പള്ളിമേടയില്‍ 14കാരിയെ പീഡിപ്പിച്ചെന്ന കേസില്‍ ആരോപണവിധേയനായ വൈദികന്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം തുടങ്ങി.
ഫാ. എഡ്വിന്‍ ഫിഗരസിന്‍െറ അഭിഭാഷകന്‍ എറണാകുളം അഡീഷനല്‍ സെഷന്‍സ് കോടതിയിലത്തെി പ്രഥമവിവര റിപ്പോര്‍ട്ട്, സ്റ്റേറ്റ്മെന്‍റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പിന് അപേക്ഷ നല്‍കി. മകളെ പീഡിപ്പിച്ചെന്ന പെണ്‍കുട്ടിയുടെ മാതാവിന്‍െറ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തതോടെ വൈദികന്‍ ഒളിവില്‍ പോവുകയായിരുന്നു.
ഈസ്റ്ററിനുശേഷം വൈദികന്‍ കോടതിയില്‍ കീഴടങ്ങുമെന്ന സംശയത്തെ തുടര്‍ന്ന് കോടതി പരിസരങ്ങളില്‍ പൊലീസ് നിരീക്ഷണം ശക്തമാക്കി. വൈദികന്‍ വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കാറുള്ളതിനാല്‍ വിമാനത്താവളങ്ങളും നിരീക്ഷണത്തിലാണ്. പുത്തന്‍വേലിക്കര പറങ്കിനാട്ടിയ കുരിശ് ലൂര്‍ദ് മാതാ പള്ളി വികാരിയാണ് ഫാ. എഡ്വിന്‍.
https://scontent-sin.xx.fbcdn.net/hphotos-xtp1/v/t1.0-9/11062812_678661218927819_2327876322912335125_n.jpg?oh=48396c8767429da0bad02581eb725b0e&oe=55E4985D

No comments:
Post a Comment