Saturday, April 18, 2015

പള്ളിമേടയിലെ പീഡനം: കേസില്‍ പ്രതിയായ വികാരിയച്ചന്‍ വിദേശത്തേക്കു കടന്നു -

ഇവനെ പിടിച്ചു ദുബായ് പോലീസില്‍ കൊടുക്കേണ്ട കടമ ഇനി ദുബായില്‍ ഉളള നല്ലവരായ പ്രവാസികളുടേതാണ്. ഈ വികാരിയുടെ അടുത്ത ലക്‌ഷ്യം ദുബായിലെ കുഞ്ഞാടുകലായിരിക്കും.ഇതൊന്നും നുമ്മടെ തേലക്കാട്ടച്ചന്‍ അറിയുന്നില്ല ...ഇങ്ങനെ പോയാല്‍ പളളിമേടകളില്‍ വീഞ്ഞിനു പകരം കടുക്ക കഷായം വക്കേണ്ടി വരും.ദുബായിലെ പെണ്‍കുട്ടികളുടെ ശ്രദ്ധയ്ക്ക്‌ , തന്തക്ക്‌ ഏഴ് ദിവസം മുൻപ് ഉണ്ടായ ഈ ഇടയൻ ദുബായിക്ക് വരുന്നുണ്ട് . നിങ്ങൾ സൂക്ഷിക്കുക.

_________________________________________________________________________________

പള്ളിമേടയില്‍ പതിനാലുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ വികാരിയച്ചന്‍ വിദേശത്തേക്കു കടന്നു. ലത്തീന്‍കത്തോലിക്കാ സഭയുടെ കോട്ടപ്പുറം രൂപതയിലെ പുത്തന്‍വേലിക്കര ലൂര്‍ദ്‌മാതാപള്ളി വികാരി ഫാ.എഡ്വിന്‍ ഫിഗ്രേസിനെതിരെയാണ്‌ പൊലീസ്‌ കേസെടുത്തത്‌. സംഭവം വിവാദവും കേസും ആയതോടെ പള്ളിവികാരി ഫാ.എഡ്വിന്‍ വിദേശത്തേക്കു കടന്നതായി സൂചന ലഭിച്ചിട്ടുണ്ട്‌.

മാര്‍ച്ച്‌ 29 നു പള്ളിയില്‍ എത്തിയ ഒന്‍പതാംക്ലാസ്‌ വിദ്യാര്‍ഥിയെ വൈദികന്‍ പീഡിപ്പിച്ചതായി മാതാവാണ്‌ പൊലീസില്‍ പരാതി നല്‍കിയത്‌. പൊലീസ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്‌തു അന്വേഷണം ആരംഭിച്ചതോടെ പുരോഹിതന്‍ വിദേശത്തേക്കു കടക്കുകയായിരുന്നു. ഏപ്രില്‍ ആറിനു ദുബായില്‍ സംഘടിപ്പിക്കാനിരുന്ന ധ്യാനത്തിന്റെ മുഖ്യ സംഘാടകനായിരുന്നു ഫാ.എഡ്വിന്‍, ഇതിനായി മുന്‍കൂട്ടി ബുക്ക്‌ ചെയ്‌തിരുന്ന വിമാനടിക്കറ്റ്‌ ഉപയോഗിച്ചാണ്‌ ഇദ്ദേഹം ഇവിടെ നിന്നു രക്ഷപെട്ടത്‌. ഇദ്ദേഹം ദുബായിയില്‍ എത്തിതയതായി വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്നു പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്‌.

ഏപ്രില്‍ രണ്ടിനു ലഭിച്ച പാസ്‌പോര്‍ട്ട്‌ നമ്പര്‍ വിവിധ വകുപ്പുകള്‍ക്കു അദ്ദേഹം നേരത്തെ തന്നെ കൈമാറിയിരുന്നു. എന്നാല്‍, സിവില്‍ ഏവിയേഷന്‍ വകുപ്പ്‌ അധികൃതര്‍ ഇതു പരിശോധിക്കും മുന്‍പു തന്നെ വൈദികന്‍ ദുബായിലേക്കു കടന്നിരുന്നു. അച്ഛനെ വിദേശത്തേക്കു കടക്കാന്‍ സഹായിച്ചവരെ കേന്ദ്രീകരിച്ചു പൊലീസ്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌. ഇവര്‍ക്കെതിരെ പൊലീസ്‌ കേസെടുത്തേക്കുമെന്നും സൂചനകള്‍ ലഭിക്കുന്നുണ്ട്‌.
ഹെക്കോടതിയിലെ പ്രമുഖ അഭിഭാഷകന്‍ മുഖേന വൈദികന്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിനു അപേക്ഷ നല്‍കിയിട്ടുണ്ട്‌. ഇതു തള്ളിയാല്‍ വൈദികനെ അറസ്റ്റ്‌ ചെയ്യാന്‍ സാധിക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.

ശാലോം ടിവി ഉള്‍പ്പെടെ ക്രീസ്തിയ ചാനലുകളില്‍ താരമാണ് ഈ യുവ വൈദികന്‍. ഗായകനായും പ്രഭാഷകനായും ഏറെ ആരാധകരെ നേടിയ ഇയാള്‍ക്കെതിരെ ഉയര്‍ന്ന പീഡന പരാതി ഞെട്ടലോടെയാണ് വിശ്വാസികള്‍ അറിഞ്ഞത്.പരാതി ഉയര്‍ന്ന് ദിവസങ്ങളായിട്ടും പ്രതിയായ വൈദികനെ പിടികൂടാതെ സംരക്ഷിക്കുന്ന നിലാപാടാണ് പോലീസ് സ്വീകരിച്ചിരിക്കുന്നത് എന്ന ആരോപണം ഉയര്‍ന്നിരുന്നു. എറണാകുളം ജില്ലയിലെ എം പിയും മന്ത്രിയുമായ കോണ്‍ഗ്രസ് നേതാവ് നേരിട്ടിടപ്പെട്ടാണ് വൈദികനുവേണ്ടി കരുനീക്കങ്ങള്‍ നടത്തുന്നത് എന്ന ആരോപണവും ഉയര്‍ന്നിരുന്നു. അതേ സമയം ഈ വൈദികനെതിരെ നേരത്തെ നിരവധി സ്ത്രീകള്‍ പരാതി നല്‍കിയതായും സൂചനയുണ്ട്. കോട്ടപ്പുറം രൂപതയിലെ വൈദികള്‍ തമ്മിലുള്ള ഗ്രൂപ്പ് പോരാണ് വൈദികനെതിരെ പരാതി പോലീസിലെത്താന്‍ കാരണം. ജനുവരി മാസത്തില്‍ സംഭവം വിവാദമായെങ്കിലും ഏട്ട് ലക്ഷം നഷ്ടപരിഹാരം നല്‍കി പ്രശ്‌നം പരിഹരിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ചില വൈദികര്‍ പൈസ കൊടുക്കാതെ പ്രശ്‌നം ഒത്തുതീര്‍പ്പിലെത്തിച്ചു. എന്നാല്‍ കഴിഞ്ഞ ദിവസവും ഈ പെണ്‍കുട്ടിയെ പള്ളിമേടയില്‍ കണ്ടതോടെ സംഭവം വീണ്ടും വിവാദമാവുകയായിരുന്നു. പീഡനം നടന്നതായി മെഡിക്കല്‍ പരിശോധനയില്‍ വ്യക്തമായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. മജിസ്‌ട്രേട്ടിന് മുമ്പാകെ പെണ്‍കുട്ടിയുടെ രഹസ്യമൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്.

സംഗീതജ്ഞനും ഗായകനും മികച്ച പ്രഭാഷകനുമായ ഫാ. എഡ്‌വിന്‍ സിഗ്രേസ് സഭയിലെ പുരോഹിതര്‍ക്കുള്‍പ്പെടെ ധ്യാനങ്ങള്‍ സംഘടിപ്പിക്കുന്നയാളാണ്. നിരവധി ക്രിസ്തീയഭക്തിഗാന ആല്‍ബങ്ങള്‍ ഇദ്ദേഹത്തിന്റേതായുണ്ട്. അടുത്തിടെ ഒരു ന്യൂജനറേഷന്‍ സിനിമയ്ക്ക് വേണ്ടി സംഗീതസംവിധാനവും നിര്‍വഹിച്ചിരുന്നു. നേരത്തെയും കോട്ടപ്പുറം രൂപതയിലെ വൈദികര്‍ക്കെതിരെ ഇത്തരത്തില്‍ പരാതി ഉയര്‍ന്നിരുന്നെങ്കിലും പ്രതിയായ വൈദീകര്‍ വിദേശത്തേക്ക് മുങ്ങുകയാണ് പതിവ് ഈ വൈദികനും ഇത്തരത്തില്‍ രാജ്യം വിടാനുള്ള അവസരമാണ് ഇപ്പോള്‍ ഒരുങ്ങിയിരിക്കുന്നതെന്നാണ് സൂചന.

No comments:

Post a Comment