അക്ഷയ ത്രിതീയ തട്ടിപ്പിൻറെ രഹസ്യം
വെറും 13 വർഷം മുൻപ്, ഒരു മാർക്കറ്റിങ്ങ് വിദഗ്ധൻറെ തലയിൽ വിരിഞ്ഞ ആശയം, എങ്ങനെ ഒരു അന്ധവിശ്വാസമാക്കി വളർത്തിയെടുത്തു എന്നതിനെ കുറിച്ച് ഏഷ്യാനെറ്റ് നടത്തിയ അഭിമുഖത്തില്‍ നിന്ന്
സ്വന്തം മകളുടെ കല്ല്യാണത്തിന് ഒരു തരി പൊന്ന് പോലും അണിയിക്കാത്ത ഇത്തരം വ്യാപാരികൾ, ഒരു നാടിൻറെ വിശ്വാസത്തെ വികലമാക്കി മാറ്റികൊണ്ട്, കച്ചവടം നടത്തുന്ന തന്ത്രം എങ്ങനെയാണെന്ന് തിരിച്ചറിയുക...
സൽകർമ്മങ്ങൾക്കും ദാനധർമ്മങ്ങൾക്കുമുള്ള ദിവസമായി മാത്രം പുരാണങ്ങളിലുള്ള അക്ഷയ ത്രിതീയ എന്ന അവസരത്തെ, മലയാളിയെ വിഡ്ഢിയാക്കാനും കൂടുതൽ ലാഭം കൊയ്യാനുമുള്ള Opportunity ആയി കാണുന്ന Marketing Strategy, ഇവരുടെ വായിൽ നിന്നു തന്നെ കേട്ടറിയുക...
എത്ര സാക്ഷരത നേടിയാലും ഏത് തരം തട്ടിപ്പിലും കബളിക്കപ്പെടുന്ന, 'The Great Superstition Industry'യുടെ അഥവാ 'മഹത്തായ അന്ധവിശ്വാസ വ്യവസായത്തിൻറെ' ഇരകൾ മാത്രമാണ് മലയാളികൾ എന്ന് പരസ്യമായി ഒരു ചാനൽ ചർച്ചയിൽ തുറന്ന് സമ്മതിക്കുന്ന ഇവരുടെ പരിഹാസ മനോഭാവം, ഒന്ന് മനസ്സിലാക്കാനുള്ള ശ്രമമെങ്കിലും നടത്തുക...
അവസാനമായി, ഹൈന്ദവ സംസ്കാരത്തെ എന്ത് വില കൊടുത്തും സംരക്ഷിക്കാൻ വാളും പരിചയുമായി നടക്കുന്ന സംഘടനകളോടും പരിവാരങ്ങളോടും ഈ എളിയവന്റെ ചോദ്യം - പുരാണങ്ങളിലെങ്ങും പറഞ്ഞിട്ടില്ലാത്ത കാര്യം മെനഞ്ഞുണ്ടാക്കി കച്ചവടം നടത്തുന്ന ഇത്തരക്കാരുടെ ഉളുപ്പില്ലാത്ത വെളിപ്പെടുത്തലുകൾ കണ്ടിട്ടും, നിങ്ങളുടെ മതവികാരം 'വ്രണ'പ്പെടാത്തതെന്തേ? എന്തുകൊണ്ടാണ് ആർ.എസ്.എസും വി.എച്ച്.പിയും അടക്കമുള്ള വീരശൂരപരാക്രമി പരിവാരങ്ങൾ, ഹൈന്ദവ വിശ്വാസത്തെ ചൂഷണം ചെയ്യുന്ന ഇത്തരം നീചമായ വിപണന തന്ത്രങ്ങൾക്ക് മുന്നിൽ മൗനം പാലിക്കുന്നത്? നിങ്ങൾ ഹൈന്ദവ സംസ്കാരത്തിൻറെ യഥാർത്ഥ അംബാസഡർമാരാണെങ്കിൽ, ഈ വരുന്ന ഏപ്രില്‍ 21ന്, അക്ഷയ ത്രിതീയ കച്ചവടത്തിലേർപ്പെടുന്ന കേരളത്തിലെ ജ്വല്ലറികൾക്ക് മുന്നിൽ ഒരു ഉപരോധ സമരം നടത്തുക... കാണട്ടെ, ഈ മതത്തോടും അതിൻറെ വിശ്വാസങ്ങളോടും നിങ്ങൾക്കുള്ള പ്രതിബദ്ധത...


No comments:
Post a Comment