Monday, May 4, 2015
Fr Edwin
https://www.facebook.com/LAITYVIEWS/photos/a.387112911415986.1073741828.387106224749988/688020614658546/?type=1
ഫാ.എഡ്വിൻ ഫിഗ്രേസിന്രെ ആരോപണം അടിസ്ഥാന രഹിതം: കോട്ടപ്പുറം രൂപത
പറവൂർ : പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ഫാ.എഡ്വിൻ ഫിഗ്രേസ് ലത്തീൻ കത്തോലിക്കാ സഭയുടെ കോട്ടപ്പുറം രൂപതാ ബിഷപ്പിനും രണ്ട് വൈദികർക്കും എതിരെ ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് രൂപതാ അധികൃതർ അറിയിച്ചു.
ഗുരതരമായ ക്രിമിനൽ കേസ് നേരിടുന്ന ഫാ.എഡ്വിൻ ഫിഗ്രേസിനെ വൈദിക ശുശ്രൂഷകളിൽ നിന്ന് വിലക്കിയിട്ടുണ്ട്. കേസിൽ രൂപത അദ്ധ്യക്ഷൻ ജോസഫ് കാരിക്കശേരിയോ വൈദികരോ ഇടപെട്ടിട്ടില്ല. വൈദികർക്കെതിരെ ഫാ.എഡ്വിൻ ഫിഗ്രേസ് ഉന്നയിച്ച ആരോപണങ്ങൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ്. യു.എ.ഇയിൽ ഫാ.എഡ്വിൻ നടത്താൻ നിശ്ചയിച്ചതായി പറയുന്ന ധ്യാനത്തെ പറ്റിയും രൂപത അദ്ധ്യക്ഷന് അറിവില്ല. രൂപത നിയമമനുസരിച്ച് വിദേശത്ത് പോകുമ്പോൾ വൈദികർ മുൻകൂർ അനുമതി രേഖാമൂലം വാങ്ങണമെന്ന നിബന്ധനയും ഫാ.എഡ്വിൻ ഫിഗ്രേസ് പാലിച്ചിട്ടില്ലെന്നും കോട്ടപ്പുറം രൂപതയുടെ പ്രസ്താവനയിൽ പറയുന്നു.
കഴിഞ്ഞ ദിവസം 'കേരളകൗമുദി'ക്ക് നൽകിയ അഭിമുഖത്തിലാണ് രൂപതാ ബിഷപ്പും ഫാ.ഫ്രാൻസിസ് താണിയത്ത്, ഫാ.നിക്സൺ കാട്ടാശേരി എന്നീ വൈദികരും ചേർന്ന് തന്നെ കെണിയിൽപ്പെടുത്തിയതാണെന്ന് ഫാ.എഡ്വിൻ ഫിഗ്രേസ് ആരോപിച്ചത്.
ഫാ.എഡ്വിൻ ഫിഗ്രേസ് പൊലീസ് സ്റ്റേഷനിൽ ഹാജരായി
പറവൂർ : പതിനാലുകാരിയെ പള്ളിമേടയിൽ പീഡിപ്പിച്ച കേസിൽ പ്രതിയായ ഫാ.എഡ്വിൻ ഫിഗ്രേസ് അന്വേഷണ ഉദ്യോഗസ്ഥന് മുൻപിൽ ഹാജരായി. ഇന്നലെ ഉച്ചയ്ക്ക് മൂന്നു മണിയോടെ ബന്ധുക്കൾക്കും അഭിഭാഷകർക്കും ഒപ്പമാണ് വടക്കേക്കര സർക്കിൾ ഇൻസ്പെക്ടർ പി.കെ.മനോജ് കുമാർ മുമ്പാകെ വികാരി എത്തിയത്.
മേയ് അഞ്ച് വരെ അറസ്റ്റ് ചെയ്യരുതെന്ന ഹൈക്കോടതി ഉത്തരവിന്റെ പിൻബലത്തിലാണ് ഫാ.ഫിഗ്രേസ് വന്നത്. കഴിഞ്ഞ ദിവസം 'കേരളകൗമുദി"യോട് പറഞ്ഞത് പോലെ കോട്ടപ്പുറം രൂപതാ ബിഷപ്പ് ഡോ.ജോസഫ് കാരിക്കശ്ശേരിയുടെ അറിവോടെ ഫാ.ഫ്രാൻസിസ് താണിയത്ത്, ഫാ.നിക്സൺ കാട്ടശ്ശേരി എന്നിവർ ചേർന്ന് ഒരുക്കിയ കെണിയാണ് പീഡനക്കേസെന്നാണ് ഫാ.എഡ്വിൽ പൊലീസിന് നൽകിയ മൊഴി.
ചെറുപ്പം മുതൽ ലൂർദ്ദ് മാത പള്ളിയിലെ വികാരിയച്ചൻ ആകുന്നതു വരെയുള്ള എല്ലാ വിവരങ്ങളും പൊലീസ് മൊഴിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ആലുവ ഡി.വൈ.എസ്.പി ഷംസിന്റെ സാന്നിദ്ധ്യത്തിൽ നടന്ന മൊഴിയെടുക്കൽ രാത്രി ഏഴ് വരെ നീണ്ടു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലായിരിക്കും പാസ്പോർട്ട് കണ്ടുകെട്ടുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കുകയെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ പി.കെ.മനോജ് കുമാർ പറഞ്ഞു.
പെര കത്തുമ്പോള്‍ വാഴ വെട്ടുന്നവര്‍
പെര കത്തുമ്പോള്‍ വാഴ വെട്ടുന്നവര്‍ ! smile emoticon smile emoticon smile emoticon smile emoticon smile emoticon smile emoticon
നേപ്പാളിലേക്ക് പ്ലയിനില്‍ ഒരു ലക്ഷം ബൈബിള്‍ എത്തി ..!!!!
സംഘിഫലിതം
പാവം സംഘികളെ ഇങ്ങനെ പരിഹസിക്കാതെ.. അവർ തമാശ പറയുന്നതല്ലെ ... അവരെ പ്രോൽസാഹിപ്പിക്കുകയാണ് വേണ്ടത്. എന്നാ അടുത്തു തന്നെ "സംഘിഫലിതം '' എന്ന പുസ്തകമിറക്കാനുള്ള വകയും കിട്ടും നമുക്കെല്ലാം ചിരിച്ചു ചിരിച്ചു ഉല്ലസിക്കുകയും ചെയ്യാം.
എഡ്വിന്‍ നെ വിദേശത്ത് പോകാന്‍ സഹായിച്ച പുരോഹിതനും
ഇന്ത്യന്‍ നിയമ വ്യവസ്ഥയില്‍ കേട്ട് കേള്‍വി ഇല്ലാത്ത കാര്യമാണല്ലോ മുന്‍കൂര്‍ ജാമ്യം അപേക്ഷിച്ച ഒരാളെ അത് പരിഗണിക്കുന്നത് വരെ അറസ്റ്റ് ചെയ്യരുത് എന്നു പറഞ്ഞു വിധി പുറപ്പെടുവിക്കുന്നത് . എല്ലാ കൊള്ളക്കാരും കൂടി വിശ്വാസികളുടെ പണം കട്ടെടുത്തു വെച്ച് അതിന്റെ പലിശ കാശു പോലും വേണ്ടി വരില്ല കേസ് നടത്താന്‍ എന്നിരിക്കെ കേസ് നടത്തുന്നതിന് എന്ത് പ്രശ്നം . എഡ്വിന്‍ നെ വിദേശത്ത് പോകാന്‍ സഹായിച്ച പുരോഹിതനും ( കൂടെ പോയ ) പോലീസ് പ്രമാണികളും ഇടവകയിലെ പ്രമാണികളും ഈ പാപകറയില്‍ ഒരുപോലെ പങ്കുകാരാണ് . വളരെ വിചിത്രമായ വാദമാണ് എഡ്വിന്‍ ഉയര്‍ത്തിയിരിക്കുന്നത് - പെണ്‍കുട്ടിയുടെ അമ്മ 16 വര്ഷം മുന്‍പ് നടത്തിയ പ്രേമാഭ്യര്‍ഥന നിരസിച്ചതിന്റെ പ്രതികാരം സ്വന്തം കുട്ടിയെ ഉപയോഗിച്ച് നടത്തിയതാണെന്ന് . ഈ വാദം കോടതിയില്‍ നിലനില്‍ക്കുകയില്ലെങ്കിലും 25 ലക്ഷം രൂപ ഇരകള്‍ക്ക് കൊടുക്കമെന്നുള്ള പ്രലോഭനത്തില്‍ വീണു മൊഴി മാറ്റിയാല്‍ മുന്‍കൂര്‍ ജാമ്യം കിട്ടാന്‍ സാധ്യത ഉണ്ട്
കൊടുങ്ങല്ലൂര്‍ കാര കര്‍മല മാതാ പള്ളി
കോട്ടപ്പുറം രൂപതയുടെ കീഴിലുള്ള കൊടുങ്ങല്ലൂര്‍ കാര കര്‍മല മാതാ പള്ളി ഇടവകയുടെ പൈതൃക സ്വത്തായ 63 സെന്റ് ഭൂമിയില്‍ തഴപ്പായ തൊഴിലാളികളുടെ ക്ഷേമത്തിനായി പ്ര വര്‍ത്തിക്കുന്നതിന് വേണ്ടി പള്ളി പാരിഷ് കൗണ്‍സില്‍, രൂപതയുടെ നിയന്ത്ര ണത്തില്‍ പ്ര വര്ത്തിക്കുന്ന KIDS എന്ന സംഘടനയുടെ കൈവശം കൊടുത്തു. ആവശ്യം കഴിഞ്ഞാല്‍ തിരിചെല്പ്പിക്കണം എന്ന വ്യവസ്ഥയും വെച്ചിരുന്നു. ഫാ. ജോസഫ് തട്ടകത്തും, KIDSന്റെ ഡയരക്ടര്‍ ഫാ. ജോയി പീറ്റര്‍ തട്ടകത്തും കൂടി ഈ ഭൂമി KIDS ന്റെതാക്കി മാറ്റി വഞ്ചന നടത്തി. പ്ര സ്തുത ഭൂമി KIDSന്റെ ആവശ്യം കഴിഞ്ഞതിനാല്‍ തിരിച്ചു നല്കണമെന്ന് പാരിഷ് കൗണ്‍സില്‍ ആവശ്യപ്പെട്ടീട്ടും അത് ഗൗനിക്കാതെ ബിഷപ്പ് കാരിക്കാശ്ശേരിയും, ഫാ. നിക്സണ്‍ കാട്ടാശ്ശേരിയും, ഫാ. സാജു കണിച്ചുകുന്നത്തും കൂടി ഗൂഡാലോചന നടത്തി ഫാ. സാജു കണിച്ചുകുന്നത്തിന്റെ സഹോദരി ഭര്‍ത്താവിന്റെ പേരില്‍ തീറ് വിറ്റു.
ഈ പ്രശ്നം ചര്‍ച്ച ചെയ്ത് പരിഹരിക്കുന്നതിന് ഇടവകാംഗങ്ങള്‍ ബിഷപ്പിന് 3 നിവേദനങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്തെങ്കിലും ഒരു നടപടിയും ഉണ്ടായില്ല.ഇതില്‍ പ്രതിഷേധിച്ച് ഒക്ടോബര്‍ 26 ന് വഞ്ചനാദിനമായി ആചരിക്കുവാനും ബിഷപ്പ് ഹൗസിനു മുന്നില്‍ ധര്‍ണ്ണ നടത്തുന്നതിനുള്ള ശ്രമം, പ്ര ശ്നം എത്രയും പെട്ടെന്ന് പരിഹരിക്കാം എന്നുള്ള രൂപതയുടെ ഉറപ്പിന്മേല്‍ പിന്‍വലിക്കുകയുമായിരുന്നു. ബിഷപ്പിന്റെ ഉറപ്പ് കുറുപ്പിന്റെ ഉറപ്പാണെന്ന് ആര്‍ക്കാണറിയാത്തത്.
Joy Kochuvarkey Varocky
Subscribe to:
Posts (Atom)



