Mid ( Mud) Brain Activation Exposed
കഷ്ടിച്ച് 6 മിനിറ്റ് മാത്രമുള്ള ഈ വീഡിയോ കാണുക. ആഭ എന്ന മഡ്‌ബ്രെയിന്‍ തട്ടിപ്പുകാര്‍ എറണാകുളത്തെ ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ മാധ്യമപ്രവര്‍ത്തകരെ കാണുന്നു. അവകാശവാദങ്ങള്‍ സമര്‍ത്ഥിക്കാന്‍ ദയനീയമായി പരാജയപ്പെടുന്നു.
എട്ടും പൊട്ടും തിരിയാത്ത സ്വന്തം മക്കളെ അതിമാനുഷിക കഴിവുള്ളവരാക്കാം എന്ന വാഗ്ദാനത്തിൽ മയങ്ങി പതിനായിരങ്ങൾ എണ്ണിക്കൊടുത്ത് കണ്ട തട്ടിപ്പുകാരുടെ കൈയിലേക്ക് ഇട്ടുകൊടുക്കുന്ന പരിപാടിയുടെ പേര്- 'Midbrain activation technique'. പത്താം ക്ലാസ് ബയോളജി പോലും അറിയാത്തവർ, അങ്ങനെ സ്വയം തെളിയിക്കുന്നവർ, പറയുന്ന വിഡ്ഢിത്തങ്ങളിൽ വീഴുന്ന ഗതികേടിന് വിദ്യാസമ്പന്നമലയാളി വിളിക്കുന്ന പേര്- 'പ്രബുദ്ധത'.


No comments:
Post a Comment