Tuesday, April 14, 2015

സത്യം പറയട്ടെ. ഞങ്ങളച്ചന്മാർ പാവങ്ങളാണ്.

സത്യം പറയട്ടെ. ഞങ്ങളച്ചന്മാർ പാവങ്ങളാണ്. പത്തു-പതിമൂന്നു/പതിനാലു് കൊല്ലത്തെ സെമി-നാറി ജീവിതം കഴിഞ്ഞു് പുറത്തു് വരുമ്പോഴേക്കുംഅത്യാവശ്യം 'നന്നായി' ജീവിക്കേണ്ടതെങ്ങിനെയെന്നു് ഞങ്ങൾ മനസ്സിലാക്കിക്കഴിയും. നിങ്ങളേക്കാൾ നന്നായി എന്നു വെച്ചാൽ 'വിയർക്കാതെ' എന്നർതം. എന്തു പറയുമ്പോഴും ഞങ്ങൾ 'വിശ്വാസം' എന്ന പദം ഞങ്ങൾ ഉപയോഗിക്കും. .ഈ പദം ഇല്ലെങ്കിൽ 'ദൈവം' എന്ന പദത്തിനു് വിലയില്ലാതാകും. അതുകൊണ്ടൊരു വിശേഷണംപദം ഉണ്ടാക്കി - ദൈവവിശ്വാസം'. കാണാത്ത ഒന്നിനെ എങ്ങിനെ വേണമെങ്കിലും പറഞ്ഞവതരിപ്പിക്കാം.(വേദന, ചൊറിച്ചിൽ.. തുടങ്ങിയവയെ പോലെ) ദൈവം, സാത്താൻ, പാപം, സ്വർഗ്ഗം, നരകം, കുംബസാരം, പ്രായശ്ചിത്തം, ദശാംശം എന്നു തുടങ്ങീയവ ഞങ്ങളുടെ നിഘണ്ടുവിലെപ്രധാന പദങ്ങളാണു്. ഈ പദങ്ങളാണു് നിങ്ങളെപ്പോലെ വിയർപ്പൊഴുക്കാതെ, നിങ്ങളുടെ പണം ഉപയോഗിച്ചു് നക്കിത്തിന്നാനുള്ള അവസരം ഞങ്ങൽക്കുണ്ടാക്കിത്തരുന്നതു്.

മൈക്കു് കൈയ്യിൽക്കിട്ടിയാൽ എന്ത് തോന്നിവാസവും ഞങ്ങൾ പറയും.
പറഞ്ഞു കഴിഞ്ഞിട്ടു് നിങ്ങളെ ഉപദേശിക്കും "മനുഷ്യരായി പിറന്ന ഒരാളും ഈ തെറ്റുകൾ ചെയ്യരുതു്" അങ്ങിനെ ചെയ്യുമ്പോൾ നിങ്ങൾ ദൈവത്തൊടു് മാപ്പു് ചോദിക്കുകയും പ്രായശ്ചിത്തം ചെയ്യുകയും വേണം. ദശാംശമായിട്ടോ, മറ്റു് ദാന-ധർമ്മങ്ങളയിട്ടോ ഇതു് ചെയ്യാവുന്നതാണു്. പുരോഹിതരുമായി ആലോചിച്ച്. അതിൽ ദൈവത്തിന്റെ അദൃശ്യ കരങ്ങൾ നിങ്ങളോടൊപ്പം ഉണ്ടായിരിക്കും. നിങ്ങളെപ്പോലെ ഞങ്ങൾ വിവാഹം ചെയ്യുന്നില്ല. കാരണം, ദൈവമായ കർത്താവിനു് ഒന്നല്ല, ആയിരക്കണക്കിനു് മണവാട്ടിമാരുള്ളപ്പോൾ ഞങ്ങൾ ഒരാളെ മാത്രം മണവാട്ടിയാക്കിയാൽ അതു് കർത്താവിനോട് ചെയ്യുന്ന തെറ്റായിരിക്കും.

(ഞങ്ങൾ കർത്താവിന്റെ പിൻ ഗാമികളാണല്ലൊ.) കുംബസാരക്കൂട്ടിൽ ഇരുന്നും, പള്ളിമേടയിൽ (ഒറ്റക്കണെങ്കിൽ) ഇരുന്നും, മറ്റു് സ്വകാര്യതയുള്ള സ്തലങ്ങളിൽ പോയും ഞങ്ങൾ മണവാട്ടിമാരുമായി സംവദിക്കും. ഒരു പുരോഹിതനാകാൻ കഴിവില്ലാത്ത നിങ്ങൾ ഞങ്ങളെ; അറിവില്ലായ്മ മൂലം പലപ്പോഴും പലതിനും കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുന്നതായി കാണുന്നു. അങ്ങിനെ ചെയ്യുന്നതിലൂടെ ദൈവത്തെയാണു് ധിക്കരിക്കുന്നതെന്നു് നിങ്ങൾ അറിയുന്നില്ല. പ്രത്യേകിച്ചു് പെൺകുട്ടികൾ പുരോഹിതനെ നേരിൽചെന്നു് കണ്ടു് കുംബസാരിച്ചു് പ്രായശ്ചിത്തം ചെയ്യുന്ന വിവരം പുറത്തു് പറയരുതെന്നതു് മറക്കാൻ പാടില്ല. (ഇതെല്ലാം വ്യക്തിഗത അനുഗ്രഹങ്ങളാണു്,) ഇനിയും കുറെ കാര്യങ്ങൾ മനസ്സിലാക്കിത്തരാനുണ്ട്. എല്ലാം ഒന്നുച്ചു പറഞ്ഞാൽ നിങ്ങളുടെ മനസ്സിൽ കയറില്ല. അതുകൊണ്ടു് സമയാസമയങ്ങളിൽ ഞാൻ പറഞ്ഞു തന്നുകൊണ്ടിരിക്കാം.

No comments:

Post a Comment