Saturday, April 11, 2015

കൊല്ലം രൂപതയിലും നികൃഷ്ട ജീവികൾ വിലസുന്നു!

മാർപാപ്പ അറിവാൻ.....
കൊല്ലം രൂപതയിലും നികൃഷ്ട ജീവികൾ വിലസുന്നു!
വെള്ള ളോഹ ഉപേക്ഷിച്ചു മാനം രക്ഷിക്കൂ.....

പോപ്പുലർ ഫ്രണ്ട് ഭീകരന്മാർ പ്രൊഫ. ജോസഫിന്റെ കൈപ്പത്തി വെട്ടി.. കോതമംഗലം രൂപതയിലെ നികൃഷ്ടജീവികൾ അദ്ധേഹത്തിന്റെ ഭാര്യ സലോമിയുടെ തല തന്നെ വെട്ടി...
കത്തോലിക്കാ സഭയിൽ എമ്പാടും നികൃഷ്ട ജീവികൾ പുരോഹിത വേഷത്തിൽ വിലസുന്നു.... 
സഹജീവികളോട് തരിമ്പും സ്നേഹമില്ലാത്ത നികൃഷ്ടജീവികൾ... 

തൂവെള്ള ളോഹയിൽ മറഞ്ഞിരിക്കുന്ന ഈ നികൃഷ്ടരെ നഗ്നരാക്കി ചാട്ടവാറു കൊണ്ട് തല്ലി തൊലിയുരിക്കാൻ ഇനിയും ക്രിസ്തു വരുമോ?! വരണം...


രണ്ടു സംഭവങ്ങൾ മാത്രം പറയാം.... 

ഇത് വായിക്കുമ്പോൾ കൊല്ലത്തെ ചില നികൃഷ്ട ജീവികൾക്ക് മാനനഷ്ടം ഉണ്ടാകാം... കാരണം അവരുടെ മാനം കപടം ആയതുകൊണ്ട്!!

1985 കാലഘട്ടം.... 

എൻറെ അമ്മ തങ്കശ്ശേരി ഇൻഫന്റ് ജീസസ് സ്കൂളിൽ അധ്യാപികയായിരുന്നു. രക്തവാതം എന്ന രോഗം പിടിപെട്ടു ശരിക്ക് നടക്കാൻ വയ്യാതായ അമ്മ സ്കൂളിലെ താഴെ നിലകളിലെ ക്ലാസ്സുകളിൽ പഠിപ്പിച്ചു ജോലി ചെയ്തു വരികയായിരുന്നു. അന്ന് കൊല്ലത്തെ പ്രമാണിയും പ്രമുഖനും ആയിരുന്ന പ്രിൻസിപ്പാൾ കായാവിൽ പാതിരി പെട്ടന്ന് ടൈം ടേബിൾ ഒന്ന് പരിഷ്കരിച്ചു! ഒൻപത് പീരിയഡുകൾ ഉള്ള ഒരു ദിവസം കുറഞ്ഞത്‌ അഞ്ചു തവണ സ്റ്റയർകേസ് കയറിയിറങ്ങി ജോലി ചെയ്യുന്ന വിധം! ഈ പാതിരി ഇതിനു തന്റെ നികൃഷ്ട ബുദ്ധി എത്രത്തോളം ഉപയോഗിച്ച് കാണണം!! അമ്മ ജോലി രാജിവെച്ചു. ആ വർഷം കിടപ്പിലായ അമ്മ 16 വർഷം രോഗകിടക്കയിൽ കിടന്ന ശേഷം മരിച്ചു. അമ്മയെ വന്നു കാണാൻ സഹപ്രവർത്തകർക്ക് ഭയമായിരുന്നു. നികൃഷ്ടൻ ഭയപ്പെടുത്തി.... 

പ്രമാണിയായി നടന്ന ആ പാതിരി തന്റെ മാത്രം തട്ടകം എന്ന് കരുതി വിരാജിച്ചിരുന്ന ഇൻഫന്റ് ജീസസ് സ്കൂളിൽ നിന്നും ബെൻസിഗർ ആശുപത്രിയിൽ നിന്നും ഇന്ന് ചവിട്ടി പുറത്താക്കപ്പെട്ടിരിക്കുന്നു! 

അധികാരം നഷ്ടപ്പെട്ടു... ആരാലും വേണ്ടാതെ... ബഹുമാനിച്ചു പൊക്കി കൊണ്ട് നടക്കാൻ ആരുമില്ലാതെ ഇപ്പോൾ ആ ദേഹം നികൃഷ്ട ജീവിതത്തിന്റെ അന്ത്യപാദം കൊണ്ടാടുന്നു! 
ഇപ്പോൾ അമ്മയുടെ ആ പഴയ സഹപ്രവർത്തകർ എന്നെയും സഹോദരങ്ങളെയും കാണുമ്പോൾ ഈ നികൃഷ്ടനെ ശപിക്കാറുണ്ട്! അവരുടെ ദുഃഖം പങ്കിടാറുണ്ട്. അമ്മയെ കാണുന്നതിൽ നിന്ന് പോലും തങ്ങളെ ഭയപ്പെടുത്തി വിലക്കിയ ഈ നികൃഷ്ടൻ ഇന്നവർക്കു പുരോഹിതൻ അല്ല. ഇയാളെ മുൻപ് "രക്തരക്ഷസ്സ്" എന്ന് സംബോദന ചെയ്തു ലേഖനം പ്രസിദ്ധീകരിച്ചതിനു കൊല്ലം കോടതിയിൽ മാനനഷ്ട കേസ് ഉണ്ടായിരുന്നതായി എനിക്കറിയാം... പക്ഷെ ഇന്നും വെള്ള ളോഹയണിഞ്ഞു നമ്മളെ കബളിപ്പിച്ചു ഇയാൾ കൊല്ലത്ത് പുതിയ മേച്ചിൽപുറം തേടി അലയുന്നുണ്ട്..... അനവധി പേരുടെ ശാപവും പേറി.....

ഇനി പഴക്കം ഇല്ലാത്ത മറ്റൊരു സംഭവം....

കുറെ മാസങ്ങൾക്ക് മുൻപ് ഒരു ദിവസം വൈകീട്ട് നാല് മണിക്ക് ബെൻസിഗർ നഴ്സിംഗ് കോളേജിലെ പ്രിൻസിപാലിനെ ഇപ്പോഴത്തെ കൊല്ലം മെത്രാൻ (തിരുമേനിയെന്നും അറിയപ്പെടും!) പിരിച്ചു വിടുന്നു. നോട്ടീസ് ഇല്ല.. കുറ്റപത്രം ഇല്ല... അന്വേഷണം ഇല്ല... വിശദീകരണം തേടുന്നില്ല... 

ശമ്പളം വാങ്ങി കുടുംബം പോറ്റുന്ന ഒരു വനിതയെ പെട്ടന്ന് മുന്നറിയിപ്പില്ലാതെ ഇരുട്ടിലേക്ക് തള്ളി വിട്ടു ഈ ദൈവദാസൻ! ഇയാളെ നികൃഷ്ടൻ എന്ന് ആരെങ്കിലും വിളിച്ചാൽ തെറ്റാണോ? ആ കുടുംബം എങ്ങനെ ജീവൻ നിലനിർത്തും എന്നത് ഒരു നികൃഷ്ടൻ ചിന്തിക്കേണ്ട വിഷയം അല്ലല്ലോ!! കോടതിയിൽ കേസ് ആയപ്പോൾ സത്യത്തിനു നിരക്കാത്ത കള്ളങ്ങൾ സത്യം ചെയ്തു കോടതിയിൽ ബോധിപ്പിക്കാനും ഈ "തിരു" മേനിക്കു ഉളുപ്പില്ലായിരുന്നു. ഇത്തരം നികൃഷ്ട ജീവികളെ ആ നാമം ഉപയോഗിച്ച് വിളിക്കുന്നവരെ തിരുത്തുന്ന ഇവിടുത്തെ കപട രാഷ്ട്രീയ നേതൃത്വം ആണ് കൂടുതൽ നികൃഷ്ടർ. പാതിരിയും കപട രാഷ്ട്രീയക്കാരനും നികൃഷ്ട ജീവിതം മറയ്ക്കുന്നത് "തൂവെള്ള" വസ്ത്രം കൊണ്ട്....

പ്രിയ മാർപാപ്പ... അങ്ങ് ഈ വെള്ള വസ്ത്രം ഉടനെ ഉപേക്ഷിക്കു.... മാനം രക്ഷിക്കൂ...

Courtesy -`Adv. Boris Paul`

No comments:

Post a Comment