Friday, April 24, 2015

മെൽബണ്‍ പള്ളി

അങ്ങനെ മെൽബണ്‍ പള്ളി പണിക്കുള്ള സ്ഥലം(South East) "മൂ,,,ച്ചി യതായി " അറിയിച്ചുള്ള തിരുവെഴുത്തു പൂർത്തിയായി ... ഇനി "പണിക്കാർ ഉപേക്ഷിച്ച കല്ല്‌, മൂലക്കല്ല് ആക്കാനുള്ള" മാന്ത്രിക വിദ്യക്കായുള്ള കാത്തിരിപ്പാണ്... മെൽബണിലെ വിശ്വാസികളിൽ നിന്നും പണം പിരിച്ചെടുത്തു, മേടിച്ച ഭൂമിയിൽ കപ്പയോ, വാഴയോ പോയിട്ട് കറി വേപ്പില പോലും നടാനുള്ള കുഴി കുത്താൻ പോലും പറ്റാത്ത അവസ്ഥ. WWW .കുഴികുത്തി .COM വരെയുള്ള ഈ രാജ്യത്തു, അതിനുതുകുന്ന ഭൂമി കണ്ടെത്താൻ പറ്റാതെ പോയതിൽ, നിന്നും ഒരു കാര്യം വ്യക്തം. ആർക്കും വേണ്ടാത്ത ഭൂമി സഭയുടെ തലയിൽ കെട്ടി വച്ചിട്ട്, കിട്ടിയ കമ്മീഷൻ മേടിച്ചു പോക്കറ്റിലും ഇട്ടു കമ്മിറ്റിയിൽ നിന്നും മാറി നിന്ന് കണ്ണടച്ച് ഇരുട്ടാക്കാം എന്ന് വ്യമോഹിക്കുന്നവർ, ഉത്തരവാദിത്തത്തിൽ നിന്നും ഒളിച്ചോടാം എന്ന് കരുതേണ്ടാ ..ജനങ്ങളുടെ കോടതിയിൽ നിങ്ങൾ വിചാരണ ചെയ്യപ്പെടും. ഈ തട്ടിപ്പിന് കുട പിടിച്ചവർ ആരായാലും, നഷ്ടപരിഹാരം തരാതെ രക്ഷപെടാം എന്ന് വിചാരിക്കരുത് ... ആടിനെയോ, മാടിനെയോ മേക്കാൻ ഇനി ഈ സ്ഥലം മേടിച്ചവർ തന്നെ അത് ഏറ്റെടുത്ത് ജനങ്ങളോടുള്ള ഉത്തരവാദിത്ത്വം നിറവേറ്റണം...
ഈ വിഷയം രണ്ട് രീതിയിലാണ്‌ കാണേണ്ടത്
1. വാങ്ങിയ സ്ഥലത്തിന്റെ റ്റൈറ്റിൽ നോക്കാതെയും സിറ്റി കവുന്സിൽ മാര്ഗരേഖകൾ പഠിക്കാതെയും പറ്റിയ തെറ്റുകൾ .
2. വാങ്ങിയ സ്ഥലത്തിന്റെ റ്റൈറ്റിൽ രജിസ്റ്റെർ ചെയ്തിരിക്കുനതിൽ വിശ്വാസികളുടെ പേരുകൾ ഉൾപെട്ടിട്ട്‌ണ്ടന്ഗിൽ അത് ഒഴിവാക്കിയെടുക്കുവാനുള്ള ഒരു കുതന്ത്രമാണ് ഈ സന്ഗേതിക പ്രശ്നം.
നമ്മുടെ സിറോ-മലബാർ നേത്രത്വത്തിന്റെ ചരിത്രത്തിൽ സഭയുടെ സ്ഥലം എപ്പോഴെങ്ങിലും വിശ്വാസികളുടെ പേരിൽ രജിസ്റ്റേർ ചെയതത്തായി അറിവുണ്ടോ ..? അങ്ങനെ ജനാധിപത്യപരമായി പോകുനതാണോ നമ്മുടെ നേത്രത്വം ...? സ്ഥലം വിശ്വാസികളുടെ പേരിൽ രജിസ്റ്റേർ ചെയതാൽ പിന്നെ വൈദീകർക്ക് നമ്മുടെ മേൽ എന്ത് ആധിപത്യം ...?അതുകൊണ്ട് ഈ പ്രശ്നം മനപൂർവം സ്ഥലം വിക്കാനുള്ള ഒരു അടവ് നയം മാത്രമാണ് എന്നാണ്‌ എന്നിക്ക് തോന്നുനത്...ഇതിൽ എന്തെങ്ങിലും ശരിയുണ്ടോ എന്ന് പഠിച്ചാൽ മാത്രമെ ഉത്തരം പറയാൻ കഴിയുകയുള്ളൂ.

No comments:

Post a Comment