Wednesday, April 15, 2015

The Violinist--

ഭ്രൂണഹത്യ ശരിയോ തെറ്റൊ എന്ന വിഷയത്തെക്കുറിച്ച് അമേരിക്കൻ നീതിശാസ്ത്രജ്ഞയായ ജൂഡിത് ജാർവിസ് തോംസൺ പറയുന്നത് ഗർഭിണിയായ സ്ത്രീക്ക് സ്വന്തം ശരീരത്തിലും,ആ ശരീരത്തിന്റെ സഹായത്താൽ വളരുന്ന ഭ്രൂണത്തിലും പരിപൂർണമായ അധികാരമുണ്ടെന്നാണ്.
ഇത് വിശദീകരിക്കാൻ അവർ ഒരു ചിന്താ പരീക്ഷണമാണ് ( thought experiment) മുന്നോട്ട് വയ്ക്കുന്നത്..

അത് താഴെ,

രാത്രി ഉറങാൻ കിടന്ന നിങൾ പിറ്റേന്ന് രാവിലെ കണ്ണ് തുറന്നപ്പോൾ കാണുന്നത് അപരിചിതമായൊരിടത്ത് കിടക്കുന്നതാണ്.. നിങൾക്കരികിൽ മറ്റൊരാൾ കൂടി ഉണ്ട്.. അബോധാവസ്ഥയിലുള്ള പ്രസിദ്ധനായൊരു വയലിനിസ്റ്റ്....

ഈ വയലിനിസ്റ്റ് ഗുരുതരമായ വൃക്കരോഗം ബാധിച്ച് ദിവസങളെണ്ണി കഴിയുകയാണ്. വയലിനിസ്റ്റിന് രോഗമുക്തി നേടണമെങ്കിൽ സമാനമായ രക്ത്ഗ്രൂപ്പ് ഉള്ള ഒരാളുടെ വൃക്കകളുടെ സഹായം ആവശ്യമാണ്..പക്ഷേ വയലിനിസ്റ്റിന്റെ ബ്ലഡ് ഗ്രൂപ്പ് അപൂർവമായി കാണപ്പെടുന്നതുമാണ്.. ഇത് മനസ്സിലാക്കിയ വയലിനിസ്റ്റിന്റെ ആരാധകവൃന്ദം സമാനമായ രക്ത്രൂപ്പ് ഉള്ള നിങളെ തടവിലാക്കുകയും, വയലിനിസ്റ്റിന്റെ രക്തചംക്രമണവ്യൂഹം നിങളുട ശരീരത്തിനകത്തേക്ക് ഘടിപ്പിക്കുകയും ചെയ്തിരിക്കുന്നു..

അതുവഴി വയലിനിസ്റ്റ് നിങളുടെ വൃക്കകൾ അയാളുടെ രക്തശുദ്ധീകരണത്തിനായി ഉപയോഗിക്കുന്നു!

അതോടൊപ്പം നിങളുടെ ശാരീരിക പ്രവർത്തനങൾ സാധാരണ നിലയിൽ പ്രവർത്തിക്കുന്നുമുണ്ട്..
ഇത് മനസ്സിലാക്കിയ നിങൾ ഇപ്പോൾ വയലിനിസ്റ്റുമായുള്ള "കുഴൽ" ബന്ധം വിഛേദിക്കുകയാണെങ്കിൽ അയാൾ മരിക്കും ...

എന്നാൽ നിങൾ 9 മാസം ഇതേ കിടപ്പ് കിടക്കുകയും സ്വന്തം ആന്തരിക അവയവങളാൽ വയലിനിസ്റ്റിനെ സഹായിക്കുകയും ചെയ്താൽ അയാൾക്ക് രോഗമുക്തി നേടാം..തുടർന്ന് നിങൾക്ക് ഇടയിലുള്ള കണക്ഷൻ സുരക്ഷിതമായി വിഛെദിക്കുകയും ചെയ്യാം...

ഇവിടെ തോംസൺ പറയുന്നു,
നിങൾക്ക് ഇപ്പോൾ വയലിനിസ്റ്റുമായുള്ള ബന്ധം വിഛേദിക്കാനുള്ള അധികാരമുണ്ട്. പക്ഷേ അയാൾ മരിച്ചുപോകും..

നിങൾ അങനെ ചെയ്തെന്നിരിക്കട്ടെ, അത് ഒരിക്കലും വയലിനിസ്റ്റിന്റെ ഏതെങ്കിലും തരത്തിലുള്ള അവകാശത്തെ ഹനിക്കുന്നില്ല വയലിനിസ്റ്റിന്ന്അവകാശം ഇല്ലതന്നെ! കാരണം ഇവിടെ നിങളുടെ ശരീരം വയലിനിസ്റ്റ് അനുമതി ഇല്ലാതെ ഉപയോഗിക്കാൻ ശ്രമിക്കുകയാണ്....
നിങളുടെ ശരീരത്തിന്റെ പൂർണ അധികാരിയായ നിങൾ മാത്രമാണ് ഇവിടെ ഏത് വേണമെന്ന് തീരുമാനമെടുക്കേണ്ടത്..


എന്നാൽ നിങൾക്ക് സ്വമേധയാ 9 മാസക്കാലം കുഴൽ ബന്ധത്തിലൂടെ വയലിനിസ്റ്റിനെ സഹായിക്കുകയും ആവാം..അത് നിങളുടെ തീരുമാനവുമായി ബന്ധപ്പെട്ടിരിക്കുന്നു..
അങനെ ചെയ്യുന്നുവെങ്കിൽ അത് വയലിനിസ്റ്റിനോടുള്ള ദയാവായ്പായി കണക്കാക്കപെടുകയും ചെയ്യും...

ഈ ഉദാഹരണത്തിലൂടെ ഗർഭഛിദ്രം വേണമോ വേണ്ടയോ എന്ന് തീരുമാനിക്കാണുള്ള അവകാശം സ്ത്രീ-ക്ക് ആണെന്ന് ജൂഡിത് ജാർവിസ് തോംസൺ സമർഥിക്കുന്നു...

No comments:

Post a Comment