Friday, April 24, 2015

ഇടപ്പള്ളി രാവണപ്രഭു!

സവാരി ഗിരിഗി
ഇടപ്പള്ളി രാവണപ്രഭു!
രി..
(ആ മീശ കണ്ടാ?)

പൗരോഹിത്യത്തിന്റെ അസാംഗത്യത്തെക്കുറിച്ച് ഫാ. സെബാസ്റ്റ്യന്‍ കാപ്പന്‍

പൗരോഹിത്യത്തിന്റെ അസാംഗത്യത്തെക്കുറിച്ച് ഫാ. സെബാസ്റ്റ്യന്‍ കാപ്പന്‍
സമ്പാദനം, തര്‍ജ്ജമ, അവതരണം : സക്കറിയാസ് നെടുങ്കനാല്‍
ക്രാന്തദര്‍ശിയും സ്വതന്ത്രചിന്തകനുമായിരുന്ന ഫാ. എസ്. കാപ്പന്‍ എന്ന ഈശോസഭാവൈദികന്‍ തന്റെ ആത്മകഥാക്കുറിപ്പുകള്‍ ഉള്‍ക്കൊള്ളുന്ന ‘Ingathering’ എന്ന ഗ്രന്ഥത്തില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു: ''ഹൈസ്‌കൂളില്‍ കര്‍മലീത്താക്കാരുടെ ബോര്‍ഡിംഗ് ഹൗസില്‍ കഴിഞ്ഞിരുന്ന എന്നെ ഭക്തിയെന്ന മയക്കുമരുന്ന് അടിമയാക്കി. അനുദിനകുര്‍ബാന, ആഴ്ചാവസാനത്തെ കുമ്പസാരം, മണിക്കൂറുകളോളം നീണ്ടുനിന്ന പ്രാര്‍ഥന എന്നിവ എന്റെ സ്വഭാവത്തിന്റെ ഭാഗമായി. തിരുഹൃദയത്തോടും ക്രിസ്തുരാജനോടുമുള്ള ഭക്തിയില്‍ താന്‍ അഭിരമിച്ചു. ഒരു വല്ലാത്ത പാപബോധം എന്നെ മാനസ്സികമായി വലച്ചുകൊണ്ടിരുന്നു. എത്ര ഏറ്റുപറഞ്ഞാലും മുഴുവന്‍ പാപങ്ങളും അവയുടെ തരവും ശരിക്കു വെളിപ്പെടുത്തിയില്ല എന്ന ഭയത്താല്‍ വീണ്ടും വീണ്ടും കുമ്പസാരക്കൂട്ടിലേക്കു പൊയ്‌ക്കൊണ്ടിരുന്നു. മറുവശത്താകട്ടെ, സ്‌ത്രൈണമായ സൗന്ദര്യത്തെപ്പറ്റിയുള്ള ജിജ്ഞാസയില്‍ നിന്നും വശ്യതയില്‍നിന്നും അകലാന്‍ എനിക്കാകുമായിരുന്നില്ല. കൃത്രിമമായ ഈ വടംവലി എന്നിലുള്ള കവിയെയും കലാകാരനെയും കൊല്ലുകയായിരുന്നു. അസ്വാഭാവികമായ എന്റെ ഭക്തിമൂലം ഞാനൊരു sexual neurotic ആയി മാറി. ഒരു വശത്ത്, സ്ത്രീകളെപ്പറ്റി അറിയാനുള്ള ആഗ്രഹം, മറുവശത്ത് ഒരു സ്ത്രീയുടെ മുഖത്തു നോക്കാന്‍പോലും ധൈര്യമില്ലായ്മ. പുരോഹി തനായിക്കഴിഞ്ഞും ഈ ദുരവസ്ഥയിലായിരുന്നു, ഞാന്‍. അതില്‍നിന്ന് എനിക്ക് ഏതാണ്ടൊരു മോചനം കിട്ടിയത്, വളരെ നീണ്ട മാനസികപിരിമുറുക്കത്തിനും അദ്ധ്വാനത്തിനും ആത്മശോധനയ്ക്കും ശേഷമാണ്. വൈദികപരിശീലനം എനിക്കു നല്കിയത് ഒരു pessimistic spirituality ആണ്. സ്‌നേഹിക്കാതിരിക്കുക എന്നതു മാത്രമാണ് പാപം എന്ന തിരിച്ചറിവ് ഉണ്ടായതോടെയാണ് സ്വാതന്ത്ര്യം എന്തെന്ന് ഞാനനുഭവിച്ചുതുടങ്ങിയത്. യേശുവിന്റെ സന്ദേശത്തിന്റെ കാതല്‍ അതാണെന്നു മനസ്സിലാക്കാന്‍ എനിക്ക് നീണ്ട വര്‍ഷങ്ങള്‍ വേണ്ടിവന്നു.''
തുടര്‍ന്ന് അദ്ദേഹം പറയുന്നു, ''സഭ വിശ്വാസികളിലും വൈദികപരിശീലനം പുരോഹിതരിലും കുത്തിവയ്ക്കുന്ന അകാരണമായ, അന്ധമായ പാപബോധം ചെയ്യുന്ന ദ്രോഹത്തിന് ഒരു കണക്കുമില്ല. എന്തുമാത്രം ആത്മാക്കളാണ് ഇങ്ങനെ പീഡിപ്പിക്കപ്പെടുന്നത്! എത്ര ആയിരങ്ങളാണ് സന്തുഷ്ടി എന്തെന്ന് ഒരിക്കലും തിരിച്ചറിയാതെ നശിക്കുന്നത്! ഇത്തരം കപടഭക്തി എത്രമാത്രമാണ് ആദ്ധ്യാത്മികസൗന്ദര്യത്തെ ചവുട്ടിമെതിക്കുന്നത്! The fear of sin coupled with frustrated sexuality is at the root of the oppressiveness that is found in the churches - agrressiveness that takes the form of over-discipline, regimentation, authoritar- ianism and dogmatism. The sense of sin also underpins the political economy of the churches.''
കൃത്രിമമായി സൃഷ്ടിക്കപ്പെടുന്ന ഈ പാപബോധവും ഭംഗംവരുത്തപ്പെട്ട വിഫലലൈംഗീകതയുമില്ലായിരുന്നെങ്കില്‍ ക്രൈസ്തവജീവിതം മറ്റൊന്നാകുമായിരുന്നു എന്നു സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു: ''ഈ നശിച്ച പാപബോധം ഇല്ലായിരുന്നെങ്കില്‍, ഇന്നത്തേതുപോലെ ഞായറാഴ്ച്ചക്കുര്‍ബാനയില്‍ സംബന്ധിക്കുന്നവരോ കുമ്പസാരിക്കുന്നവരോ കൂദാശകള്‍ സ്വീകരിക്കുന്നവരോ നേര്‍ച്ചയിടുന്നവരോ ഉണ്ടാകുമായിരുന്നില്ല. പള്ളികള്‍ ഒഴിഞ്ഞുകിടക്കുമായിരുന്നു, വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും ജോലിയില്ലാതാകുമായിരുന്നു. സഭയുടെ സമ്പത്തിന്റെ ഇന്നത്തെ സ്രോതസ്സ് അതിരില്ലാത്ത ഈ പാപബോധമാണ്''.
സെമിനാരിയില്‍ ചേരുന്നതുവരെ, തന്റെ പിതാവുമൊത്തുള്ള കായികാദ്ധ്വാനത്തെ വളരെയധികം ആസ്വദിച്ചിരുന്നെന്നും പ്രകൃതിയുമായി താദാത്മ്യപ്പെട്ടുള്ള ആ ജീവിതത്തില്‍ ആനന്ദം കണ്ടെത്തിയിരുന്നുവെന്നും പറഞ്ഞിട്ട് ഫാ. കാപ്പന്‍ ഇങ്ങനെ കുണ്ഠിതപ്പെടുന്നു: ''ഈശോസഭയില്‍ ചേര്‍ന്ന് ദാരിദ്ര്യം, ബ്ര ഹ്മചര്യം, അനുസരണ എന്നീ വ്രതങ്ങള്‍ സ്വീകരിച്ചതോടെ പ്രകൃതിയുമായുള്ള ആ ബന്ധം തകര്‍ന്നു. അമ്മയായ ഭൂമിയെ മറക്കുകയെന്നതായിരുന്നു അതിന്റെ ഫലം.'' (Ingathering, ഒന്നാം ഭാഗം, ജീവന്‍ ബുക്‌സ്).
ഇതു 100% സത്യമാണെന്നതിന് ഇന്നത്തെ വൈദികരെയും മേല്പ്പട്ടക്കാരെയും നിരീക്ഷിക്കുകയേ വേണ്ടൂ. പ്രകൃതിയില്‍ നിന്നു വെട്ടിമാറ്റപ്പെട്ട വികലസ്വത്വങ്ങളാണ് അവരില്‍ 99%വും. ശരിക്കും ജെറുശലേമിലെ കഴുതകള്‍!

വിദ്യ ആഭാസ വകുപ്പിന് ഒരു പച്ച തൂവല്‍ കൂടി

വിദ്യ ആഭാസ വകുപ്പിന് ഒരു പച്ച തൂവല്‍ കൂടി...ചരിത്രത്തില്‍ ആദ്യമായി SSLC പരീക്ഷ ഫലം...... ആഴ്ച തോറും 
..........പ്രഖ്യാപിക്കുന്നു....

അബ്ദു രബ്ബിന്റെ SSLC പരീക്ഷ ഫലം പുനപ്പരിശോധികേണ്ടി വരും ......!!!!!
...
See More

Robert Finn, Missouri Bishop Convicted of Shielding Pedophile Priest, Resigns

Pope Francis accepted the resignation on Tuesday of Bishop Robert W. Finn as head of the Diocese of Kansas City-St. Joseph in Missouri, heeding pleas from parishioners and priests that the bishop had lost the credibility to lead after being convicted three years ago of failing to report a priest who took pornographic pictures of local girls.
Bishop Finn was the highest-ranking American church official found guilty of a crime related to the child sexual abuse scandal.
NYTIMES.COM|BY LAURIE GOODSTEIN

അക്ഷയജട്ടീയ ! (കോണകതൃതീയ)

 
അക്ഷയജട്ടീയ ! (കോണകതൃതീയ) - ബെര്‍ളിച്ചായന്‍ പണ്ട് ഇട്ട ഒരു പോസ്റ്റ്‌ ആണ്. ചിരിച്ചു പണ്ടാരം അടങ്ങും. പുള്ളിയുടെ ബ്ലോഗ്‌ ലിങ്ക് ഇപ്പോള്‍ പബ്ലിക് ആയി കിട്ടുന്നില്ല. അത് കൊണ്ട് ആ പോസ്റ്റ്‌ ഇവിടെ ഇടുന്നു. കടപ്പാട് - ബെര്‍ളിത്തരങ്ങള്‍.
“ജട്ട്യം നവം അക്ഷയം, ഭാഗ്യം ശുഭസ്യശീഘ്രസ്ഖലനം”
ജട്ടി ഉപയോഗിക്കുന്നവര്‍ക്കും ഉപയോഗിക്കാത്തവര്‍ക്കുമായി ഓള്‍ കേരള ജട്ടി മെര്‍ച്ചന്റ്സ് ആന്‍ഡ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ അവതരിപ്പിക്കുന്ന മഹാഭാഗ്യം തുളുമ്പുന്ന സുദിനമാണ് അക്ഷയജട്ടീയ. ഈ പ്രത്യേക ദിവസം ജട്ടി വാങ്ങാനും ഉപയോഗിച്ചു തുടങ്ങാനും അലക്കി ഉണങ്ങാനുമൊക്കെ പറ്റിയ ദിവസമാണ് എന്ന് ജട്ടിശാസ്ത്രത്തില്‍ തന്നെ പറയുന്നുണ്ട്. “ജട്ട്യം നവം അക്ഷയം, ഭാഗ്യം ശുഭസ്യശീഘ്രസ്ഖലനം” എന്നാണ് ശ്ലോകം. അക്ഷയജട്ടീയനാള്‍ പുത്തന്‍ ജട്ടികള്‍ വാങ്ങുന്നവര്‍ക്ക് ഭയങ്കര ഭാഗ്യമായിരിക്കുമെന്നതിനു പുറമേ ചിലതരം രോഗങ്ങളും ഭേദമാകുമെന്നാണ് ശാസ്ത്രം.
അക്ഷയ ജട്ടീയ ദിനത്തില്‍ ജട്ടി വാങ്ങുന്നത് പുണ്യം ആണെന്ന് ജട്ടിശാത്രത്തിലുണ്ട്. ജട്ടിപുണ്യം എന്ന അധ്യായത്തിലാണ് അക്ഷയജട്ടീയദിനത്തില്‍ ജട്ടി വാങ്ങുന്നതിന്റെ ഗുണങ്ങളെ പറ്റി പ്രതിപാദിച്ചിട്ടുള്ളത്. ചൊവ്വയും വ്യാഴവും നേര്‍ക്കു നേര്‍ വരികയും അപ്പോള്‍ മറ്റൊരു ട്രാക്കില്‍ ബുധന്‍ സാന്നിധ്യം അറിയിക്കുകയും ചെയ്യുന്ന അസുലഭ മൂഹൂര്‍ത്തമാണ് അക്ഷയജട്ടീയ. ഇൌ മൂന്നു ഗ്രഹങ്ങളും വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് ഇങ്ങനെ വരുന്നത് എന്നതുകൊണ്ടാണ് ഇൌ ദിവസം അക്ഷയജട്ടീയ ആയി ആചരിക്കുന്നത്. മൂന്നു ഗ്രഹങ്ങളും തമ്മില്‍ ചേരുമ്പോള്‍ ടെലിസ്കോപ്പിലൂടെ നോക്കിയാല്‍ മൂന്നിനും ഇടയില്‍ കാണുന്ന സ്പേസിന് ഒരു ജട്ടിയുടെ രൂപമാണെന്നതിനാലാണ് ഈ അപൂര്‍വമുഹൂര്‍ത്തത്തിന് അക്ഷയജട്ടീയ എന്നു പേരു വന്നത്.
അക്ഷയജട്ടീയ ദിവസം ജട്ടി ധരിക്കുന്നവര്‍ക്ക് പുതിയ ജോലി മുതല്‍ പലതും ലഭിക്കുമെന്നാണ് വിശ്വാസം. ധരിക്കുന്നത് പുതിയ ജട്ടിയാണെങ്കില്‍ പറയുകയും വേണ്ട. അതുപോലെ തന്നെ അക്ഷയജട്ടീയ ദിവസം ജട്ടി ധരിക്കാതിരിക്കുക, ജട്ടി അലക്കാതിരിക്കുക, അലക്കിയ ജട്ടി ഉണങ്ങാതിരിക്കുക, ഉണങ്ങാത്ത ജട്ടി ധരിക്കുക തുടങ്ങിവയൊക്കെ ജട്ടിദോഷമായാണ് കാണുന്നത്. ജട്ടിദോഷം സംഭവിച്ചാല്‍ പിന്നെ ആ വര്‍ഷത്തേക്ക് ജട്ടി വഴി അനേകം ദോഷങ്ങള്‍ സംഭവിക്കുമത്രേ. അതുകൊണ്ട് ജട്ടിദോഷം സംഭവിച്ചവര്‍ അടുത്ത അക്ഷയജട്ടീയ വരെ ജട്ടി ധരിക്കാതിരിക്കുന്നതാണ് അഭികാമ്യം. എങ്കിലും വ്യാഴത്തിനു മേല്‍ ശുക്രന്റെ ഒരു അഭിനിവേശം ബാക്കി നില്‍ക്കുന്നതുകൊണ്ട് കോണകം ഉടുത്ത് കാര്യങ്ങള്‍ തല്‍ക്കാലത്തേക്ക് അഡ്ജസ്റ്റ് ചെയ്യാവുന്നതേയുള്ളൂ.
അക്ഷയജട്ടീയയോടനുബന്ധിച്ച് വിവിധ ജട്ടിക്കടകളു ജട്ടിക്കമ്പനികളും പ്രത്യേക ഓഫറുകളും ആനുകൂല്യങ്ങളും അവതരിപ്പിക്കുന്നുണ്ട്. എന്തിനേറെ പറയുന്നു, മലയാളത്തിലെ നമ്പര്‍ വണ്ണായ ഈ ബ്ളോഗില്‍ പോലും അക്ഷയജട്ടീയയോടനുബന്ധിച്ച് സ്പെഷല്‍ ജട്ടികള്‍ ഓണ്‍ലൈനായി നല്‍കുന്നുണ്ട്. ബെര്‍ളിച്ചായന്റെ ഫോട്ടോ പതിച്ച ജട്ടികളാണ് സ്പെഷലായി വില്‍ക്കുന്നത്. ഇതിനോടകം നാലായിരത്തിലേറെ ഫാന്‍സ് അക്ഷയജട്ടീയ ജട്ടികള്‍ക്ക് ഓര്‍ഡര്‍ ചെയ്തു കഴിഞ്ഞു.
അക്ഷയജട്ടീയ തട്ടിപ്പാണെന്നും അത് ജട്ടിമാഫിയയുടെ പുതിയ വിപണന തന്ത്രമാണെന്നും ചിലര്‍ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നുണ്ടെങ്കിലും അത് പാടെ ഖണ്ഡിക്കുന്ന അനുഭവങ്ങവാണ് ജട്ടിസാക്ഷികള്‍ പറയുന്നത്. മൂന്നു വര്‍ഷം മുമ്പ് അക്ഷയജട്ടീയ ദിനത്തില്‍ പുത്തന്‍ ജട്ടി വാങ്ങിയ സന്തോഷ് പറയുന്നത് ശ്രദ്ധിക്കൂ: ”കൊച്ചുന്നാള്‍ മുതലേ ജട്ടികള്‍ എനിക്കലര്‍ജിയായിരുന്നു. ജട്ടി കാണുമ്പോള്‍ തന്നെ എന്തോ ഒരു മതിഭ്രമം ആയിരുന്നു. അതുകൊണ്ട് തന്നെ ജട്ടി ഒഴിവാക്കിയായിരുന്നു എന്റെ ജീവിതം. എന്റെ വിവാഹത്തിനു പോലും ജട്ടി ധരിക്കാതെയാണ് ഞാന്‍ മണ്ഡപത്തില്‍ കയറിയത്. വിവാഹം കഴിഞ്ഞ് ഞങ്ങള്‍ക്ക് കുട്ടികളുണ്ടായിരുന്നില്ല, കുറെക്കാലം. അപ്പോഴാണ് ഫുട്പാത്തില്‍ ജട്ടി വില്‍ക്കുന്ന എന്റെ അമ്മാവന്‍ അക്ഷയജട്ടിയയെക്കുറിച്ച് എന്നോട് പറഞ്ഞത്. ജട്ടിയിട്ടാല്‍ കുട്ടിയുണ്ടാവും എന്നത് അന്നു ഞാന്‍ വിശ്വസിച്ചിരുന്നില്ല. പക്ഷെ, ഒന്നു പരീക്ഷിച്ചുകളയാമെന്നു കരുതി അക്ഷയജട്ടീയ ദിവസം ഞാന്‍ 15 ജട്ടികള്‍ വാങ്ങിച്ചു. ആറു മാസം തികയുന്നതിനു മുമ്പ് എന്റെ ഭാര്യ പ്രസവിച്ചു. അന്നു മുതല്‍ എല്ലാ അക്ഷയജട്ടിയ ദിവസവും ഞാന്‍ 15 ജട്ടികള്‍ വീതം സ്വന്തമായി വാങ്ങുന്നു. അതുപോലെ നാട്ടിലെ അനാഥാലയങ്ങളിലും ജട്ടികള്‍ വാങ്ങി സംഭാവന ചെയ്യാറുണ്ട്. അക്ഷയജട്ടീയ ദിവസം വീട്ടില്‍ വരുന്ന എല്ലാവര്‍ക്കും ഒരോ ജട്ടികള്‍ വീതമാണ് ഞാന്‍ നല്‍കാറുള്ളത്.”
ജട്ടിപുണ്യം കൊണ്ട് വാര്‍ധക്യത്തില്‍ പോലും നേട്ടങ്ങളുണ്ടാക്കിയ ലൂക്കോസ് മുതലാളി പറയുന്നത് ശ്രദ്ധിക്കൂ: ”കഴിഞ്ഞ അക്ഷയജട്ടീയ ദിവസം ചില്ലറ മാറുന്നതിനു വേണ്ടിയാണ് ഞാന്‍ ഒരു ജട്ടി ആദ്യമായി വാങ്ങിയത്. വീട്ടിലേക്കു കയറിച്ചെല്ലുമ്പോള്‍ തന്നെ മാറ്റം അറിയാമായിരുന്നു. 15 വര്‍ഷം മുമ്പ് അമ്മയുടെ കെട്ടുതാലി പൊട്ടിച്ച് നാടുവിട്ടു പോയ എന്റെ മകന്‍ റോയി ഒരു ബെന്‍സ് കാറില്‍ അപ്പോള്‍ വീട്ടിലെത്തിയിരുന്നു. ഗള്‍ഫില്‍ അവനൊരു കോടീശ്വരനാണെന്നു കേട്ടപ്പോള്‍ ഞാന്‍ ഞെട്ടിയില്ല. പക്ഷെ, അവനാണ് അവിടുത്തെ ജട്ടി ഇന്‍ഡസ്ട്രിയുടെ തലവനെന്നു കേട്ടപ്പോള്‍ ഞാന്‍ ഞെട്ടി. റോയി ലൂക്കോസ് എന്നു കേട്ടാല്‍ ഗള്‍ഫിലെ ജട്ടി എന്നാണിപ്പോള്‍ അര്‍ഥം. എല്ലാം ഞാന്‍ വാങ്ങിയ ജട്ടിയില്‍ നിന്നുണ്ടായ ഭാഗ്യമാണ് എന്നു ഞാന്‍ വിശ്വസിക്കുന്നു”
ജട്ടിദോഷത്തെ പറ്റി വിശ്വാസമില്ലാത്തവരെ പേടിപ്പിക്കാനല്ല എങ്കിലും ജട്ടിദോഷത്തെ പറ്റി പുഷ്പനു പറയാനുള്ളത് എന്താണെന്നു നോക്കൂ: ”രണ്ടു വര്‍ഷം മുമ്പ് ഒരു അക്ഷയജട്ടീയ ദിവസമാണ് എന്റെ അമ്മായിയമ്മയ്ക്ക് ലോട്ടറിയടിച്ചത്. അമ്മായിയമ്മയുടെ ലോട്ടറിയുടെ സന്തോഷം പങ്കുവയ്ക്കുന്നതിനായി ഭാര്യയേയും കൂട്ടി വേഗം ഞാന്‍ വീട്ടില്‍ നിന്നിറങ്ങി. ഇറങ്ങുമ്പോള്‍ തതന്നെ ഭാര്യ പറഞ്ഞതാണ് നല്ല കാര്യത്തിനിറങ്ങുമ്പം ജട്ടിയിട്ടോണ്ടു വേണമെന്ന്. മറുപടിയായി അവളുടെ തന്തയ്ക്കു വിളിച്ച് പോയ പോക്കാണ്. അമ്മായിയമ്മയുടെ ലോട്ടറി കാണും മുമ്പേ എന്നെ പട്ടി കടിച്ചു. അന്ന് അത് ജട്ടിയെ അപമാനിച്ചതുകൊണ്ടാണെന്നു ഞാന്‍ വിശ്വസിച്ചിരുന്നില്ല. എന്നാല്‍ പിന്നെ എല്ലാ വര്‍ഷവും അക്ഷയജട്ടീയ ദിവസം പട്ടി കടിച്ച ആ മുറിവ് പഴുക്കും, ഭയങ്കര വേദനയും. അതിനു ശേഷം ഞാന്‍ അക്ഷയജട്ടീയയുടെ പ്രവര്‍ത്തകനാണ്. ഇപ്പോള്‍ അക്ഷയജട്ടീയ ദിവസം ജട്ടി മാത്രം ധരിച്ച് ധ്യാനത്തില്‍ മുഴുകിയിരിക്കും അതുകൊണ്ട് വേദനയില്ല, മുറിവും പ്രശ്നമില്ല”
ഇത്തരം അനുഭവങ്ങള്‍ മാത്രം മതി അക്ഷയജട്ടീയയുടെ മഹത്വത്തെപ്പറ്റി അറിയാത്തവരുടെ കണ്ണു തുറപ്പിക്കാന്‍. അക്ഷയജട്ടീയ ദിവസം ജട്ടിപരമായി ആചരിച്ച് നിങ്ങളെ കാത്തിരിക്കുന്ന ഭാഗ്യങ്ങളെ തട്ടിമാറ്റാതിരിക്കൂ. എത്രയും വേഗം അടുത്തുള്ള ജട്ടിക്കടയില്‍ പോയി ജട്ടി വാങ്ങൂ. അല്ലെങ്കില്‍ ഇരിക്കുന്നിടത്തിരുന്ന് ജട്ടി സ്വന്തമാക്കാന്‍ ബെര്‍ളിത്തരങ്ങളിലെ ജട്ടിസേവനം പ്രയോജനപ്പെടുത്തൂ. ഈ സൈറ്റില്‍ നിന്നു വാങ്ങുന്ന എല്ലാ ജട്ടികള്‍ക്കും 99.99 പൈസ മാത്രമാണ് വില. നിങ്ങളുടെ വിലാസവും സൈസും കമന്റായി നിക്ഷേപിച്ചാല്‍ ജട്ടികള്‍ വിപിപി ആയി എത്തും. ഇതിനെ ആക്ഷേപിച്ച് ജട്ടിദോഷം സമ്പാദിക്കാതിരിക്കൂ, വേഗമാകട്ടെ..

എന്താണ് ഈ പുരോഹിതര്‍ ചെയ്യുന്നത്

 
എന്താണ് ഈ പുരോഹിതര്‍ ചെയ്യുന്നത് ? രോഗികളായ വൃദ്ധ ദമ്പതികളോട് നിങ്ങള്‍ കാട്ടുന്ന അനീതി എങ്ങനെ നിങ്ങള്‍ക്ക് ന്യായീകരിക്കാനാവും ? പള്ളിക്ക് മതില്‍ നിര്‍മ്മിക്കാം. പക്ഷെ അത് ആ പാവങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞുകൊണ്ടാവരുത് .

Jishnu Raghavan 's Facebook Post


Friends I am getting a lot of suggestions to take lakshmi tharu and mulatha.. This was popularised through social media...I took the risk of trying it on myself and many other popular alternate medicines suggested by friends and family.. It couldn't control my Tumor and rather took me to a very dangerous situation.. I will never suggest it as an alternative to the already proved medication.. Maybe after a formal medication all these can be used so that it doesn't return back.. I wish and pray there is further study and research on all these to create a proper medication for cancer..Please don't advice this to anybody as an alternative to chemotherapy or any formal medication and mislead people.. It is very dangerous... And never believe forwarded messages in social media blindly.. I was declared dead a few months back by social media and here I am messaging you..