Monday, April 13, 2015

പ്രായപൂർത്തിയെത്താത്ത കുട്ടികളും കത്തോലിക്കാ വൈദികരും .....

A user's photo.
















ഈ പേജിന്റെ വായനക്കാരനായ ഒരു വൈദികനുണ്ട് ,തല്ക്കാലം നമുക്ക് അയാളെ ഫാതർ ഫെർണാണ്ടസ് എന്ന് വിളിയ്ക്കാം .വൈദികരുടെ ബാലപീഡനങ്ങളെക്കുറിച്ചുള്ള പോസ്റ്റുകൾ കണ്ടാൽ പിന്നെ അച്ചനു കലിയിളകും . 80 വയസ്സ് ഉള്ള ഒരാൾ ഒരു കുറ്റം ചെയ്‌താൽ എല്ലാ 80 വയസ്സുകാരെയും നിങ്ങൾ കുറ്റപ്പെടുത്തുമോ എന്നാണു ഫാദെറിന്റെ സെമിനാരി ബുദ്ധിയിൽ തെളിഞ്ഞ ന്യായം .
ഫാതെരിനായി ചില വസ്തുതകൾ ...

2010 ഒക്‌ടോബര്‍ 17നാണ് കളര്‍കോട് കൈതവന ഏഴരപറയില്‍ ബെന്നിയുടെയുടെയും സുജയുടെയും മകള്‍ ശ്രേയയെയാണ് ലഹരിവിമുക്ത കേന്ദ്രമായ കൈതവന അക്‌സപ്റ്റ് കൃപാഭവനിലെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൈതവന പള്ളിയുടെ സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ ശ്രേയ യഹുദിയ 2010 എന്ന പേരില്‍ സംഘടിപ്പിച്ച വ്യക്തിത്വ വികസനക്ലാസില്‍ പങ്കെടുക്കാനെത്തിയതായിരുന്നു.സംശയത്തിന്റെ നിഴലിലുള്ള കൃപാഭവന്‍ ഡയറക്ടര്‍ ഫാ. മാത്തുക്കുട്ടിയെ നാര്‍ക്കോ പരിശോധനയ്ക്ക് വിധേയനാക്കണമെന്ന് ക്രൈംബ്രാഞ്ച് ആലപ്പുഴ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നെങ്കിലും ഫാ. മാത്തുക്കുട്ടി സമ്മതം നല്‍കാതിരുന്നതിനാല്‍ കോടതി അന്ന് അനുവാദം നല്‍കിയില്ല. സിസ്റ്റര്‍ അഭയ കേസില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്റെ വിധിയാണ് ഈ കേസില്‍ വൈദികന് തുണയായതെന്നതാണ് ശ്രദ്ധേയം. കുളത്തില്‍ നിന്ന് ലഭിച്ച മൃതദേഹത്തില്‍ മുഖത്തും മറ്റും കടിച്ച പാടുകളുണ്ടായിരുന്നെങ്കിലും അതുപോലും രേഖപ്പെടുത്താന്‍ പോലീസ് തയ്യാറായിരുന്നില്ല. ശ്രേയയുടെ ചുണ്ടിന് കീഴില്‍ പല്ലുകൊണ്ടുള്ള ആഴത്തിലുള്ള ക്ഷതമുള്ളതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിരുന്നു.

മാത്തുക്കുട്ടിയെന്ന കുർബ്ബാന തൊഴിലാളി എന്തുകൊണ്ട് ശാസ്ത്രീയമായ അന്വേഷണത്തെ ഭയക്കുന്നു ?

പൊറ്റക്കുഴി ചെറുപുഷ്പം പള്ളി വികാരി ഫാ. സെബാസ്റ്റ്യൻ മൂന്നുകൂട്ടുങ്കൽ. അൾത്താര ബാലന്മാർക്ക് സൈക്കിളും നല്ല ഭക്ഷണവും വാങ്ങിക്കൊടുത്തു ലൈംഗികപീഡനം നടത്തി രക്ഷിതാക്കളുടെ അടി വാങ്ങിയ കൂദാശചട്ടമ്പി ,ഇദ്ദേഹത്തിനുള്ള ശിക്ഷ സ്ഥലം മാറ്റം മാത്രം .അന്വേഷണം മരവിച്ചു .എന്തുകൊണ്ട്?

തൃശൂരിന്റെ കൊക്കൻ 9 വയസ്സുകാരിയെ ആദ്യകുർബ്ബാനയുടെ ഉടുപ്പിന്റെ അളവ് എടുക്കാൻ എന്നപേരിൽ പള്ളിമുറിയിൽ കൊണ്ടുപോയി പവതവണ പീഡിപ്പിച്ചു ,നഗ്നചിത്രങ്ങളും പകർത്തി .രാജു കൊക്കന്റെ ലാപ്പ്ടോപ്പും മൊബൈലും എവിടെപ്പോയി ? ജാമ്യമില്ല വകുപ്പിൽ കേസ് എടുത്തു എന്ന് പോലീസ് - പക്ഷെ പുള്ളി ജാമ്യത്തിൽ ഇറങ്ങി .എങ്ങനെ ?

ഏറ്റവും പുതിയതായി വാണഗുരുവായ ധ്യാനഗുരു എഡ്വിൻ ഫിഗരെസ് . അൾത്താര ബാലികമാരെക്കൊണ്ട് സ്വന്തം മുറി വൃത്തിയാക്കിക്കുന്നവൻ.പല സ്ത്രീകളെയും പെണ്‍കുട്ടികളെയും മുന്പും പീഡിപ്പിച്ചിട്ടുള്ളവൻ .അവർ പരാതികൾ ബിഷപ്പിന് നല്കിയിട്ടും ധ്യാനഗുരു എന്ന പരിവേഷത്താൽ എല്ലാവരെയും പറ്റിച്ചവൻ .കുംബസാരിക്കനെത്ത്തിയ പെണ്‍കുട്ടിയെ ബെഡ്രൂമിൽ കൊണ്ടുപോയി പലതവണ പീഡിപ്പിച്ചു .കുർബ്ബാന ചോല്ലരുതെന്നു വിലക്കിയ ബിഷപ്പിനെ ധിക്കരിച്ചു കുർബ്ബാന ചൊല്ലിയ ശേഷം മുങ്ങി .

കപട വേഷധാരികളായ വൈദികർ കുട്ടികളെ ടാർഗറ്റ് ചെയ്യുന്നു എന്ന് വ്യക്തമാണ് . ലൈംഗിക രോഗങ്ങളെ പേടിക്കേണ്ട , പേടി മൂലം കുട്ടികൾ സാധാരണ ഗതിയിൽ പീഡന വിവരങ്ങൾ പുറത്തു പറയാറില്ല . സന്ന്യാസിനികളെ പ്രാപിക്കരുത്‌ ലൈംഗിക രോഗം പിടിക്കാൻ സാധ്യതയുണ്ട് എന്ന് വാത്സ്യായനൻ കാമസൂത്രത്തിലെഴുതി ഇപ്പോഴും കാര്യങ്ങളുടെ കിടപ്പ് അങ്ങനെതന്നെ . കള്ളൻ മണിയൻപിള്ളയുടെ ആത്മകഥയിൽ ബാല്യകാലത്ത് പേരും ജാതിയും ചോദിച്ചറിഞ്ഞ ശേഷം മഠത്തിൽ വിളിച്ചു കൊണ്ടുപോയി പീഡിപ്പിച്ച രണ്ടു കന്യാസ്ത്രീ കളെക്കുറിച്ച് പറയുന്നുണ്ട് .

ഇന്ത്യയിൽ ലൈംഗികപീഡന കേസുകളിൽ ആയിരത്തിലൊരു കേസ് മാത്രമേ റിപ്പോർട്ട്‌ ചെയ്യപ്പെടാറൂള്ളൂ എന്ന് ക്രിമിനോലജിസ്ട്ടുകൾ സാക്ഷപ്പെടുത്തുന്നു . കത്തോലിക്ക വൈദികർ ക്കിടയിൽ ധാരാളം എയിഡ്സ് രോഗികൾ ഉണ്ടെന്നു രണ്ടുവര്ഷം മുന്പൊരു റിപ്പോർട്ട്‌ കണ്ടിരുന്നു . നല്ലവൈദികരും കന്യാസ്ത്രീകളും വളരെ കുറവാണെന്നും കപടവേഷങ്ങളാണ് അധികം എന്നും സഭവിട്ട സന്ന്യസ്തർ സാക്ഷ്യപ്പെടുത്തുന്നു .

ഫാതർ ഫെര്നാന്ടെസ് ഇപ്പോൾ എന്ത് പറയുന്നു ? ദൈവമനുഷ്യൻ എന്ന പരിവേഷം ഉപയോഗിച്ച് നടത്തുന്ന ഈ തന്തയില്ലാഴികകളെ നിങ്ങൾ ഇനിയും ന്യായീകരിക്കുന്നുവോ ? ഐസ് കട്ടയുടെ അറ്റം മാത്രമല്ലേ പുറത്തുവന്നിട്ടുള്ളൂ ? അളയിലുള്ളത് ഇതിലും വലുതല്ലേ ? നിങ്ങളും പിടിക്കപ്പെടും എന്നുള്ളതാണോ അതോ പീടകരോടുള്ള അസൂയയോ , എന്താണ് താങ്കളുടെ പ്രശ്നം ഫാദർ ഫെർണാണ്ടെസ് ?

No comments:

Post a Comment