Saturday, April 11, 2015

പാരമ്പര്യ ക്രിസ്ത്യാനി!! ഒരു പരിദേവനം!


ഞാനെന്ന ഭാവം പേറി നടന്നിടും
ഞായറാഴ്ച ക്രിസ്തു ശിഷ്യന്‍!
വികാരിതന്‍ "പ്രാദേശിക"വാര്‍ത്തക്കൊടുവില്‍
വിരുന്നുകാരെത്തുന്നു ദിവ്യബലിക്കിന്ന്!
പിന്തിരിഞ്ഞോടുന്നു സാബത്ത് ക്രിസ്ത്യാനി
പാര്‍ക്കുകില്‍ ക്രിസ്തു തന്‍ ദിവ്യദേഹം!
കുംബസാരിച്ചില്ല ഞാന്‍ സ്വീകരിച്ചീടുവാന്‍
കാപട്യ ശിഷ്യര്‍ തന്‍ വേദാന്തമാണിത്!
ഏറ്റു പറയുവാന്‍ എന്നിലെന്തിരിക്കുന്നു?
എന്താണ് ഞാന്‍ ചെയ്ത പാപം?
ന്യായങ്ങളിങ്ങനെ നിരത്തിടും ക്രിസ്ത്യാനി 
ന്യായീകരിക്കുന്നു,വ്യജമാം ഭക്തിയെ!
ചാരം അണിയുവാന്‍ എത്തുന്നു ക്രിസ്ത്യാനി
ചന്ദമായ് കുരിശു വരയ്ക്കുന്നു നെറ്റിയില്‍!
മറക്കുന്നു കുരിശിനെ മനസ്സില്‍ കുറിക്കുവാന്‍ 
മാലോകര്‍ കാണുവാന്‍ മസ്തകം ധാരാളം!
തിങ്ങിനിറഞ്ഞിടും ദൈവാലയങ്ങള്‍ 
തളിരോല കിട്ടുന്ന ഓശാന ഞായറില്‍ !
അപ്പം പുഴുങ്ങണം പെസഹാ ദിനത്തിന്
അതിനല്ലേ ഈ ഒരു ഓലച്ചുരുള്‍ ഭക്തി!
നോയമ്പ് വീടുവാന്‍ കര്‍ത്താവുയിര്‍ക്കണം
നല്ലൊരു പോത്തിനെ മൃഷ്ടാന്നം സേവിക്കാന്‍!
മദ്യഷാപ്പൊന്നിലെ വീര്യമതുള്‍ക്കൊള്ളാന്‍
മത്സരിച്ചീടുന്നു മാന്യരാം വിശ്വാസി!
ക്രിസ്തു തന്‍ മാര്‍ഗ്ഗത്തെ വ്യഭിചരിച്ചീടുന്നു
കപട പാരമ്പര്യ ക്രിസ്ത്യാനി കുടുംബങ്ങള്‍!!


Author: unknown

No comments:

Post a Comment