മാപ്പാക്കണം .പറയാതെ വയ്യ എന്ന അവസ്ഥയിൽ പറഞ്ഞു പോകുന്നതാണ് .
ദിവസക്കൂലിക്ക് പണി ചെയ്യുന്നവന്റെയും ,ചില്ലറ കച്ചവടംചെയ്ത് വീട്ടിലെ പട്ടിണി മാറ്റുന്നവന്റെയും,നേരത്തെ തീരുമാനിച്ച് വർഷങ്ങൾക്കു ശേഷം വീടണയാൻ വെമ്പുന്ന വിദേശ മലയാളിയുടെയും ,അന്നന്നത്തെ അന്നം മുടങ്ങാതിരിക്കാൻ വേണ്ടി കൂലി പ്പണി ചെയ്യുന്നവന്റെയും ശാപം ഏറ്റു വാങ്ങുന്ന ആഴ്ച തോറുമുള്ള ഹർത്താൽ ..
ഹർത്താൽ മൂലം ജീവിതം ദുസ്സഹമായി സാധാരണ ജനം ആത്മഹത്യ യിലേക്ക് തിരിഞ്ഞാലും അത്ഭുതപ്പെടെണ്ടതില്ല. പരീക്ഷ മാറ്റിവക്കേണ്ടി വരുന്ന ഹർത്താലുകളെ പുതു തലമുറയും അംഗീകരിക്കുകയില്ല .അഴിമതി പ്പണവും ,പലിശ പണവും തിന്നുന്നവർക്ക് ഇതൊരു ആഘോഷ ദിനം .തിന്നാം ,കുടിക്കാം ,കൂത്താടാം ,ചാനലിൽ സരിത യുടെ തുണി ഉരിഞ്ഞവരുടെ പേരുകൾ കേട്ട് ആർത്തട്ടഹസ്സിക്കാം..
ഇനിയും പൂട്ടാത്ത ക്ലബ്ബുകളിൽ പോയി അർമാദിക്കാം .കല്ലേറും അക്രമവും ഇല്ലെങ്കിൽ എല്ലാ കടകളും കമ്പോളങ്ങളും തുറന്നു കിടക്കും .ജന ജീവിതം സാധാരണം ആയിരിക്കും . ..
ജനങ്ങളെ രാഷ്ട്രീയ പാർട്ടികളിൽ നിന്നും അകറ്റുന്ന അപക്വമായ ഒരു സമര മുറ.. .പ്രശ്ന പരിഹാര മുണ്ടാക്കാത്ത മന്ത്രി മാരുടെ നിയോജക മണ്ഡലത്തിലും ഔ ദ്യോഗിക വസതിക്കു മുൻപിലും പ്രതിഷേധം കൊടുംകാറ്റായി ഉയർത്താം. എല്ലായിടത്തും പ്രശ്നത്തെ അധികരിച്ച് കോർണർ യോഗങ്ങളും നടത്താം .ആയിരം കോർണർ യോഗം നടത്താൻ, ,ജനങ്ങളോട് കാര്യങ്ങൾ വിശദീകരിക്കാൻ കഴിയാത്ത ഒരു രാഷ്ട്രീയ പ്രസ്ഥാനവും കേരളത്തിലില്ല . ഹജൂർ കച്ചേരിക്ക് മുൻപിൽ സമരം നടത്താം ,ഗതാഗത തടസ്സമില്ലാതെ ..
ഹർത്താലിന്റെ സമര കാരണങ്ങളോട് ഐക്യദാർഡ്യം പ്രകടിപ്പിക്കുന്ന വരും ,പിന്തുണയ്ക്കുന്നവരുമായ സാധാരണക്കാരുടെ കഞ്ഞിയിൽ പാറ്റ ഇടുന്ന ഹർത്താലാണ് ജനങ്ങളിൽ നിന്നും അകറ്റുന്നത് .കാൽ കീഴിലെ മണ്ണ് ഒലിച്ചു പോകുന്നത് വളരെ വേഗത്തിലാണ് .വളരെ നിർണായക വിഷയത്തിൽ നടത്തുന്ന ഹർത്താലിനെ ഒരു പക്ഷെ ജനങ്ങൾ പിന്തുണച്ചേക്കും . പറയാതെ വയ്യ എന്ന ഘട്ടത്തിൽ പറഞ്ഞതാണ് .ഹന്തവ്യോ ന : ഹന്തവ്യ .

No comments:
Post a Comment