Sunday, April 19, 2015

മതങ്ങളില്ലായിരുന്നെങ്കില്‍ ലോകത്ത് ദാരിദ്ര്യം ഉണ്ടാകുമായിരുന്നില്ല


ഒരിക്കല്‍ ചെകുത്താന്‍ ദൈവത്തോടുപറഞ്ഞു - "താങ്കളുടെ പേരിലുള്ള മതങ്ങളും പ്രസ്ഥാനങ്ങളുമില്ലയിരുന്നെങ്കില്‍ ലോകത്തെ ദാരിദ്ര്യവും അസമത്വവും ഒട്ടൊക്കെ ഇല്ലാതാകുമായിരുന്നു."...

ദൈവം പറഞ്ഞു - "താങ്കളെന്താണ് അങ്ങനെ പറഞ്ഞത് .? അതൊന്നു തെളിയിക്കാന്‍ ഞാന്‍ വെല്ലുവിളിക്കുന്നു.....".

"ശരി" ; വെല്ലുവിളിയേറ്റെടുത്ത് ചെകുത്താന്‍ പറഞ്ഞു; "എന്റെകൂടെ വരൂ..." .

ചെകുത്താന്‍ ദൈവത്തെ സോമാലിയയിലെ വിശന്നുവലഞ്ഞ പട്ടിണിക്കോലങ്ങളെ കാണിച്ചു.

റിയോ ഡി ജനീറയിലെയും ധാരാവിയിലെയും ചേരികള്‍ കാണിച്ചു സിറയയിലെയും ഇറാക്കിലെയും നൈജീരിയയിലെയും അട്ടപ്പാടിയിലെയും പട്ടിണിമരണങ്ങള്‍ കാണിച്ചു. വയനാട്ടിലെയും ഇടുക്കിയിലെയും ആത്മഹത്യചെയ്ത കര്‍ഷക കുടുംബങ്ങളെ കാണിച്ചു.

ഇതെല്ലാം കണ്ട് അത്ഭുതപ്പെട്ട ദൈവം ചോദിച്ചു. -" ലോകത്ത്എല്ലാവര്‍ക്കും കഴിയാനുള്ള പണം ഞാന്‍ സൃഷ്ടച്ചതാണല്ലോ അതെവിടെ?".

ചെകുത്താന്‍ പറഞ്ഞു; " വരൂ.... . അമ്പലങ്ങളിലെയും പള്ളികളിലെയും ഭണ്ഡാരപ്പെട്ടികളിലേക്ക്, പുരോഹിത ശ്രേഷ്ഠന്മാരുടെ അരമനകളിലേക്ക്, സമുദായ നേതാക്കന്മാരുടെ കൊട്ടാരങ്ങളിലേക്ക്,. സ്വാശ്രയകോളോജ് മുതലാളമാരുടെയും ആതുര സേവന കച്ചവടക്കാരുടെയും ഭക്തി വ്യാപരികളുടെയും പണപ്പെട്ടികളിലേക്ക്.... 

നോക്കൂ...., . ഇവര്‍ക്ക് അവകാശപ്പെട്ട സമ്പത്തു മുഴുവന്‍ ഇവിടങ്ങളിലാണ് കുന്നുകൂട്ടപ്പെട്ടിരിക്കുന്നത് പൂഴ്ത്തിവച്ചിരിക്കുന്നത്.... അതുകൊണ്ടാണ് ഞാന്‍ പറഞ്ഞത് മതങ്ങളില്ലായിരുന്നെങ്കില്‍ ലോകത്ത് ദാരിദ്ര്യം ഉണ്ടാകുമായിരുന്നില്ല എന്ന്......!!"

No comments:

Post a Comment