Friday, April 24, 2015

ഇങ്ങനെ എന്തെല്ലാം

.കോഴിക്കുഞ്ഞുങ്ങള്‍ വിരിഞ്ഞിറങ്ങിയപ്പോള്‍ കത്രിച്ചേടത്തി നേര്‍ച്ചനേര്‍ന്നു. ”എന്റെ അരീത്ര വെല്ലിച്ചാ, എന്റെ കോഴിയേ പരുന്ത് കൊണ്ടുപോകാതിരുന്നാല്‍ വെല്ലിച്ചന് തലക്കോഴിയെ തന്നേക്കാവേ” പിന്നെ ഈ കോഴിയേ നോക്കേണ്ടത് അരീത്രവെല്ലിച്ചനാണ്. ഇങ്ങനെ എന്തെല്ലാം

SAINTS
പുണ്യവാളന്മാര്‍ ഭക്തന്മാരുടെ അപേക്ഷകള്‍ സോര്‍ട്ടുചെയ്ത് ദൈവതിരുമുന്‍പില്‍ വയ്ക്കുന്നു. പ്രസ്തുത കാര്യസാദ്ധ്യത്തിനായി കൊടുത്തിട്ടുള്ള പണത്തിന്റെ കാര്യവും വരവു വയ്‌ക്കേണ്ടതായിട്ടുണ്ട്. ഉദാഹരണത്തിന് ഒരാള്‍ക്ക് ഒരു മാല നഷ്ടപ്പെടുന്നു. അയാള്‍ ‘കുറവിലങ്ങാട്ടു മുത്തിയമ്മക്ക്’ കൂടുതുറന്ന് ഒരു കുര്‍ബാന ചൊല്ലിക്കുന്നു. വേറൊരാള്‍ക്ക് ഒരു ആടു കാണാതെ പോകുന്നു. 15 രൂപാ മുടക്കി നട തുറന്ന് ഒരു കുര്‍ബാന ചൊല്ലിക്കുന്നു. രണ്ടും ഒരേ രീതിയില്‍ കൈകാര്യം ചെയ്യാന്‍ പറ്റില്ലല്ലോ? രണ്ടാമത്തേത് സത്വര ശ്രദ്ധയാകര്‍ഷിക്കേണ്ടതാകയാല്‍ ‘Immediate’ എന്ന ഫയലില്‍വച്ച് ദൈവത്തിനു പോകുന്നു. വേറെയുമുണ്ട്. പാലായില്‍ ളാലം പള്ളിയിലെ നിത്യസഹായ മാതാവിന് ഒന്‍പതു ശനിയാഴ്ചകള്‍ (കാലില്‍ വന്ന വാതത്തില്‍നിന്നും രക്ഷ കിട്ടാന്‍) മറിയച്ചേടത്തി നേര്‍ച്ച നേരുന്നു. ആ ഒന്‍പതു നൊവേനയും, എല്ലാ ശനിയാഴ്ചയും വരവുവയ്ക്കണം. കാര്യംപഠിച്ച് മറിയച്ചേടത്തിയെ വാതത്തില്‍ നിന്നും രക്ഷിക്കണം.!! കോഴിക്കുഞ്ഞുങ്ങള്‍ വിരിഞ്ഞിറങ്ങിയപ്പോള്‍ കത്രിച്ചേടത്തി നേര്‍ച്ചനേര്‍ന്നു. ”എന്റെ അരീത്ര വെല്ലിച്ചാ, എന്റെ കോഴിയേ പരുന്ത് കൊണ്ടുപോകാതിരുന്നാല്‍ വെല്ലിച്ചന് തലക്കോഴിയെ തന്നേക്കാവേ” പിന്നെ ഈ കോഴിയേ നോക്കേണ്ടത് അരീത്രവെല്ലിച്ചനാണ്. ഇങ്ങനെ എന്തെല്ലാം!
( സ്വര്‍ഗത്തിലെ ഭരണസമ്പ്രദായം, ബൈബിള്‍, ഫലിതം, ഓശാന, ഡിസംബര്‍ 1975)


No comments:

Post a Comment