കരുണയുടെ വർഷം ....
സനൽ ഇടമറൂകിനെതിരെയുള്ള കേസ് പിൻ വലിച്ചു ബോംബെ ബിഷപ്പ് കരുണയുടെ വർഷത്തിൽ മാതൃകയായി .
ഇന്ഫാമിന്റെ പേരിൽ റെജി ഞള്ലാനിയിൽ നിന്നും വടക്കേമുറിയച്ചൻ തട്ടിയെടുത്ത ലക്ഷങ്ങൾ പലിശ സഹിതം തിരിച്ചു കൊടുത്തു കൊണ്ട് ഇടുക്കി ബിഷപ്പ് കരുണാമയനായി .
സിസ്റ്റെർ ജെസ്മിക്കെതിരെ തന്റെ നേതൃത്വത്തിൽ പണ്ടു നടത്തിയ അപവാദ പ്രചരണങ്ങൾക്ക് മാപ്പു ചോദിച്ചുകൊണ്ട് ഫാതർ തേൾ പോലക്കാട്ട് മാതൃകയായി .
സർക്കാരിനെ ഭീഷണിപ്പെടുത്തി തട്ടിയെടുത്ത കോടികൾ വിലമതിക്കുന്ന നഗരത്തിലെ ഭൂമി വിട്ടുകൊടുത്തു തൃശൂർ രൂപത മാതൃകയായി .വർഷങ്ങളായി അടയ്ക്കാതിരുന്ന പാട്ടക്കുടിശികയും അടയ്ക്കുമെന്ന് മാർ താഴട്ടിൽ .
സിസ്റ്റർ അഭയയുടെ വീട്ടിൽ ചെന്ന് മാതാപിതാക്കളോട് മാപ്പുചോദിച്ചു കൊണ്ട് കോട്ടൂർ ,പൂത്രുക്ക ,സെഫി ഇവർ കരുണയുടെ മാതൃകയായി .
പീ ടീ തോമസിനെ വ്യകതിപരമായി അവഹേളിച്ചതിനു ക്ഷമ ചോദിച്ചുകൊണ്ട് ഫാദർ ഞോണി ചെറ്റേ മാരിയിൽ എല്ലാ വൈദികർക്കും മാതൃകയ്യായി .


No comments:
Post a Comment