Saturday, April 11, 2015

Feeling സംശയം; വെറും സംശയം മാത്രം..


വത്തിക്കാനിൽ നടന്ന വിശുദ്ധീകരണ ചടങ്ങിൽ പങ്കെടുക്കാനും റോം കാണാനും സർക്കാർ ചെലവിൽ വന്ന മൂന്നാലു മലയാളി ചേട്ടായിമാരുടെ ദൃശ്യം... ഒരു ചങ്ങാതി എടുത്ത ഫോട്ടോ.....
പ്രായമേറി വരികയല്ലേ, പഴയ പോലെ കണ്ണു പിടിക്കുന്നില്ല..... അതോ പടത്തിനു ക്ലാരിറ്റി കുറവായിട്ടാണോ???
പതിനെട്ടു വർഷം മുൻപ് ഒരു പതിനാറുകാരി പെണ്‍കൊച്ചിനെ കൂട്ടം ചേർന്നു കെണിയിൽപ്പെടുത്തി കൊണ്ടുപോയി പിച്ചിച്ചീന്തിയ നാൽപ്പതു പേരിൽ പ്രധാനിയും, രാഷ്ട്രീയസ്വാധീനം കൊണ്ടും ചങ്ങനാശേരിക്കാരനായ ഒരു വിടുവായന്റെ ചങ്ങനാശേരിക്കാരനായ ഒരു വിടുവായൻ, അഥവാ എട്ടുകാലി മമ്മൂഞ്ഞ്, അഥവാ പഴയ ഗുമസ്തൻ ... കളള സാക്ഷി മൊഴി കൊണ്ടും മാത്രം കഷ്ടിച്ചു തലനാരിഴക്ക്‌ രക്ഷപെട്ട മദ്ധ്യ തിരുവിതാംകൂറുകാരനായ ഒരു പരമ തെണ്ടിയുടെ മുഖച്ഛായ അതിൽ ഒരു ചേട്ടായിക്കില്ലേ എന്നെനിക്കൊരു സംശയം...!!!
വെറും സംശയമാണു കേട്ടോ......

ഇരുപത്തിഅയ്യായിരം അടി ഉയരത്തിൽ പറക്കുന്ന വിമാനത്തിനുളളിൽ; കൊളളാവുന്ന വലുപ്പത്തിൽ, ഷേയ്പ്പൊത്ത ഒരു മാറിടം കണ്ടപ്പോൾ നിലയും വിലയും പരിസരവും മറന്നു, ഗ്രഹണി പിടിച്ച പിള്ളേർ ചക്കക്കൂട്ടാൻ കണ്ട മാതിരി ആക്രാന്തം മൂത്ത്, സൂത്രത്തിൽ അതിൽ കയറിപ്പിടിച്ച തൊടുപുഴക്കാരനായ ഒരു പരമ ചെറ്റയുടെ മുഖച്ഛായ അതിൽ വേറൊരു ചേട്ടായിക്കില്ലേ എന്നെനിക്കൊരു സംശയം..!!!
വെറും സംശയമാണു കേട്ടോ......

ദാ പിന്നെയും സംശയം.. ഉമ്മൻ പോപ്പും കർദിനാൾമാരും ചേർന്ന് കഴിഞ്ഞ ദിവസം നാമകരണ ചടങ്ങ് നടത്തിയ ഹൈറേഞ്ച് പുണ്യാളന്റെ ഒരു വിദൂര സാദൃശ്യം ലാ ഇടയ്ക്ക് നില്ക്കുന്ന ചെക്കനില്ലേ ..??.. ബാർ മൊയ്ലാളിമാരിൽ നിന്നും പെട്രോൾ പമ്പ് മൊയ് ലാളിമാരിൽ നിന്നും കോഴ വാങ്ങിയ ഒരു പാലാക്കാരൻ ഫ്രാഡിന്റെ വിദൂര മുഖച്ഛായ ലിവന് തോന്നുന്നുണ്ട്...
വെറുതെയിരുന്നു ബോറടിച്ചിരിക്കുന്ന ഗോവിന്ദചാമിയെ കൂടെ സർക്കാർ ചെലവിൽ വത്തിക്കാൻ കാണാൻ വിടാമായിരുന്നു .... വി.പത്രോസിന്റെ ശവകുടീരം കണ്ടു ചിലപ്പോ മാനസാന്തരപ്പെട്ടാലോ?????
നവ വിശുദ്ധരുടെ ഒരു ഗതികേടേ....

No comments:

Post a Comment