Friday, April 24, 2015

ആലഞ്ചേരി തമ്പിരാനും ലാളിത്യവും ....


കുറച്ചു മാസങ്ങള്ക്ക് മുന്നേ ഡ്രൈവെറോഡു കാര് എടുക്കേണ്ട എന്ന് പറഞ്ഞു ,ഫോട്ടോഗ്രാഫർ മാരെ അറേഞ്ച് ചെയ്ത ശേഷം ഓട്ടോറിക്ഷയിൽ ഒരു ചടങ്ങിനെത്തി തമ്പിരാൻ ലാളിത്യം കാണിച്ചിരുന്നു ... പോകുന്നിടത്തെല്ലാം ലക്ഷങ്ങൾ പിരിച്ചു നടത്തുന്ന സ്വീകരണ മഹാമഹങ്ങളും ലാളിത്യം തന്നെ ...(കോടികൾ മുടക്കുന്നില്ലല്ലോ ..വെറും ലക്ഷങ്ങൾ മാത്രം ). റെഡ് കാർപെറ്റ് ടാര് റോഡിൽ വിരിച്ചു നടക്കുന്നതും ലാളിത്യം ... അമേരിക്കയിൽ ചെന്നാൽ ലിമോസിനിൽ മാത്രമേ തമ്പുരാൻ സഞ്ചരിക്കൂ ..അതും ലാളിത്യം ..ഫ്രാൻസിസ് പാപ്പ പരമ്പരാഗത കോമാളി വേഷങ്ങളും ചുവന്ന ഷൂവും ഉപേക്ഷിച്ചു ലളിത വസ്ത്രങ്ങൾ ധരിക്കുന്നത് തമ്പുരാൻ കാണുന്നേയില്ല . ഇവിടെ മുതലവായൻ തൊപ്പിയും സ്വർണ്ണവടിയും തിളങ്ങുന്ന രാജാപ്പാർട്ട് വേഷവും അതും ലാളിത്യം .....



No comments:

Post a Comment