Monday, April 13, 2015

ധ്യാനത്തിന് പേഴ്സുമായും കുമ്പസ്സാരത്തിനു പേഴ്സണുമായും ബന്ധമുണ്ട്.

വല്യ ആഴ്ച നിറയെ ഹൌസ്ഫുള്‍ ധ്യാനങ്ങള്‍ നടന്നു. ഇതുകൊണ്ട് ആര്‍ക്കെന്തു പ്രയോജനം കിട്ടിയെന്നു ചോദിക്കരുത്. 

കാഞ്ഞിരപ്പള്ളിയില്‍ ചെന്നാല്‍ മോനിക്കായെ അങ്ങനെ തീറ്റിക്കുന്നില്ലായെന്നു കേള്‍ക്കാം; 

ചങ്ങനാശ്ശേരിയില്‍ ചെന്നാല്‍ പത്രക്കാരെ വെടിവെച്ചു കൊല്ലണമെന്ന് കേള്‍ക്കാം; 

ഇടുക്കിയില്‍ ചെന്നാല്‍ പി റ്റി തോമസ്സിനെ ഉലക്കക്കുരുട്ടുമെന്നു കേള്‍ക്കാം; 

കോതമംഗലത്ത് ചെന്നാല്‍ പ്രഫസ്സറെ മണ്ണ് തീറ്റിക്കുമെന്ന് കേള്‍ക്കാം; 

പാലായില്‍ വന്നാല്‍ ആ ശവം ഇവിടെ കുഴിച്ചിടണ്ടായെന്ന് കേള്‍ക്കാം; 

അങ്ങനെ എവിടെ നോക്കിയാലും ഏഴെഴുപതു പ്രാവശ്യം ക്ഷമിക്കുന്നതിന്‍റെ കഥകള്‍ മാത്രം. ഈയ്യിടെ മന്ത്രി മാണി ഒരുഗ്രന്‍ ധ്യാനം കൂടി. ഇറങ്ങി വന്നതേ പറഞ്ഞത്, ജോര്‍ജ്ജിനെ ക്രൂശിക്കുക എന്നായിരുന്നല്ലോ. ഇപ്പോള്‍ ധ്യാനങ്ങളുടെ പൊതുവായ തീ൦ അച്ചന്മാരെയും മെത്രാന്മാരെയും കുറ്റം പറയരുതെന്നാണ് (തങ്ങളെക്കൂടി ലിസ്റ്റില്‍ പെടുത്താത്തതിന് മഠംകാര്‍ക്ക് പിണക്കമുണ്ടോന്ന് ചോദിച്ചാല്‍ ഉണ്ട് താനും). 

ധ്യാനത്തിന് പേഴ്സുമായും കുമ്പസ്സാരത്തിനു പേഴ്സണുമായും ബന്ധമുണ്ട്. കുമ്പസ്സാര രഹസ്യം പുറത്തു പറഞ്ഞതായി അറിവില്ല; പക്ഷേ, കുമ്പസ്സാരം പള്ളിയില്‍ തുടങ്ങി പള്ളിമുറികളില്‍ അവസാനിക്കുന്നതിന്‍റെ കഥകള്‍ ധാരാളം. കല്യാണത്തിന് A കുറി B കുറി C കുറി എന്നിങ്ങനെ കുറെ കുറികളുണ്ടല്ലോ. അതുപോലെ അച്ചന്മാര്‍ പള്ളി മാറുമ്പോള്‍ ഇടവകക്കാരുടെ വക ഒരു ‘S’ കുറിയും (സ്വഭാവ സര്ടിഫികെറ്റ്) നിര്‍ബന്ധമായി കൊണ്ടുപോകണമെന്ന് ഒരു നിയമം ഉണ്ടാക്കാം. ഞാനൊരു നല്ല കാര്യം പറയട്ടെ, എല്ലാ പള്ളിമുറികളിലും നിര്‍ബന്ധമായും ഒളിക്യാമാറാകള്‍ വെയ്ക്കുകയും, അത് പരിശോധിക്കാനുള്ള അവകാശം അത്മായനു കൊടുക്കുകയും ചെയ്യുക. പകുതി പ്രശ്നം തീരും.

No comments:

Post a Comment