരുടെയും കഥകള്‍ കേള്‍ക്കുമ്പോള്‍ പലരും അന്തം വിടാറുണ്ട്. ഓ.. ആ അച്ചനും ഇത്തരക്കാരനോ എന്നോര്‍ത്ത്. അത്തരത്തില്‍ ഒരു അച്ചനായിരുന്നു ഫാ. എഡ്‌വിന്‍ ഫിഗറീസ്. കാഴ്ചയില്‍ നല്ല ആത്മായന്‍, പ്രവാചകന്‍, നല്ല പാട്ടുകാരന്‍, വാഗ്മി എല്ലാമായിരുന്നു. പക്ഷെ ചില ദൂഷ്യങ്ങള്‍ കൂടി ഉണ്ടായിരുന്നു വെന്ന് ഈ അടുത്ത കാലത്താണ് അറിഞ്ഞത്. കൊച്ചുപെണ്‍പിള്ളേര്‍ അച്ചന് ഒരു ഹരമായിരുന്നുവെന്ന്. അവരെ അടുത്തു വിളിച്ചുവരുത്തി അച്ചന് വീണവായിപ്പിക്കുന്നത് ഇഷ്ടമായിരുന്നുവെന്ന്. ഇപ്പോള്‍ അദ്ദേം എവിടെയെന്ന് അത്രകണ്ട് തിട്ടമില്ല. എവിടെയോ ഇരുന്ന് തബല കൊട്ടലോ, വീണ വായിക്കലോ, കീബോര്‍ഡ് പഠിപ്പിക്കലോ ആയിരിക്കും.

അതുപോലെ അമേരിക്കയില്‍ അതിവിശുദ്ധനായ ഒരു അച്ചന്‍ ഉണ്ട്. അദ്ദേഹം ഇവിടെ എത്തിയിട്ട് വര്‍ഷങ്ങള്‍ നിരവധിയായി. ആള്‍ നല്ല സുന്ദരനും, ആത്മായനും, പ്രവാചകനും, പാട്ടുകാരനും, വാഗ്മിയും തന്നെ! ഫിഗറീസ് ഇദ്ദേഹത്തിന്റെ അടുത്ത് വെറും വട്ടപ്പൂജ്യമാണെന്നാണ് ഇദ്ദേഹത്തെ അടുത്തറിയാവുന്ന കുഞ്ഞാടുകള്‍ പറയുന്നത്. ഫിഗറീസിന് പാട്ടുപഠിപ്പീരു മാത്രമേ ഉള്ളുവെങ്കില്‍ ഇദ്ദേഹം ഏതൊക്കെ പള്ളികളില്‍ വികാരി ആയിരുന്നിട്ടുണ്ടോ അവിടുത്തെ പാട്ടുപഠിക്കാനാഗ്രഹമുള്ള സ്ത്രീകളെ എല്ലാം പാട്ടുപഠിപ്പിക്കുകയും, കൂടാതെ നാടന്‍ കലകളായ ഭരതനാട്യവും, കുച്ചുപ്പുടിയും, തിരുവാതിരയും, ഓട്ടന്‍തുള്ളല്‍ വരെ പഠിപ്പിക്കുയും ചെയ്തിരുന്നു.

കൂടാതെ അച്ചന് പൂമൊട്ടുകള്‍ ഒരു ദൗര്‍ബല്യമാണ്. ഒരിടത്ത് വികാരി ആയിരുന്നപ്പോള്‍ അവിടെയുള്ള തൊടിയില്‍ മൊട്ടിച്ചുനിന്ന മനോഹരമായ ഒരു പൂമൊട്ട് അടര്‍ത്താന്‍ ശ്രമിച്ചു. പക്ഷെ എന്തു ചെയ്യാം ആ ചെടിയില്‍ മുള്ളുണ്ടായിരുന്നുവെന്ന് അച്ചനു പിന്നീടാണ് മനസ്സിലായത്. ചെടി അതിന്റെ മുള്ളുകള്‍ അച്ചന്റെ കൈയ്യില്‍ തറപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ രണ്ടുകൈകളും കൂട്ടി മുള്ളുകുത്തിക്കേറുന്നതിനു മുന്നേ മേലധ്യക്ഷന്മാര്‍ ഇടപെട്ട് മുള്ള് ഊരിക്കളഞ്ഞു. കൂടാതെ അതിന്റെ ചികിത്സക്കായി മാത്രം ചില മില്യനുകളും ഇടവകക്കാരുടെ കുടിശ്ശികയാക്കി. ഇപ്പോള്‍ അച്ചനെ കൈയ്യുടെ ചികിത്സയ്ക്കായും, ഇത്രകാലത്തെ അദ്ധ്വാനത്തില്‍ താറുമാറായ ഞരമ്പുകള്‍ നേരെയാക്കുന്നതിനും ഉഴിച്ചിലിനു സഭ നാട്ടില്‍ അയച്ചിരിക്കുകയാണ്. പുതിയ മേച്ചില്‍പ്പുറത്ത് വിത്തുവിതക്കേണ്ടതല്ലേ! അതിന് ആരോഗ്യമുണ്ടാവണ്ടേ! അച്ചന്‍ ഉടനെ തിരികെയെത്തുമെന്നാണ് അറിയുന്നത്. ഇടവക ഭരിക്കാന്‍. ജനങ്ങളെ ഉപദേശിക്കാന്‍, നേര്‍വഴിക്കു നടത്താന്‍, സഭയെ ഉദ്ധരിക്കാന്‍!.

ഇതിലൊക്കെ ഉപരിയായി ഇദ്ദേഹം ആടുമേയ്ക്കാന്‍ ചെല്ലുന്ന മേടുകളില്‍ സാധാരണ അച്ചന്മാര്‍ക്കില്ലാത്ത ചില പ്രത്യേകതകള്‍ ഉണ്ടായിരുന്നു. തറതുടയ്ക്കുന്നതുമുതല്‍ ഭക്ഷണം പാകംചെയ്യുക, അതുവാരി വായില്‍വച്ചു കൊടുക്കുക എന്നീ സഹായങ്ങള്‍ക്ക് എപ്പോഴും നാലഞ്ച് ഇടവകസുന്ദരികള്‍, കാവല്‍ മാലാഖമാര്‍ മേടയില്‍ ഉണ്ടാകും. ഈ മാലാഖമാര്‍ സ്വന്തം ഭവനത്തില്‍ ഒരു പൊടിതൂക്കാന്‍ പോലും മിനക്കെടാത്തവരുമാണ്. പലപ്പോഴും ഇടയന്റെ താല്‍പ്പര്യം കൂട്ടുന്നതിലേക്കായി ഭവനത്തില്‍ നിന്ന് സ്വാദിഷ്ടഭോജ്യങ്ങള്‍ ഉണ്ടാക്കിക്കൊണ്ട് കൊടുക്കാനും ഇവറ്റകള്‍ക്ക് മടിയില്ല. എന്തൊക്കെയായാലും ഇടയന്‍ നന്ദിയുള്ളവനാ. ഇതിനൊക്കെ പ്രത്യുപകാരമായിട്ട് ഇടവകയില്‍ അവര്‍ക്കും അവരുടെ ഉടമസ്ഥര്‍ക്കും ഉന്നതസ്ഥാനങ്ങളും മറ്റും കനിഞ്ഞനുഗ്രഹിച്ചു നല്‍കും. കൂടാതെ നല്ലൊരു തിരുമ്മുകാരന്‍ കൂടിയായ ഇദ്ദേം അവര്‍ക്ക് വേദനയുള്ള ഭാഗങ്ങള്‍ തിരുമ്മി സുഖപ്പെടുത്തി കൊടുക്കുകയും ചെയ്യും. ഈ മാലാഖമാരെ അവരുടെ ഉടയവര്‍ തന്നെയാണ് കാര്യസാധ്യങ്ങള്‍ക്കായി ഇടയന്റെ അടുത്തേക്ക് തള്ളി വിടുന്നതെന്ന് ചില കിംവദന്തികള്‍ അസൂയാലുക്കള്‍ക്കിടയിലുമുണ്ട്.

കൂടാതെ ഇടവക ഭരണത്തിന്റെ കാര്യത്തിലും, ചര്‍ച്ച് ഫണ്ടിന്റെ ക്രയവിക്രയ കാര്യങ്ങള്‍ക്കും ഈ അച്ചനെ കഴിഞ്ഞേ ആളുള്ളു എന്നാണ് ഇദ്ദേം ഇരുന്നിട്ടുള്ള എല്ലാ ഇടവകളിലെയും കുഞ്ഞാടുകളുടെ അഭിപ്രായം. ഒരിടത്ത് എട്ടുലക്ഷം ഡോളര്‍ മാത്രം ചിലവുവരുന്ന ഒരു കെട്ടിടത്തിന്റെ പ്ലാന്‍ വരപ്പിച്ചതിന്റെ ചിലവ് ഒരു ലക്ഷം മാത്രം. കൂടാതെ പള്ളിഫണ്ടുകളില്‍ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് പല സ്ഥലങ്ങളില്‍ നിന്നും ക്യാഷ് പിന്‍വലിച്ച് ഗവണ്മെന്റിനടയ്ക്കേണ്ടുന്ന ടാക്‌സ് കൊടുക്കാതെ രൊക്കം പണം നല്‍കി ക്രയവിക്രയങ്ങളിലൂടെ ഇടവജനത്തിന്റെ സമ്പത്ത് കാത്തുസൂക്ഷിക്കുന്നു. ചിലര്‍ പറയുന്നു ഇതൊക്കെ മോശം കാര്യമെന്ന്!.. ആണോ?… എന്തായാലും എട്ടുലക്ഷം രൂപയുടെ കെട്ടിടം ഇതുവരെ പൂര്‍ത്തീകരിച്ചിട്ടില്ല. ഇപ്പോല്‍ പുതുതായി തുടങ്ങിയ മേട്ടില്‍ ഒരു കൂട് പണിയുന്നതിന്റെ തിരക്കിലാണ്. അവിടെ അതിന്റെ തറക്കല്ല് ഇടുന്നതിന്റെ ഏതാണ്ട് രണ്ടുദിവസം മുമ്പേ അദ്ദേം മുങ്ങിയതാണ് നാട്ടിലേക്ക്. ചോദിച്ചപ്പോള്‍ തറക്കല്ല് പൊക്കാന്‍ വയ്യ നല്ല നടൂവേദന എന്നാണ് പറഞ്ഞതെന്ന് അസൂയാലുക്കള്‍ അരുളുന്നു.

നാണമില്ലെ സഭയെ ഇതുപോലുള്ള മ്ലേച്ഛന്മാരായ അച്ചന്മാരുടെ വൃത്തികെട്ട പാദങ്ങള്‍ ദിവ്യമായ ആരാധനാലയങ്ങളില്‍ പതിപ്പിക്കാന്‍. ദിവ്യവും പരിപാവനവുമായ ബലിപീഠങ്ങളില്‍ കയറ്റി ലോക ക്രിസ്ത്യാനികളുടെ ദൈവമായ ക്രിസ്തുവിന്റെ തിരുശരീരവും തിരുരക്തവുമെന്ന് വിശ്വസിച്ച് ഭക്ഷിക്കുന്ന അപ്പവും വീഞ്ഞും പൂജിപ്പിക്കാന്‍. പൊതുജനം കല്ലെറിഞ്ഞു കൊല്ലേണ്ട, അല്ലെങ്കില്‍ കയ്യാമം വെച്ച് കാരാഗൃഹങ്ങളിള്‍ തള്ളേണ്ട ഇത്തരക്കാരുടെ തിരുവസ്ത്രം തിരികെയെടുത്ത് സഭയില്‍ നിന്ന് തള്ളിക്കളയാന്‍ എന്തേ മടിക്കുന്നു. അല്ലെങ്കില്‍ വളര്‍ത്തുപട്ടിയുടെയും വണ്ടിക്കാളയുടെയും വരി ഉടയ്ക്കുന്നതുപോലെ ഇവരുടേതും തകര്‍ത്തതിനു ശേഷം തിരുവസ്ത്രമണിയിക്കുക. തിരുസഭയേ… നിങ്ങള്‍ ആരെ ഭയക്കുന്നു! ഏതായാലും ദൈവത്തെയല്ല!

ജെറുശലേം ദേവാലയത്തില്‍ ചമ്മട്ടിയുമായിട്ടിറങ്ങിയ ലോകജനങ്ങളുടെ രക്ഷകനായ ഈശോ; വീണ്ടും വരുമെന്ന് അരുളി ചെയ്തവനായ ആ നല്ല ദൈവം; എത്രയും വേഗം വന്നിരുന്നുവെങ്കില്‍!…

തിരുവസ്ത്രങ്ങളെ പഴന്തുണി വലിച്ചു കീറുമ്പോലെ കീറാന്‍ അവന്‍ വരുമെന്ന് പ്രത്യാശിക്കാം!

മാത്യു മൂലേച്ചേരില്‍

എവിടെ മതേ തറകള്‍

എത്ര മനോഹരമായ ആചാരങ്ങൾ!
എവിടെ മതേ തറകള്‍

ഓർമ്മ ഉണ്ടോ ഇധ്യേഹത്തെ ???


രാഹുൽ R നായർ IPSനെ ആരും അങ്ങനെ മറക്കുവാൻ സാധ്യത ഇല്ല. കഴിഞ്ഞ വർഷം കരിങ്കൽകോറി മാഫിയകളുടെയും രാഷ്ട്രിയ പരനാറികളുടെയും പകപോക്കലിനും ഇര ആവേണ്ടി വന്ന നട്ടല്ലുളള ഒരു ആണ്‍കുട്ടി. അന്ന് വരെ സത്യസന്ധ്യതയിലും ജോലിയോട് ഉളള ആന്മാത്രയിലും ജനങ്ങൾക്ക് ഇടയിൽ വിശ്വാസം നേടിയ ഇധ്യേഹത്തെ പണത്തിന്റെയും സ്വാതീനത്തിനും രാഷ്ട്രിയക്കാരുടെ ഇഷ്ടനുസരണത്തിനും കൂട്ട്‌ നിൽക്കാതെ വന്നപ്പോൾ 17 ലക്ഷം രൂപ കൈകൂലി വാങ്ങി എന്ന കളള ആരോപണത്തിൽ കുടുക്കി suspension ചെയുക ആയിരുന്നു. അത് അന്ന് എല്ലാ മാധ്യമങ്ങളും ആഘോഷിച്ചത് ആണ്. കഴിഞ്ഞ ദിവസം ഇധേഹത്തിനു എതിരെ വന്ന ആരോപണം കെട്ടിച്ചമച്ചു ആണ് എന്ന് തെളിഞ്ഞു. ഇതു മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയുകയോ ചാനെൽ ചർച്ച ആവുകയോ ചെയിതു കണ്ടില്ല.
സരിതയുടെ സാരി തുമ്പിൽ പിടിച്ചു നടന്ന ആവേശംത്തിന്റെ ഒരു അംശം എങ്കിലും അവർ ഈ കാര്യത്തിൽ കാണിക്കാംമായിരുന്നു. എങ്കിൽ ഈ കള്ളള ആരോപണം നടത്തിയവരുടെ മുഖം മൂടി പൊതുജനത്തിനു മുന്നില് പൊളിച്ചു കീറണം ആയിരുന്നു അതായിരുന്നു മാധ്യമ ധർമ്മം.

കേരളത്തിലെ കൊട്ടാര സമാനമായ പള്ളികള്‍കും സമീപ ഭാവിയില്‍ സംഭവിക്കാന്‍ പോകുന്നത് ഇതു തന്നെയായിരിക്കും .....

കേരളത്തിലെ കൊട്ടാര സമാനമായ പള്ളികള്‍കും സമീപ ഭാവിയില്‍ സംഭവിക്കാന്‍ പോകുന്നത് ഇതു തന്നെയായിരിക്കും .............

Friday, April 24, 2015

ഈ മുതല കണ്ണുീര്‍ ആര്‍ക്കുവേണ്‍ടി, എന്തിുവേണ്‍ടി ?


ആര്‍ഭാടം ലേശം കൂടിപ്പോയി. കുറച്ച് പൈസ പാവങ്ങള്‍ക്ക് കൊടുക്കാമായിരുന്നു"

50 കോടി ചിലവാക്കി പണിത ഫൈവ്സ്റ്റാര്‍ പള്ളി ഉല്‍ഘാടനം ചെയ്യാന്‍, വിദേശനിര്‍മ്മിത കാറില്‍ വന്നിറങ്ങിയ നികൃഷ്ടജീവി മൊഴിഞ്ഞു.
"ആര്‍ഭാടം ലേശം കൂടിപ്പോയി. കുറച്ച് പൈസ പാവങ്ങള്‍ക്ക് കൊടുക്കാമായിരുന്നു"
~പാവം നികൃഷ്ടജീവി frown emoticon ഇതൊന്നും നേരത്തെ അറിഞ്ഞതേയില്ല~

ഇടപ്പള്ളി രാവണപ്രഭു!

സവാരി ഗിരിഗി
ഇടപ്പള്ളി രാവണപ്രഭു!
രി..
(ആ മീശ കണ്ടാ?)

പൗരോഹിത്യത്തിന്റെ അസാംഗത്യത്തെക്കുറിച്ച് ഫാ. സെബാസ്റ്റ്യന്‍ കാപ്പന്‍

പൗരോഹിത്യത്തിന്റെ അസാംഗത്യത്തെക്കുറിച്ച് ഫാ. സെബാസ്റ്റ്യന്‍ കാപ്പന്‍
സമ്പാദനം, തര്‍ജ്ജമ, അവതരണം : സക്കറിയാസ് നെടുങ്കനാല്‍
ക്രാന്തദര്‍ശിയും സ്വതന്ത്രചിന്തകനുമായിരുന്ന ഫാ. എസ്. കാപ്പന്‍ എന്ന ഈശോസഭാവൈദികന്‍ തന്റെ ആത്മകഥാക്കുറിപ്പുകള്‍ ഉള്‍ക്കൊള്ളുന്ന ‘Ingathering’ എന്ന ഗ്രന്ഥത്തില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു: ''ഹൈസ്‌കൂളില്‍ കര്‍മലീത്താക്കാരുടെ ബോര്‍ഡിംഗ് ഹൗസില്‍ കഴിഞ്ഞിരുന്ന എന്നെ ഭക്തിയെന്ന മയക്കുമരുന്ന് അടിമയാക്കി. അനുദിനകുര്‍ബാന, ആഴ്ചാവസാനത്തെ കുമ്പസാരം, മണിക്കൂറുകളോളം നീണ്ടുനിന്ന പ്രാര്‍ഥന എന്നിവ എന്റെ സ്വഭാവത്തിന്റെ ഭാഗമായി. തിരുഹൃദയത്തോടും ക്രിസ്തുരാജനോടുമുള്ള ഭക്തിയില്‍ താന്‍ അഭിരമിച്ചു. ഒരു വല്ലാത്ത പാപബോധം എന്നെ മാനസ്സികമായി വലച്ചുകൊണ്ടിരുന്നു. എത്ര ഏറ്റുപറഞ്ഞാലും മുഴുവന്‍ പാപങ്ങളും അവയുടെ തരവും ശരിക്കു വെളിപ്പെടുത്തിയില്ല എന്ന ഭയത്താല്‍ വീണ്ടും വീണ്ടും കുമ്പസാരക്കൂട്ടിലേക്കു പൊയ്‌ക്കൊണ്ടിരുന്നു. മറുവശത്താകട്ടെ, സ്‌ത്രൈണമായ സൗന്ദര്യത്തെപ്പറ്റിയുള്ള ജിജ്ഞാസയില്‍ നിന്നും വശ്യതയില്‍നിന്നും അകലാന്‍ എനിക്കാകുമായിരുന്നില്ല. കൃത്രിമമായ ഈ വടംവലി എന്നിലുള്ള കവിയെയും കലാകാരനെയും കൊല്ലുകയായിരുന്നു. അസ്വാഭാവികമായ എന്റെ ഭക്തിമൂലം ഞാനൊരു sexual neurotic ആയി മാറി. ഒരു വശത്ത്, സ്ത്രീകളെപ്പറ്റി അറിയാനുള്ള ആഗ്രഹം, മറുവശത്ത് ഒരു സ്ത്രീയുടെ മുഖത്തു നോക്കാന്‍പോലും ധൈര്യമില്ലായ്മ. പുരോഹി തനായിക്കഴിഞ്ഞും ഈ ദുരവസ്ഥയിലായിരുന്നു, ഞാന്‍. അതില്‍നിന്ന് എനിക്ക് ഏതാണ്ടൊരു മോചനം കിട്ടിയത്, വളരെ നീണ്ട മാനസികപിരിമുറുക്കത്തിനും അദ്ധ്വാനത്തിനും ആത്മശോധനയ്ക്കും ശേഷമാണ്. വൈദികപരിശീലനം എനിക്കു നല്കിയത് ഒരു pessimistic spirituality ആണ്. സ്‌നേഹിക്കാതിരിക്കുക എന്നതു മാത്രമാണ് പാപം എന്ന തിരിച്ചറിവ് ഉണ്ടായതോടെയാണ് സ്വാതന്ത്ര്യം എന്തെന്ന് ഞാനനുഭവിച്ചുതുടങ്ങിയത്. യേശുവിന്റെ സന്ദേശത്തിന്റെ കാതല്‍ അതാണെന്നു മനസ്സിലാക്കാന്‍ എനിക്ക് നീണ്ട വര്‍ഷങ്ങള്‍ വേണ്ടിവന്നു.''
തുടര്‍ന്ന് അദ്ദേഹം പറയുന്നു, ''സഭ വിശ്വാസികളിലും വൈദികപരിശീലനം പുരോഹിതരിലും കുത്തിവയ്ക്കുന്ന അകാരണമായ, അന്ധമായ പാപബോധം ചെയ്യുന്ന ദ്രോഹത്തിന് ഒരു കണക്കുമില്ല. എന്തുമാത്രം ആത്മാക്കളാണ് ഇങ്ങനെ പീഡിപ്പിക്കപ്പെടുന്നത്! എത്ര ആയിരങ്ങളാണ് സന്തുഷ്ടി എന്തെന്ന് ഒരിക്കലും തിരിച്ചറിയാതെ നശിക്കുന്നത്! ഇത്തരം കപടഭക്തി എത്രമാത്രമാണ് ആദ്ധ്യാത്മികസൗന്ദര്യത്തെ ചവുട്ടിമെതിക്കുന്നത്! The fear of sin coupled with frustrated sexuality is at the root of the oppressiveness that is found in the churches - agrressiveness that takes the form of over-discipline, regimentation, authoritar- ianism and dogmatism. The sense of sin also underpins the political economy of the churches.''
കൃത്രിമമായി സൃഷ്ടിക്കപ്പെടുന്ന ഈ പാപബോധവും ഭംഗംവരുത്തപ്പെട്ട വിഫലലൈംഗീകതയുമില്ലായിരുന്നെങ്കില്‍ ക്രൈസ്തവജീവിതം മറ്റൊന്നാകുമായിരുന്നു എന്നു സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു: ''ഈ നശിച്ച പാപബോധം ഇല്ലായിരുന്നെങ്കില്‍, ഇന്നത്തേതുപോലെ ഞായറാഴ്ച്ചക്കുര്‍ബാനയില്‍ സംബന്ധിക്കുന്നവരോ കുമ്പസാരിക്കുന്നവരോ കൂദാശകള്‍ സ്വീകരിക്കുന്നവരോ നേര്‍ച്ചയിടുന്നവരോ ഉണ്ടാകുമായിരുന്നില്ല. പള്ളികള്‍ ഒഴിഞ്ഞുകിടക്കുമായിരുന്നു, വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും ജോലിയില്ലാതാകുമായിരുന്നു. സഭയുടെ സമ്പത്തിന്റെ ഇന്നത്തെ സ്രോതസ്സ് അതിരില്ലാത്ത ഈ പാപബോധമാണ്''.
സെമിനാരിയില്‍ ചേരുന്നതുവരെ, തന്റെ പിതാവുമൊത്തുള്ള കായികാദ്ധ്വാനത്തെ വളരെയധികം ആസ്വദിച്ചിരുന്നെന്നും പ്രകൃതിയുമായി താദാത്മ്യപ്പെട്ടുള്ള ആ ജീവിതത്തില്‍ ആനന്ദം കണ്ടെത്തിയിരുന്നുവെന്നും പറഞ്ഞിട്ട് ഫാ. കാപ്പന്‍ ഇങ്ങനെ കുണ്ഠിതപ്പെടുന്നു: ''ഈശോസഭയില്‍ ചേര്‍ന്ന് ദാരിദ്ര്യം, ബ്ര ഹ്മചര്യം, അനുസരണ എന്നീ വ്രതങ്ങള്‍ സ്വീകരിച്ചതോടെ പ്രകൃതിയുമായുള്ള ആ ബന്ധം തകര്‍ന്നു. അമ്മയായ ഭൂമിയെ മറക്കുകയെന്നതായിരുന്നു അതിന്റെ ഫലം.'' (Ingathering, ഒന്നാം ഭാഗം, ജീവന്‍ ബുക്‌സ്).
ഇതു 100% സത്യമാണെന്നതിന് ഇന്നത്തെ വൈദികരെയും മേല്പ്പട്ടക്കാരെയും നിരീക്ഷിക്കുകയേ വേണ്ടൂ. പ്രകൃതിയില്‍ നിന്നു വെട്ടിമാറ്റപ്പെട്ട വികലസ്വത്വങ്ങളാണ് അവരില്‍ 99%വും. ശരിക്കും ജെറുശലേമിലെ കഴുതകള്‍!

വിദ്യ ആഭാസ വകുപ്പിന് ഒരു പച്ച തൂവല്‍ കൂടി

വിദ്യ ആഭാസ വകുപ്പിന് ഒരു പച്ച തൂവല്‍ കൂടി...ചരിത്രത്തില്‍ ആദ്യമായി SSLC പരീക്ഷ ഫലം...... ആഴ്ച തോറും 
..........പ്രഖ്യാപിക്കുന്നു....

അബ്ദു രബ്ബിന്റെ SSLC പരീക്ഷ ഫലം പുനപ്പരിശോധികേണ്ടി വരും ......!!!!!
...
See More

Robert Finn, Missouri Bishop Convicted of Shielding Pedophile Priest, Resigns

Pope Francis accepted the resignation on Tuesday of Bishop Robert W. Finn as head of the Diocese of Kansas City-St. Joseph in Missouri, heeding pleas from parishioners and priests that the bishop had lost the credibility to lead after being convicted three years ago of failing to report a priest who took pornographic pictures of local girls.
Bishop Finn was the highest-ranking American church official found guilty of a crime related to the child sexual abuse scandal.
NYTIMES.COM|BY LAURIE GOODSTEIN

അക്ഷയജട്ടീയ ! (കോണകതൃതീയ)

 
അക്ഷയജട്ടീയ ! (കോണകതൃതീയ) - ബെര്‍ളിച്ചായന്‍ പണ്ട് ഇട്ട ഒരു പോസ്റ്റ്‌ ആണ്. ചിരിച്ചു പണ്ടാരം അടങ്ങും. പുള്ളിയുടെ ബ്ലോഗ്‌ ലിങ്ക് ഇപ്പോള്‍ പബ്ലിക് ആയി കിട്ടുന്നില്ല. അത് കൊണ്ട് ആ പോസ്റ്റ്‌ ഇവിടെ ഇടുന്നു. കടപ്പാട് - ബെര്‍ളിത്തരങ്ങള്‍.
“ജട്ട്യം നവം അക്ഷയം, ഭാഗ്യം ശുഭസ്യശീഘ്രസ്ഖലനം”
ജട്ടി ഉപയോഗിക്കുന്നവര്‍ക്കും ഉപയോഗിക്കാത്തവര്‍ക്കുമായി ഓള്‍ കേരള ജട്ടി മെര്‍ച്ചന്റ്സ് ആന്‍ഡ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ അവതരിപ്പിക്കുന്ന മഹാഭാഗ്യം തുളുമ്പുന്ന സുദിനമാണ് അക്ഷയജട്ടീയ. ഈ പ്രത്യേക ദിവസം ജട്ടി വാങ്ങാനും ഉപയോഗിച്ചു തുടങ്ങാനും അലക്കി ഉണങ്ങാനുമൊക്കെ പറ്റിയ ദിവസമാണ് എന്ന് ജട്ടിശാസ്ത്രത്തില്‍ തന്നെ പറയുന്നുണ്ട്. “ജട്ട്യം നവം അക്ഷയം, ഭാഗ്യം ശുഭസ്യശീഘ്രസ്ഖലനം” എന്നാണ് ശ്ലോകം. അക്ഷയജട്ടീയനാള്‍ പുത്തന്‍ ജട്ടികള്‍ വാങ്ങുന്നവര്‍ക്ക് ഭയങ്കര ഭാഗ്യമായിരിക്കുമെന്നതിനു പുറമേ ചിലതരം രോഗങ്ങളും ഭേദമാകുമെന്നാണ് ശാസ്ത്രം.
അക്ഷയ ജട്ടീയ ദിനത്തില്‍ ജട്ടി വാങ്ങുന്നത് പുണ്യം ആണെന്ന് ജട്ടിശാത്രത്തിലുണ്ട്. ജട്ടിപുണ്യം എന്ന അധ്യായത്തിലാണ് അക്ഷയജട്ടീയദിനത്തില്‍ ജട്ടി വാങ്ങുന്നതിന്റെ ഗുണങ്ങളെ പറ്റി പ്രതിപാദിച്ചിട്ടുള്ളത്. ചൊവ്വയും വ്യാഴവും നേര്‍ക്കു നേര്‍ വരികയും അപ്പോള്‍ മറ്റൊരു ട്രാക്കില്‍ ബുധന്‍ സാന്നിധ്യം അറിയിക്കുകയും ചെയ്യുന്ന അസുലഭ മൂഹൂര്‍ത്തമാണ് അക്ഷയജട്ടീയ. ഇൌ മൂന്നു ഗ്രഹങ്ങളും വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് ഇങ്ങനെ വരുന്നത് എന്നതുകൊണ്ടാണ് ഇൌ ദിവസം അക്ഷയജട്ടീയ ആയി ആചരിക്കുന്നത്. മൂന്നു ഗ്രഹങ്ങളും തമ്മില്‍ ചേരുമ്പോള്‍ ടെലിസ്കോപ്പിലൂടെ നോക്കിയാല്‍ മൂന്നിനും ഇടയില്‍ കാണുന്ന സ്പേസിന് ഒരു ജട്ടിയുടെ രൂപമാണെന്നതിനാലാണ് ഈ അപൂര്‍വമുഹൂര്‍ത്തത്തിന് അക്ഷയജട്ടീയ എന്നു പേരു വന്നത്.
അക്ഷയജട്ടീയ ദിവസം ജട്ടി ധരിക്കുന്നവര്‍ക്ക് പുതിയ ജോലി മുതല്‍ പലതും ലഭിക്കുമെന്നാണ് വിശ്വാസം. ധരിക്കുന്നത് പുതിയ ജട്ടിയാണെങ്കില്‍ പറയുകയും വേണ്ട. അതുപോലെ തന്നെ അക്ഷയജട്ടീയ ദിവസം ജട്ടി ധരിക്കാതിരിക്കുക, ജട്ടി അലക്കാതിരിക്കുക, അലക്കിയ ജട്ടി ഉണങ്ങാതിരിക്കുക, ഉണങ്ങാത്ത ജട്ടി ധരിക്കുക തുടങ്ങിവയൊക്കെ ജട്ടിദോഷമായാണ് കാണുന്നത്. ജട്ടിദോഷം സംഭവിച്ചാല്‍ പിന്നെ ആ വര്‍ഷത്തേക്ക് ജട്ടി വഴി അനേകം ദോഷങ്ങള്‍ സംഭവിക്കുമത്രേ. അതുകൊണ്ട് ജട്ടിദോഷം സംഭവിച്ചവര്‍ അടുത്ത അക്ഷയജട്ടീയ വരെ ജട്ടി ധരിക്കാതിരിക്കുന്നതാണ് അഭികാമ്യം. എങ്കിലും വ്യാഴത്തിനു മേല്‍ ശുക്രന്റെ ഒരു അഭിനിവേശം ബാക്കി നില്‍ക്കുന്നതുകൊണ്ട് കോണകം ഉടുത്ത് കാര്യങ്ങള്‍ തല്‍ക്കാലത്തേക്ക് അഡ്ജസ്റ്റ് ചെയ്യാവുന്നതേയുള്ളൂ.
അക്ഷയജട്ടീയയോടനുബന്ധിച്ച് വിവിധ ജട്ടിക്കടകളു ജട്ടിക്കമ്പനികളും പ്രത്യേക ഓഫറുകളും ആനുകൂല്യങ്ങളും അവതരിപ്പിക്കുന്നുണ്ട്. എന്തിനേറെ പറയുന്നു, മലയാളത്തിലെ നമ്പര്‍ വണ്ണായ ഈ ബ്ളോഗില്‍ പോലും അക്ഷയജട്ടീയയോടനുബന്ധിച്ച് സ്പെഷല്‍ ജട്ടികള്‍ ഓണ്‍ലൈനായി നല്‍കുന്നുണ്ട്. ബെര്‍ളിച്ചായന്റെ ഫോട്ടോ പതിച്ച ജട്ടികളാണ് സ്പെഷലായി വില്‍ക്കുന്നത്. ഇതിനോടകം നാലായിരത്തിലേറെ ഫാന്‍സ് അക്ഷയജട്ടീയ ജട്ടികള്‍ക്ക് ഓര്‍ഡര്‍ ചെയ്തു കഴിഞ്ഞു.
അക്ഷയജട്ടീയ തട്ടിപ്പാണെന്നും അത് ജട്ടിമാഫിയയുടെ പുതിയ വിപണന തന്ത്രമാണെന്നും ചിലര്‍ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നുണ്ടെങ്കിലും അത് പാടെ ഖണ്ഡിക്കുന്ന അനുഭവങ്ങവാണ് ജട്ടിസാക്ഷികള്‍ പറയുന്നത്. മൂന്നു വര്‍ഷം മുമ്പ് അക്ഷയജട്ടീയ ദിനത്തില്‍ പുത്തന്‍ ജട്ടി വാങ്ങിയ സന്തോഷ് പറയുന്നത് ശ്രദ്ധിക്കൂ: ”കൊച്ചുന്നാള്‍ മുതലേ ജട്ടികള്‍ എനിക്കലര്‍ജിയായിരുന്നു. ജട്ടി കാണുമ്പോള്‍ തന്നെ എന്തോ ഒരു മതിഭ്രമം ആയിരുന്നു. അതുകൊണ്ട് തന്നെ ജട്ടി ഒഴിവാക്കിയായിരുന്നു എന്റെ ജീവിതം. എന്റെ വിവാഹത്തിനു പോലും ജട്ടി ധരിക്കാതെയാണ് ഞാന്‍ മണ്ഡപത്തില്‍ കയറിയത്. വിവാഹം കഴിഞ്ഞ് ഞങ്ങള്‍ക്ക് കുട്ടികളുണ്ടായിരുന്നില്ല, കുറെക്കാലം. അപ്പോഴാണ് ഫുട്പാത്തില്‍ ജട്ടി വില്‍ക്കുന്ന എന്റെ അമ്മാവന്‍ അക്ഷയജട്ടിയയെക്കുറിച്ച് എന്നോട് പറഞ്ഞത്. ജട്ടിയിട്ടാല്‍ കുട്ടിയുണ്ടാവും എന്നത് അന്നു ഞാന്‍ വിശ്വസിച്ചിരുന്നില്ല. പക്ഷെ, ഒന്നു പരീക്ഷിച്ചുകളയാമെന്നു കരുതി അക്ഷയജട്ടീയ ദിവസം ഞാന്‍ 15 ജട്ടികള്‍ വാങ്ങിച്ചു. ആറു മാസം തികയുന്നതിനു മുമ്പ് എന്റെ ഭാര്യ പ്രസവിച്ചു. അന്നു മുതല്‍ എല്ലാ അക്ഷയജട്ടിയ ദിവസവും ഞാന്‍ 15 ജട്ടികള്‍ വീതം സ്വന്തമായി വാങ്ങുന്നു. അതുപോലെ നാട്ടിലെ അനാഥാലയങ്ങളിലും ജട്ടികള്‍ വാങ്ങി സംഭാവന ചെയ്യാറുണ്ട്. അക്ഷയജട്ടീയ ദിവസം വീട്ടില്‍ വരുന്ന എല്ലാവര്‍ക്കും ഒരോ ജട്ടികള്‍ വീതമാണ് ഞാന്‍ നല്‍കാറുള്ളത്.”
ജട്ടിപുണ്യം കൊണ്ട് വാര്‍ധക്യത്തില്‍ പോലും നേട്ടങ്ങളുണ്ടാക്കിയ ലൂക്കോസ് മുതലാളി പറയുന്നത് ശ്രദ്ധിക്കൂ: ”കഴിഞ്ഞ അക്ഷയജട്ടീയ ദിവസം ചില്ലറ മാറുന്നതിനു വേണ്ടിയാണ് ഞാന്‍ ഒരു ജട്ടി ആദ്യമായി വാങ്ങിയത്. വീട്ടിലേക്കു കയറിച്ചെല്ലുമ്പോള്‍ തന്നെ മാറ്റം അറിയാമായിരുന്നു. 15 വര്‍ഷം മുമ്പ് അമ്മയുടെ കെട്ടുതാലി പൊട്ടിച്ച് നാടുവിട്ടു പോയ എന്റെ മകന്‍ റോയി ഒരു ബെന്‍സ് കാറില്‍ അപ്പോള്‍ വീട്ടിലെത്തിയിരുന്നു. ഗള്‍ഫില്‍ അവനൊരു കോടീശ്വരനാണെന്നു കേട്ടപ്പോള്‍ ഞാന്‍ ഞെട്ടിയില്ല. പക്ഷെ, അവനാണ് അവിടുത്തെ ജട്ടി ഇന്‍ഡസ്ട്രിയുടെ തലവനെന്നു കേട്ടപ്പോള്‍ ഞാന്‍ ഞെട്ടി. റോയി ലൂക്കോസ് എന്നു കേട്ടാല്‍ ഗള്‍ഫിലെ ജട്ടി എന്നാണിപ്പോള്‍ അര്‍ഥം. എല്ലാം ഞാന്‍ വാങ്ങിയ ജട്ടിയില്‍ നിന്നുണ്ടായ ഭാഗ്യമാണ് എന്നു ഞാന്‍ വിശ്വസിക്കുന്നു”
ജട്ടിദോഷത്തെ പറ്റി വിശ്വാസമില്ലാത്തവരെ പേടിപ്പിക്കാനല്ല എങ്കിലും ജട്ടിദോഷത്തെ പറ്റി പുഷ്പനു പറയാനുള്ളത് എന്താണെന്നു നോക്കൂ: ”രണ്ടു വര്‍ഷം മുമ്പ് ഒരു അക്ഷയജട്ടീയ ദിവസമാണ് എന്റെ അമ്മായിയമ്മയ്ക്ക് ലോട്ടറിയടിച്ചത്. അമ്മായിയമ്മയുടെ ലോട്ടറിയുടെ സന്തോഷം പങ്കുവയ്ക്കുന്നതിനായി ഭാര്യയേയും കൂട്ടി വേഗം ഞാന്‍ വീട്ടില്‍ നിന്നിറങ്ങി. ഇറങ്ങുമ്പോള്‍ തതന്നെ ഭാര്യ പറഞ്ഞതാണ് നല്ല കാര്യത്തിനിറങ്ങുമ്പം ജട്ടിയിട്ടോണ്ടു വേണമെന്ന്. മറുപടിയായി അവളുടെ തന്തയ്ക്കു വിളിച്ച് പോയ പോക്കാണ്. അമ്മായിയമ്മയുടെ ലോട്ടറി കാണും മുമ്പേ എന്നെ പട്ടി കടിച്ചു. അന്ന് അത് ജട്ടിയെ അപമാനിച്ചതുകൊണ്ടാണെന്നു ഞാന്‍ വിശ്വസിച്ചിരുന്നില്ല. എന്നാല്‍ പിന്നെ എല്ലാ വര്‍ഷവും അക്ഷയജട്ടീയ ദിവസം പട്ടി കടിച്ച ആ മുറിവ് പഴുക്കും, ഭയങ്കര വേദനയും. അതിനു ശേഷം ഞാന്‍ അക്ഷയജട്ടീയയുടെ പ്രവര്‍ത്തകനാണ്. ഇപ്പോള്‍ അക്ഷയജട്ടീയ ദിവസം ജട്ടി മാത്രം ധരിച്ച് ധ്യാനത്തില്‍ മുഴുകിയിരിക്കും അതുകൊണ്ട് വേദനയില്ല, മുറിവും പ്രശ്നമില്ല”
ഇത്തരം അനുഭവങ്ങള്‍ മാത്രം മതി അക്ഷയജട്ടീയയുടെ മഹത്വത്തെപ്പറ്റി അറിയാത്തവരുടെ കണ്ണു തുറപ്പിക്കാന്‍. അക്ഷയജട്ടീയ ദിവസം ജട്ടിപരമായി ആചരിച്ച് നിങ്ങളെ കാത്തിരിക്കുന്ന ഭാഗ്യങ്ങളെ തട്ടിമാറ്റാതിരിക്കൂ. എത്രയും വേഗം അടുത്തുള്ള ജട്ടിക്കടയില്‍ പോയി ജട്ടി വാങ്ങൂ. അല്ലെങ്കില്‍ ഇരിക്കുന്നിടത്തിരുന്ന് ജട്ടി സ്വന്തമാക്കാന്‍ ബെര്‍ളിത്തരങ്ങളിലെ ജട്ടിസേവനം പ്രയോജനപ്പെടുത്തൂ. ഈ സൈറ്റില്‍ നിന്നു വാങ്ങുന്ന എല്ലാ ജട്ടികള്‍ക്കും 99.99 പൈസ മാത്രമാണ് വില. നിങ്ങളുടെ വിലാസവും സൈസും കമന്റായി നിക്ഷേപിച്ചാല്‍ ജട്ടികള്‍ വിപിപി ആയി എത്തും. ഇതിനെ ആക്ഷേപിച്ച് ജട്ടിദോഷം സമ്പാദിക്കാതിരിക്കൂ, വേഗമാകട്ടെ..

എന്താണ് ഈ പുരോഹിതര്‍ ചെയ്യുന്നത്

 
എന്താണ് ഈ പുരോഹിതര്‍ ചെയ്യുന്നത് ? രോഗികളായ വൃദ്ധ ദമ്പതികളോട് നിങ്ങള്‍ കാട്ടുന്ന അനീതി എങ്ങനെ നിങ്ങള്‍ക്ക് ന്യായീകരിക്കാനാവും ? പള്ളിക്ക് മതില്‍ നിര്‍മ്മിക്കാം. പക്ഷെ അത് ആ പാവങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞുകൊണ്ടാവരുത് .

Jishnu Raghavan 's Facebook Post


Friends I am getting a lot of suggestions to take lakshmi tharu and mulatha.. This was popularised through social media...I took the risk of trying it on myself and many other popular alternate medicines suggested by friends and family.. It couldn't control my Tumor and rather took me to a very dangerous situation.. I will never suggest it as an alternative to the already proved medication.. Maybe after a formal medication all these can be used so that it doesn't return back.. I wish and pray there is further study and research on all these to create a proper medication for cancer..Please don't advice this to anybody as an alternative to chemotherapy or any formal medication and mislead people.. It is very dangerous... And never believe forwarded messages in social media blindly.. I was declared dead a few months back by social media and here I am messaging you..