Sunday, April 12, 2015

മുസ്‍ലികളെയും ക്രിസ്ത്യാനികളെയും നിര്‍ബന്ധിത വന്ധ്യംകരണത്തിന് വിധേയമാക്കണമെന്ന് ഹിന്ദുമഹാസഭ നേതാവ്

ഇവന്മാരെല്ലാം പൊട്ടന്മാരാണൊ , അതോ പൊട്ടന്മാരായി അഭിനയിക്കുവാണോ
അത്യുല്‍പാദന ശേഷിയുള്ള മുസ്ലിംകളെയും ക്രിസ്ത്യാനികളെയും പ്രത്യുല്‍പാദനശേഷി കൊണ്ട് തോല്‍പിക്കാന്‍ പറ്റില്ല എന്നു മനസ്സിലായപ്പോള്‍ പുതിയ ഐഡിയയുമായി വന്നിരിക്കുകയാണല്ലേ ?
അഞ്ചാമതൊരു കുട്ടിയെ ഉണ്ടാക്കിയാല്‍ 10000 രൂപ കൊടുക്കുന്ന ബിഷപ്പിനെ അങ്ങോട്ടു വിടാം. അടുക്കളയും ആരാമവുമായി വല്ല കൊടുക്കല്‍ വാങ്ങലുകളും നടന്നാലോ ? ( Berly Thomas)

ഇന്ത്യയിൽ കൂടുതലുള്ളത് ഹിന്ദുക്കളല്ലേ....? അവുരുടേം കൂടി ചെയ്യു..പ്ളീസ് ...അവിടേം മതസൗഹാർദ്ദമാകരുതോ...?

മുസ്‍ലിം, ക്രിസ്ത്യന്‍ സമുദായങ്ങളുടെ അംഗസംഖ്യ വര്‍ധിച്ചു വരുന്നത് ഹൈന്ദവ സമുദായത്തിന് ഭീഷണിയാണെന്നും ഇത് മറികടക്കാന്‍ ഈ സമുദായംഗങ്ങളെ നിര്‍ബന്ധിത വന്ധ്യംകരണത്തിന് വിധേയമാക്കണമെന്നും  ഹിന്ദു മഹാസഭ അഖിലേന്ത്യ ഉപാധ്യക്ഷ സ്വാധി ദേവ താക്കൂര്‍. ഇതിനായി കേന്ദ്രം മുന്‍കൈയെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഹൈന്ദവ ദേവന്‍മാരുടെയും ദേവതകളുടെയും വിഗ്രഹങ്ങള്‍ ക്രിസ്ത്യന്‍, മുസ്‍ലിം പള്ളികളില്‍ സ്ഥാപിക്കണമെന്നും ഹിന്ദു മഹാസഭ നേതാവ് ആവശ്യപ്പെട്ടു.
ഹൈന്ദവ സമുദായം ശക്തിപ്രാപിക്കണമെങ്കില്‍ സമുദായംഗങ്ങളുടെ സംഖ്യ വര്‍ധിപ്പിക്കണമെന്നും  കൂടുതല്‍ കുട്ടികളെ ഉത്പാദിപ്പിക്കാന്‍ സ്ത്രീകള്‍ മുന്നോട്ടുവരണമെന്നും അവര്‍ ആഹ്വാനം ചെയ്തു

No comments:

Post a Comment